ഐലന്റ് എക്സ്പ്രസ്സ്
ഇന്ത്യൻ റെയിൽവേയുടെ ബംഗളൂരു സിറ്റി ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, കന്യാകുമാരി റെയിൽവേ സ്റ്റേഷൻ എന്നീ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ദിവസേനയുള്ള ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് ഐലന്റ് എക്സ്പ്രസ്. ഏകദേശം 944 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടിക്ക് 45 സ്റ്റോപ്പുകൾ ഉണ്ട്. ബംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് (നമ്പർ 16526) 21 മണിക്കൂർ 20 മിനിറ്റും കന്യാകുമാരിയിൽ നിന്നും ബംഗളൂരുവിലേക്ക് (16526) 21 മണിക്കൂർ 20 മിനിറ്റുമാണ് യാത്രാസമയം. കേരളത്തിലെ വൻ റെയിൽ ദുന്തങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ അകപ്പെട്ട തീവണ്ടിയാണ് ഐലന്റ് എക്സ്പ്രസ്സ്. തിരുവനന്തപുരം സെൻട്രൽ, കൊല്ലം ജംഗ്‌ഷൻ, കോട്ടയം, എറണാകുളം ടൌൺ, തൃശ്ശൂർ, പാലക്കാട് ജംഗ്ഷൻ, കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ് തുടങ്ങിയവയാണ് പ്രധാന സ്റ്റോപ്പുകൾ. നേരത്തെ വില്ലിംഗ്ഡൺ ദ്വീപിലെ കൊച്ചി ഹാർബർ ടെർമിനസിൽ നിന്നും ബംഗളൂരുവിലേക്ക് യാത്ര തുടങ്ങിയിരുന്നതിനാലാണ് ഇതിനെ ഐലന്റ് എക്സ്പ്രസ്സ് എന്ന് വിളിച്ചിരുന്നത്.[3] അവലംബം
|
Portal di Ensiklopedia Dunia