ഒ. ഹെൻറി
![]() അമേരിക്കൻ സാഹിത്യകാരനായ വില്യം സിഡ്നി പോർട്ടറുടെ തൂലികാനാമം ആണ് ഒ. ഹെൻറി. (ജീവിതകാലം: സെപ്റ്റംബർ 11, 1862 – ജൂൺ 5, 1910). പോർട്ടറുടെ 400-ഓളം ചെറുകഥകൾ അവയുടെ നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന അപ്രതീക്ഷിത അന്ത്യങ്ങൾക്കും പ്രശസ്തമാണ്. ആദ്യകാലം1862 സെപ്റ്റംബർ 11 ന് വടക്കൻ കരോലിനയിലെ ഗ്രീൻസ്ബോറോയിലാണ് വില്യം സിഡ്നി പോർട്ടർ ജനിച്ചത്. 1898-ൽ അദ്ദേഹം സിഡ്നി എന്ന തന്റെ മധ്യനാമത്തിന്റെ അക്ഷരവിന്യാസം മാറ്റുകയുണ്ടായി. ഒരു വൈദ്യനായിരുന്ന ആൽഗെർനോൺ സിഡ്നി പോർട്ടർ (1825–88) മേരി ജെയ്ൻ വിർജീനിയ സ്വൈം പോർട്ടർ (1833–65) എന്നിവരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1858 ഏപ്രിൽ 20 നാണ് വില്യമിന്റെ മാതാപിതാക്കൾ വിവാഹിതരായത്. വില്യമിന് മൂന്നുവയസ്സുള്ളപ്പോൾ, മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം മാതാവ് മരണമടയുകയും വില്യം പിതാവിനോടൊപ്പം പിതാമഹന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. കുട്ടിക്കാലത്ത്, എല്ലായ്പ്പോഴും വായനയിൽ കമ്പം കണ്ടെത്തിയ പോർട്ടർ ക്ലാസിക്കുകൾ മുതൽ ഡൈം നോവലുകൾ വരെ വായിക്കുകയും ലെയ്‌നിന്റെ വൺ തൌസന്റ് ആന്റ് വൺ നൈറ്റിന്റെ തർജ്ജമ, ബർട്ടന്റെ അനാട്ടമി ഓഫ് മെലൻകാളി എന്നിവ പ്രിയപ്പെട്ട കൃതികളായി കണക്കാക്കുകയും ചെയ്തു. 1876 ൽ അമ്മായി എവലിന മരിയ പോർട്ടറിന്റെ പ്രാഥമിക വിദ്യാലയത്തിൽ നിന്ന് ബിരുദം നേടിയതിനേത്തുടർന്ന് ലിൻഡ്സെ സ്ട്രീറ്റ് ഹൈസ്കൂളിൽ ഉപരിപഠനത്തിനു ചേർന്നു. 15 വയസ്സ് വരെ അമ്മായി അദ്ദേഹത്തിന്റെ അദ്ധ്യാപികയായി തുടർന്നു. 1879 ൽ അദ്ദേഹം ഗ്രീൻസ്ബോറോയിലെ അമ്മാവന്റെ മരുന്നുകടയിൽ ജോലി ചെയ്യാൻ തുടങ്ങിയ അദ്ദേഹത്തിന് 1881 ഓഗസ്റ്റ് 30 ന് 19 ആം വയസ്സിൽ ഒരു ഫാർമസിസ്റ്റായി ലൈസൻസ് ലഭിച്ചു. മരുന്ന് കടയിൽ, പട്ടണവാസികളുടെ രേഖാ ചിത്രങ്ങൾ വരച്ചുകൊണ്ട് അദ്ദേഹം തന്റെ സ്വതസിദ്ധമായ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. ടെക്സസിലെ ജീവിതം1882 മാർച്ചിൽ ജെയിംസ് കെ. ഹാളിനൊപ്പം ടെക്സസിലേക്ക് യാത്ര ചെയ്ത പോർട്ടർ, പുതിയ പ്രദേശത്തെ കാലാവസ്ഥയിലെ മാറ്റം തന്നിൽ വളർന്നുകൊണ്ടിരുന്ന വിട്ടുമാറാത്ത ചുമയെ ശമിപ്പിക്കാൻ സഹായിക്കുമെന്ന് കരുതി. ലാ സല്ലെ കൌണ്ടിയിൽ ജെയിംസ് ഹാളിന്റെ പുത്രൻ റിച്ചാർഡ് ഹാളിന്റെ ഉടമസ്ഥതിയിലുള്ള ആടുമേച്ചിൽ കേന്ദ്രത്തിലെ കൃഷിയിടത്തിൽ താമസിച്ച അദ്ദേഹം ഒരു ഇടയൻ, മേച്ചിൽക്കളത്തിന്റെ സഹായി, പാചകക്കാരൻ, ശിശു പരിപാലകൻ എന്നീ നിലകളിൽ ഉടമയെ സഹായിച്ചു. കൃഷിസ്ഥലത്ത് ആയിരിക്കുമ്പോൾ, മിശ്ര വർഗ്ഗക്കാരായ കുടിയേറ്റ തൊഴിലാളികളിൽനിന്ന് സ്പാനിഷ്, ജർമ്മൻ ഭാഷകളും അദ്ദേഹം പഠിച്ചു. ക്ലാസിക് സാഹിത്യങ്ങൾ വായിച്ചുകൊണ്ട് അദ്ദേഹം തന്റെ സമയം ചെലവഴിച്ചു. പുതിയ പ്രദേശത്തെ ജീവിതത്തിലൂടെ പോർട്ടറുടെ ആരോഗ്യം മെച്ചപ്പെട്ടു. 1884-ൽ റിച്ചാർഡിനൊപ്പം അദ്ദേഹം ടെക്സസിലെ ഓസ്റ്റിനിലേക്ക് യാത്ര ചെയ്യുകയും അവിടെ താമസിക്കാൻ തീരുമാനിച്ച അദ്ദേഹത്തെ റിച്ചാർഡിന്റെ സുഹൃത്തുക്കളായ ജോസഫ് ഹാരലും പത്നിയും അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. പോർട്ടർ മൂന്ന് വർഷത്തോളം ഹാരെൽ കുടുംബത്തോടൊപ്പം താമസിച്ചു. മോർലി ബ്രദേഴ്‌സ് ഡ്രഗ് കമ്പനിയിൽ ഒരു ഫാർമസിസ്റ്റായി അദ്ദേഹം ഹ്രസ്വമായി ജോലി ചെയ്തു. തുടർന്ന് അദ്ദേഹം ഡ്രിസ്‌കിൽ ഹോട്ടലിൽ സ്ഥിതിചെയ്തിരുന്ന ഹാരെൽ സിഗാർ സ്റ്റോറിൽ ജോലിക്ക് ചേർന്നു. എഴുതാൻ ആരംഭിച്ച അദ്ദേഹം തന്റെ ആദ്യകാല കഥകളിൽ പലതും ഹാരെൽ കുടുംബത്തിൽവച്ചാണ് എഴുതിയത്. രചനകൾഒ. ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകൾ കാബേജസ് ആൻഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്. ഒരു നോവലിനോട് അടുത്തുനിൽക്കുന്നു എന്ന് പറയാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിലാണ് ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം. പ്രശസ്തമായ ചെറുകഥകൾ
അവലംബം
|
Portal di Ensiklopedia Dunia