ഒന്നാം പാനിപ്പത്ത് യുദ്ധം
ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് കാരണമായ യുദ്ധമാണ് ഒന്നാം പാനിപ്പത്ത് യുദ്ധം. ഇന്ത്യയിൽ വെടിമരുന്ന്, തീക്കോപ്പുകൾ, പീരങ്കി എന്നിവ ഉപയോഗിച്ച ആദ്യ യുദ്ധങ്ങളിൽ ഒന്നായിരുന്നു ഇത്. 1526 ഏപ്രിൽ 21-നു ഇന്നത്തെ ഹരിയാന സംസ്ഥാനത്തിലെ പാനിപ്പത്ത് ഗ്രാമത്തിന് അടുത്തായിരുന്നു ഈ യുദ്ധം നടന്നത്. ഇതേ യുദ്ധക്കളം പന്ത്രണ്ടാം നൂറ്റാണ്ടുമുതൽക്കേ വടക്കേ ഇന്ത്യയുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള പല നിർണ്ണായക യുദ്ധങ്ങൾക്കും വേദിയായിരുന്നു. 1526-ൽ, കാബൂൾ ഭരണാധികാരിയും തിമൂറിന്റെ വംശജനുമായ, സഹീർ അൽ-ദിൻ മുഹമ്മദ് ബാബറിന്റെ സൈന്യം, അവരെക്കാൾ എണ്ണത്തിൽ വളരെ ഉയർന്നതായ ഇബ്രാഹിം ലോധിയുടെ സൈന്യത്തെ തോൽപ്പിച്ചു. വടക്കേ ഇന്ത്യയിലെ ദില്ലി സുൽത്താനത്തിന്റെ ഭരണാധികാരിയായിരുന്നു ഇബ്രാഹിം ലോധി
തന്റെ പ്രമാണിമാരും സൈന്യാധിപരും ഉപേക്ഷിച്ച ലോധി യുദ്ധക്കളത്തിൽ മരിച്ചു. (ഈ പ്രമാണിമാരിൽ പലരും കച്ചവടക്കാരായിരുന്നു, ഇവരിൽ മിക്കവരും ദില്ലിയിലെ പുതിയ രാജാവായ ബാബറിന് പിന്നീട് സഖ്യം പ്രഖ്യാപിച്ചു) ഈ യുദ്ധം ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന് അടിത്തറപാകി. മുഗൾ എന്ന വാക്കിന്റെ അർത്ഥം മംഗോൾ എന്നാണ്. ഇത് തുർക്കിക്ക് ജനതയെയും ബാബറിന്റെയും അദ്ദേഹത്തിന്റെ സൈന്യാധിപന്മാരുടെയും മംഗോൾ തായ്‌വഴിയും സൂചിപ്പിക്കുന്നു. എന്നാൽ ബാബറിന്റെ സൈന്യത്തിൽ ഭൂരിഭാഗവും പത്താൻമാരും, ഇന്ത്യക്കാരും, മിശ്ര മദ്ധ്യേഷ്യൻ പിന്തുടർച്ച ഉള്ളവരും ആയിരുന്നു. അവലംബം
ഗ്രന്ഥാവലി
ഇതും കാണുക |
Portal di Ensiklopedia Dunia