ഒന്നാം കറുപ്പ് യുദ്ധം
1839 മുതൽ 1842 വരെ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും ക്വിങ് രാജവംശവും തമ്മിൽ ചൈനയിൽ വച്ച് നടന്ന യുദ്ധമാണ് ഒന്നാം കറുപ്പ് യുദ്ധം. സ്വതന്ത്ര വ്യാപാരം-പ്രത്യേകിച്ചും കറുപ്പിന്റെ കാര്യത്തിൽ- നടപ്പിലാക്കാൻ ചൈനയെ നിർബന്ധിക്കുക എന്നതായിരുന്നു ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലക്ഷ്യം. യുദ്ധത്തിൽ ചൈന പരാജയപ്പെട്ടു. ആധുനിക ചൈനയുടെ ചരിത്രം ആരംഭിക്കുന്നത് ഈ യുദ്ധത്തോടെയാണ്. പശ്ചാത്തലംപതിനെട്ടാം നൂറ്റണ്ടുമുതൽ യൂറോപ്പ്യൻമാർ ചൈനയിൽ കോളനികളാരംഭിച്ചു. ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ചൈനയിലേക്ക് വൻതോതിൽ ലഹരിപദാർഥമായ കറുപ്പു കയറ്റുമതി ചെയ്ത് കൊള്ളലാഭമുണ്ടാക്കി. കറുപ്പു കച്ചവടത്തിലൂടെ ലാഭമുണ്ടാക്കുന്നതിനു പുറമെ ചൈനക്കാരെ ലഹരിമരുന്നിന്റെ അടിമകളും വിപ്ലവ വിരുദ്ധരുമാക്കി മാറ്റുകയായിരുന്നു വെള്ളക്കാരുടെ ഉദ്ദേശ്യം. കറുപ്പു കച്ചവടത്തെ ചൈനീസ് സർക്കാർ എതിർത്തു. കറുപ്പുമായിവന്ന കപ്പൽ നാൻകിങ് തുറമുഖത്തു വെച്ച് പിടിച്ചെടുത്തു. കപ്പൽ വിട്ടുകിട്ടാനും കറുപ്പു കച്ചവടം നിർബാധം തുടരുവാനുമായി ഇംഗ്ലണ്ട് ചൈനയോട് യുദ്ധം ചെയിതു. |
Portal di Ensiklopedia Dunia