ഒന്നാം ലോക മഹായുദ്ധത്തിൻ്റെ സഖ്യകക്ഷികൾ
ഒന്നാം ലോകമഹായുദ്ധത്തിലെ (1914-1918) ഒരു പക്ഷമാണ് സഖ്യശക്തികൾ. (Allied Powers) ഇത് ഓന്റോന്റ് സഖ്യം എന്നും വിളിക്കപ്പെടുന്നു. ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, ജപ്പാൻ എന്നിവ ചേർന്നതാണ് ഈ സഖ്യം. ജർമ്മനിയുടെയും കേന്ദ്ര ശക്തികളുടെയും ആക്രമണത്തിനെതിരായ പ്രതിരോധമായാണ് സഖ്യശക്തികൾ പ്രധാനമായും രൂപീകരിച്ചത്. ട്രിപ്പിൾ എൻ്റൻ്റ് എന്നറിയപ്പെടുന്ന സഖ്യം ഇതിനകം ഫ്രാൻസ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെട്ടിരുന്നു. ഒന്നാം ലോകമഹായുദ്ധം പുരോഗമിച്ചപ്പോൾ കൂടുതൽ രാജ്യങ്ങൾ അവരോടൊപ്പം ചേർന്നു. 1917-ൽ യുദ്ധത്തിൻ്റെ അവസാനത്തോട് അടുത്ത് അമേരിക്കയും സഖ്യകക്ഷികളോടൊപ്പം ചേർന്നു. (അതേ വർഷം റഷ്യ സംഘർഷത്തിൽ നിന്ന് പിന്മാറി) പാരീസ് സമാധാന സമ്മേളനത്തിൽ ഒപ്പുവച്ച ഉടമ്പടികൾ യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയെ "പ്രധാന സഖ്യകക്ഷികളും അനുബന്ധ ശക്തികളും" ആയി അംഗീകരിച്ചു. അവലംബം1.https://www.ducksters.com/history/world_war_i/. 2.https://www.britannica.com/topic/Allied-Powers-international-alliance 3.https://www.austlii.edu.au/au/other/dfat/treaties/1920/1.html
|
Portal di Ensiklopedia Dunia