ഒന്നാം പിണറായി വിജയൻ മന്ത്രിസഭ
2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഫ്രണ്ട്വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഒന്നാം പിണറായി വിജയൻ മന്ത്രിസഭ. 2016 മെയ് 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയത്ത് മന്ത്രിസഭയിൽ മൊത്തം 19 മന്ത്രിമാരുണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിൽ 21 മന്ത്രിമാരാണുണ്ടായിരുന്നത്. കേരളത്തിന്റെ 22-ാമത് മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു, ഈ സ്ഥാനം വഹിക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. പതിനഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 140-ൽ 99 സീറ്റുകളോടെ ചരിത്രപരമായ വിജയം നേടിയതിന് ശേഷം 2021 മെയ് 03 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജി സമർപ്പിച്ചു.[1] മന്തിസഭ
രാജിവച്ച മന്ത്രിമാർവ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ വകുപ്പിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളേ നിയമച്ചിതിനെ തുടർന്നുണ്ടായ ആരോപണത്തെ തുടർന്ന് 2016 ഒക്ടോബർ 14ന് രാജിവച്ചു, പിന്നീട് വിജിലൻസ് കുറ്റവിമുക്തനാക്കുകയും കോടതി ഈ നിലപാട് ശരിവയ്ക്കുകയും ചെയ്തു. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഒരു ചാനൽ ഒരുക്കിയ പെൺകെണിയിൽപ്പെടുകയും ആ സംഭാഷണം ചാനൽ 2017 മാർച്ച് 26ന് പുറത്തുവിട്ടതിനെ തുടർന്ന് ആന്ന് തന്നെ രാജിവച്ചു, തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി. എന്നാൽ 2017 നവംബർ 15ന് അദ്ദേഹവും രാജിവച്ചു. 2018 നവംബർ 26ന് ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന മാത്യൂ ടി. തോമസ് ജെഡിഎസിലെ ധാരണ പ്രകാരം രാജിവച്ചു പകരം ചിറ്റൂർ എംഎൽഎ കെ. കൃഷ്ണൻ കുട്ടി മന്ത്രിയായി. ബന്ധുനിയമന വിവാദത്തെ തുടർന്ന് മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി. ജലീൽ യോഗ്യനല്ലന്ന ലോകായുക്താ ഉത്തരവിനെതുടർന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന കെ.ടി. ജലീൽ 2021 ഏപ്രിൽ 13ന് രാജിവച്ചു[3]. അവലംബം
|
Portal di Ensiklopedia Dunia