ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നീ ആശയത്തെ പ്രചരിപ്പിക്കാൻ വേണ്ടി ഓരോ തവണയും ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ സൃഷ്ടിച്ചു പോരുന്നു.ഒളിമ്പിക്സ്, പാരാലിമ്പിക്സ് എന്നിവ നടത്തപ്പെടുന്ന പ്രദേശത്തെ ജീവജാലങ്ങളുമായോ ആ പ്രദേശത്തെ സാംസ്കാരികപൈതൃകത്തെ പ്രതിനിധീകരിക്കുന്ന ആളുകളുമായോ സാദൃശ്യമുള്ള സാങ്കൽപിക കഥാപാത്രങ്ങളാണ്
ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ (Olympic mascots). ഒളിമ്പിക്സ് ഭാഗ്യചിഹ്നങ്ങൾ യുവാക്കളേയും കുട്ടികളേയും ഒളിമ്പിക്സിലേക്ക് കൂടുതൽ ആകൃഷ്ടരാക്കാൻ സഹായിക്കുന്നു. 1968 ൽ ഫ്രാൻസിലെ ഗ്രനോബിളിൽ വെച്ചു നടന്ന വിന്റർ ഒളിമ്പിക്സ് മുതൽ ഭാഗ്യചിഹ്നങ്ങൾ ഉപയോഗിച്ചു വരുന്നു. 1980 ൽ മോസ്കോയിൽ വെച്ചു നടന്ന സമ്മർഒളിമ്പിക്സിന്റെ മിഷയാണ് ശ്രദ്ധേയമായ ഒളിമ്പിക്സ് ഭാഗ്യചിഹ്നം.
ചരിത്രം
ഒളിമ്പിക്സിൽ ഭാഗ്യചിഹ്നങ്ങൾ ഉപയോഗിച്ചു തുടങ്ങിയത് 1968 ൽ ഫ്രാൻസിലെ ഗ്രനോബിളിൽ വെച്ചു നടന്ന വിന്റർ ഒളിമ്പിക്സിലായിരുന്നു. “Schuss” എന്നായിരുന്നു ആ ഭാഗ്യചിഹ്നത്തിന്റെ പേര്. ഫ്രാൻസിന്റെ നിറങ്ങളായ നീല, ചുവപ്പ്, വെള്ള എന്നീ നിറങ്ങളിലുള്ള ഹിമപാദുകം ധരിച്ച ഒരു കുറിയ മനുഷ്യരൂപമായിരുന്നു “Schuss”.[1]
എന്നിരുന്നാലും 1972 ൽ മ്യൂണിച്ചിൽ വെച്ചു നടന്ന സമ്മർ ഒളിമ്പിക്സിലെ Waldi യാണ് ആദ്യത്തെ ഔദ്യോഗിക ഒളിമ്പിക്സ് ഭാഗ്യചിഹ്നം.
[1][2][3]