ഒ.എസ്. ടെൻ എൽ കാപ്പിറ്റാൻ
ഒ.എസ്. ടെൻ ശ്രേണിയിലെ പന്ത്രണ്ടാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഒ.എസ്. ടെൻ v10.10 എൽ കാപ്പിറ്റാൻ.[1] 2015 ജൂൺ 8-നു സാൻ ഫ്രാൻസിസ്കോയിൽ നടന്ന ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പെഴ്സ് കോൺഫെറൻസിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടായത്. പിൻഗാമിയായ യോസ്സെമിറ്റി പോലെ തന്നെ കാലിഫോർണിയയിലെ സ്ഥലങ്ങളുടെ പേര് അടിസ്ഥാനമാക്കിയാണു എൽ കാപ്പിറ്റാനും നാമകരണം ചെയ്തത്. മധ്യപൂർവ്വ കാലിഫോർണിയയിലെ സംരക്ഷിത വനപ്രദേശമായ യോസ്സെമിറ്റി താഴ്‌വരയുടെ വടക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതിച്ചെയ്യുന്ന കൂറ്റൻ കരിങ്കൽ പാറയാണു പുതിയ നാമത്തിന്റെ പ്രചോദനം. പ്രത്യേകതകൾയോസ്സെമിറ്റിയെ അപേക്ഷിച്ച് മെച്ചപ്പെട്ട സുരക്ഷ, പ്രവർത്തനക്ഷമത, രൂപകൽപ്പന, ഉപയോഗക്ഷമത എന്നിവക്ക് പ്രാധാന്യം നൽകിയാണു എൽ കാപ്പിറ്റാൻ അവതരിപ്പിച്ചത്. രൂപകല്പനഏറെക്കാലം ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ടൈപ്പ്ഫേസായിരുന്ന ഹെൽവെറ്റിക്ക ന്യൂവിനു പകരമായി ആപ്പിൾ തന്നെ വികസിപ്പിച്ചെടുത്ത സാന് ഫ്രാന്സിസ്കോ ടൈപ്പ്ഫേസാണു എൽ കാപ്പിറ്റാനിൽ ഉപയോഗിച്ചിരിക്കുന്നത്. അവലംബം
കൂടുതൽ അറിവിന് |
Portal di Ensiklopedia Dunia