ഒ.എം. നമ്പ്യാർ
കേരളത്തിലെ പ്രശസ്ത അത്ലറ്റിക് കോച്ചുകളിലൊരാളായിരുന്നു ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം. നമ്പ്യാർ. പി.ടി. ഉഷയുടെ പരിശീലകനായി[1] പ്രസിദ്ധിയും അംഗീകാരവും നേടി. മികച്ച പരിശീലകന്മാർക്കുള്ള ദ്രോണാചാര്യ പുരസ്കാരം ആദ്യമായി ലഭിച്ചത് നമ്പ്യാർക്കായിരുന്നു.[2] കായികരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[3] ആദ്യകാലം1935-ൽ കോഴിക്കോട് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കോളേജ് ജീവിതത്തിലും കായികതാരമായിരുന്ന നമ്പ്യാരെ തന്റെ പ്രിൻസിപ്പലിന്റെ ഉപദേശം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു. ചെന്നൈ താംബരത്തെ റിക്രൂട്ടിംഗ് സെന്ററിൽ വെച്ച് അദ്ദേഹം ഭാരതീയ വായൂസേനയിലേക്ക് 1955-ൽ തിരഞ്ഞെടുക്കപ്പെട്ടു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. സർവീസ്സസിനെ പ്രതിനിധീകരിച്ച് അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ അന്തർ ദേശീയ മത്സരങ്ങളിൾ പങ്കെടുത്ത് രാജ്യത്തിനെ പതിനിധീകരിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. പരിശീലകനായിപിന്നീട് പട്യാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ നിന്നും പരിശീലക ലൈസൻസ് നേടിയ അദ്ദേഹം സർവ്വീസസിന്റെ കോച്ചായി ചേർന്നു. ഈ സമയത്ത് കേരളത്തിലെ കായിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കേണൽ ഗോദവർമ്മ രാജയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം കേരളത്തിൽ വന്ന കേരളാ സ്പോർട്സ് കൗൺസിലിന്റെ കോച്ചായി ചേർന്നു. സൈനിക സേവനത്തിനുശേഷം കണ്ണൂരിലെ സ്പോർട്സ് സ്കൂളിൽ അധ്യാപകനായി. ഉഷ1970-ൽ ഇവിടെ വിദ്യാർഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് പി.ടി. ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വർഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകൻ. പുരസ്കാരങ്ങൾ
അവലംബങ്ങൾ
|
Portal di Ensiklopedia Dunia