ഒരു രാജ്യവും രണ്ട് സംവിധാനങ്ങളും
ചൈനയുടെ പരമോന്നത നേതാവ് ഡെങ് സിയാവോപിങ് കൊണ്ടുവന്ന ഒരു ഭരണഘടനാ തത്ത്വമാണ് "ഒരു രാജ്യവും രണ്ട് സംവിധാനങ്ങളും" എന്നത്. 1980-കളിൽ ചൈനയുടെ പുനരേകീകരണത്തിനായാണ് ഈ സംവിധാനം കൊണ്ടുവന്നത്. ഒരു ചൈനയേ ഉണ്ടാവുകയുള്ളൂ എന്നും ഹോങ്ക് കോങ്, മകാവു എന്നിവ പോലെയുള്ള സ്ഥലങ്ങൾക്ക് അവയുടെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയും രാഷ്ട്രീയ സംവിധാനവും തുടരാമെന്നുമാണ് ഈ തത്ത്വത്തിന്റെ അടിസ്ഥാനം. ചൈനയുടെ മറ്റ് പ്രദേശങ്ങൾ സോഷ്യലിസ്റ്റ് സംവിധാനത്തിൻ കീഴിൽ തുടരുകയും ചെയ്യും. ഈ തത്ത്വമനുസരിച്ച് മൂന്ന് പ്രദേശങ്ങളും അവരവരുടെ രാഷ്ട്രീയവും നിയമപരവും സാമ്പത്തികവുമായ സംവിധാനങ്ങൾ തുടരും. വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളും ഇതിലുൾപ്പെടുന്നു. തായ്‌വാന് തങ്ങളുടെ സൈനിക വിഭാഗങ്ങൾ പോലും ഈ തത്ത്വമനുസരിച്ച് തുടരാവുന്നതാണ്.[1] പശ്ചാത്തലവും ഹോങ്കോങ്ങിന്റെ സ്ഥിതിയുംബ്രിട്ടന്റെ ഒരു കോളനിയായിരുന്നു ഹോങ്ക് കോങ്. ഗവർണറായിരുന്നു 156 വർഷത്തേയ്ക്ക് (ജപ്പാന്റെ അധിനിവേശമൊഴികെയുള്ള വർഷങ്ങളിൽ ഹോങ്ക് കോങ് ഭരിച്ചിരുന്നത്). 1997 വരെ ഈ സ്ഥിതി തുടർന്നു. ആ വർഷമാണ് ഈ പ്രദേശം ചൈനയ്ക്ക് തിരികെ നൽകപ്പെട്ടത്. തിരികെ ലഭിക്കുന്നതിന് മുൻപ് ചൈനയും ബ്രിട്ടനും തമ്മിലുള്ള കരാറും ഹോങ് കോങ്ങിന്റെ ഭരണഘടനയൂം മറ്റും ചൈന അംഗീകരിച്ചു. ഹോങ്ക് കോങിലെ അടിസ്ഥനനിയമം സ്വന്തം കറൻസിയും കാപ്പിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയും ഇവിടെ തുടരാനുള്ള വ്യവസ്ഥകളാണ് കരാറിലുണ്ടായിരുന്നത്. നിയമ വ്യവസ്ഥയും, ജനപ്രതിനിധി സഭയും ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും അൻപത് വർഷത്തേയ്ക്ക് സംരക്ഷിച്ചുകൊണ്ടാണ് ഹോങ്ക് കോങ് ചൈനയുടെ ഒരു പ്രത്യേക ഭരണപ്രദേശമായത്. ഈ കരാർ 2047-ൽ ഇല്ലാതെയാകും. അന്താരാഷ്ട്ര രംഗത്ത് ഹോങ്ക് കോങിന് സ്വന്തമായി പ്രവർത്തിക്കുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ലോക വ്യാപാരസംഘടന, ഒളിമ്പിക്സ് എന്നിവിടങ്ങളിൽ ചൈനയുടെ ഭാഗമായല്ല ഹോങ്ക് കോങ് പങ്കെടുക്കുന്നത്. റെൻമിൻബി ഹോങ്ക് കോങിൽ നിയമപരമായ കറൻസിയല്ല. ഹോങ്ക് കോങ് ഡോളർ ചൈനയിലെ കടകളിൽ സ്വീകരിക്കില്ല. ഹോങ്ക് കോങും ചൈനയും തമ്മിലുള്ള അതിർത്തി കടക്കുമ്പോൾ ഒരു പെർമിറ്റ് വിസ ആവശ്യമാണ്. ഹോങ്ക് കോങ് നിവാസികൾക്ക് ഹോങ്ക് കോങ് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയൺ പാസ്പോർട്ടുകളാണ് ലഭിക്കുന്നത്. ചൈനീസ് പാസ്പോർട്ടുകളല്ല. ഔദ്യോഗിക ഭാഷകളും ചരിത്രവുമാണ് ഹോങ്ക് കോങിന് വ്യതിരിക്തമായ ഒരു വ്യക്തിത്ത്വം നൽകുന്നത്. കാന്റൊണീസും ഇംഗ്ലീഷുമാണ് ഹോങ്ക് കോങിലെ പ്രധാന ഭാഷകൾ. ചൈനയിലെ പ്രധാന ഭാഷ മാൻഡാരിൻ ചൈനീസാണ്. ഇതുതന്നെയാണ് ഔദ്യോഗിക ഭാഷയും. ചൈനയുടെ ഭരണകൂടമാണ് ഹോങ്ക് കോങ്ങിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ നിയന്ത്രിക്കുന്നത്. അടിസ്ഥാന നിയമത്തിന്റെ വ്യാഖ്യാനം നൽകുന്നത്. ഹോങ്ക് കോങിന് അടിസ്ഥാന നിയമപ്രകാരമുള്ള സ്വയം നിർണ്ണയാവകാശം ലഭിച്ചിട്ടില്ല എന്ന വാദമുയരുന്നുണ്ട്.[2][3][4] ഹോങ്ക് കോങ്ങും മകാവുവും![]() ![]() ഡെങ് സിയാവോപിങ് ഈ സംവിധാനം ഹോങ്ക് കോങിൽ ബാധകമാക്കം എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിനോട് അഭിപ്രായപ്പെട്ടു. 1997-ൽ ഹോങ്ക് കോങ്ങിന്റെ ലീസ് അവസാനിക്കാൻ പോകുന്ന സ്ഥിതിയിലായിരുന്നു ഈ പദ്ധതി മുന്നോട്ട് വയ്ക്കപ്പെട്ടത്. പോർച്ചുഗലുമായി മകാവുവിനെ സംബന്ധിച്ചും ഈ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ചർച്ച നടന്നത്. ഐക്യത്തിനുശേഷം ചൈനയിൽ സോഷ്യലിസമാണ് നിലനിൽക്കുന്നതെങ്കിലും ഹോങ്ക് കോങിനും മകാവുവിനും അൻപത് വർഷത്തേയ്ക്ക് അവിടെ നിലനിൽക്കുന്ന സംവിധാനം തുടരാമെന്നതായിരുന്നു കരാർ. അൻപത് വർഷം തീരുന്നത് ഹോങ്ക് കോങിൽ 2047-ലും മകാവുവിൽ 2049 ലുമാണ്. അന്ന് എന്ത് സംഭവിക്കുമെന്ന് ഒരിക്കലും പരസ്യപ്രസ്താവനകളുണ്ടായിട്ടില്ല. ചൈനയുടെ ഭരണഘടനയിലെ ആർട്ടിക്കിൾ 31-ൽ ആവശ്യമെങ്കിൽ പ്രത്യേക അഡ്മിനിസ്ട്രേറ്റീവ് പ്രദേശങ്ങൾ രൂപവത്കരിക്കാനുള്ള ചട്ടമുണ്ട്. ഹോങ്ക് കോങ്, മകാവു എന്നീ പ്രദേശങ്ങളിലെ പരമാധികാരം ചൈനയ്ക്ക് കൈമാറപ്പെട്ടത് സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയൺ എന്ന നിലയിലാണ്. 1997 ജൂലൈ 1-നും 1999 ഡിസംബർ 20-നുമാണ് പരമാധികാരം കൈമാറപ്പെട്ടത്. ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia