ഒളീവിയ ഡി ഹാവിലാൻഡ്
അമേരിക്കൻ ചലച്ചിത്രനടിയായ ഒളീവിയ ഡി ഹാവിലാൻഡ് 1916 ജൂലൈ 1-ന് ടോക്കിയോവിൽ ജനിച്ചു. അമ്മയും ഒരു നടിയായിരുന്നു. 1919-ൽ ഇവരുടെ കുടുംബം കാലിഫോർണിയയിലേക്കു താമസം മാറ്റി. ഡി ഹാവ്ലാൻഡ് ഒരു നാടകനടിയായാണ് അഭിനയരംഗത്തേക്കെത്തിയത്. കോളജിൽ പഠിക്കുമ്പോൾ ഷെയ്ക്സ്പിയറിന്റെ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീമിൽ അഭിനയിച്ചുകൊണ്ടായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനം. തുടർന്ന് കാല്പനിക കഥാനായിക എന്ന നിലയിൽ വളരെ വേഗം പ്രസിദ്ധയായി. ഹോളിവുഡ് സിനിമയുടെ സുവർണ്ണകാലഘട്ടത്തിലെയും 2020 ജൂലൈയിൽ മരണംവരെയും, നിലവിലുണ്ടായിരുന്ന ഏറ്റവും പ്രായം കൂടിയ അക്കാദമി അവാർഡ് ജേതാവുകൂടിയായിരുന്നു അവർ. അവരുടെ ഇളയ അനുജത്തി ജോവാൻ ഫോണ്ടെയ്നും ഒരു നടിയായിരുന്നു. ക്യാപ്റ്റൻ ബ്ലഡ് (1935), ദി അഡ്വഞ്ചേഴ്സ് ഓഫ് റോബിൻ ഹുഡ് (1938) തുടങ്ങിയ സാഹസിക ചിത്രങ്ങളിൽ എറോൾ ഫ്ലിനൊപ്പം ജോഡിയായി അഭിനയിച്ചുകൊണ്ടാണ് ഡി ഹാവിലാൻഡ് ആദ്യകാലത്ത് ശ്രദ്ധേയയായത്. ഗോൺ വിത്ത് ദ വിൻഡ് (1939) എന്ന ക്ലാസിക് സിനിമയിലെ മെലാനി ഹാമിൽട്ടന്റേതാണ് അവരുടെ ഏറ്റവും മികച്ച വേഷങ്ങളിലൊന്ന്. മികച്ച സഹനടിക്കുള്ള ഒരേയൊരു നാമനിർദ്ദേശമായിരുന്ന ഈ വേഷത്തിന് അഞ്ച് ഓസ്കാർ നാമനിർദ്ദേശങ്ങളിലെ ആദ്യത്തേത് അവർക്ക് ലഭിച്ചു. 1940 കളിൽ നിഷ്കളങ്ക യുവതികളുടെ വാർപ്പു വേഷങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന ഡി ഹാവിലാൻഡ് പിന്നീട് ഹോൾഡ് ബാക്ക് ദി ഡോൺ (1941), ടു ഈച്ച് ഹിസ് ഓൺ (1946), ദി സ്നേക്ക് പിറ്റ് (1948), ദി ഹെയറസ് (1949) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശംസ പിടിച്ചുപറ്റി. ഓരോന്നിനും മികച്ച നടിയ്ക്കുള്ള നാമനിർദ്ദേശങ്ങളോടൊപ്പം ടു ഈച്ച് ഹിസ് ഓൺ, ദി ഹെയറസ് എന്നിവയിലെ വേഷങ്ങൾക്ക് പുരസ്കാരം നേടുകയും ചെയ്തു. നാടകവേദിയിലും ടെലിവിഷനിലും ഒരുപോലെ പ്രത്യക്ഷപ്പെട്ടിരുന്ന അവർ അവിടെയും വെന്നിക്കൊടി നാട്ടി. 1950 കൾ മുതൽ പാരീസിൽ താമസിച്ചിരുന്ന ഡി ഹാവിലാൻഡ് നാഷണൽ മെഡൽ ഓഫ് ആർട്സ്, ലെജിയൻ ഡി ഹോണെയർ, ഡേം കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ബ്രിട്ടീഷ് എമ്പയർ സ്ഥാനത്തേയ്ക്കുള്ള നിയമനം എന്നിവയും നേടിയിരുന്നു. ചലച്ചിത്ര ജീവിതത്തിനുപുറമെ, ബ്രോഡ്‌വേ നാടകവേദിയിൽ റോമിയോ ആൻഡ് ജൂലിയറ്റ് (1951), കാൻഡിഡ (1952), എ ഗിഫ്റ്റ് ഓഫ് ടൈം (1962) എന്നിവയ്ക്കായി മൂന്ന് തവണ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഡി ഹാവിലാൻഡ് നാടകവേദിയിലെ തന്റെ പ്രവർത്തനവും തുടർന്നു. ടെലിവിഷനിലും പ്രവർത്തിച്ചിരുന്ന അവർ വിജയംവരിച്ച ചെറു പരമ്പരകളായിരുന്ന റൂട്ട്സ്: ദി നെക്സ്റ്റ് ജനറേഷൻസ് (1979), പ്രൈംടൈം എമ്മി അവാർഡ് നാമനിർദ്ദേശവും ഒപ്പം ഒരു ടെലിവിഷൻ സിനിമ അല്ലെങ്കിൽ പരമ്പരയിലെ മികച്ച സഹവേഷത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയ അനസ്താസിയ: ദി മിസ്റ്ററി ഓഫ് അന്ന (1986) എന്നിവയിലും അവർ അഭിനയിച്ചിരുന്നു. ചലച്ചിത്രജീവിതത്തിൽ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡുകൾ, മികച്ച നടിക്കുള്ള നാഷണൽ ബോർഡ് ഓഫ് റിവ്യൂ അവാർഡ്, വെനീസ് ഫിലിം ഫെസ്റ്റിവൽ വോൾപി കപ്പ് എന്നിവയും ഡി ഹാവിലാൻഡിന് ലഭിച്ചിരുന്നു. ചലച്ചിത്ര വ്യവസായത്തിന് നൽകിയ സംഭാവനകളുടെ പേരിൽ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു താരം അവർക്ക് ലഭിച്ചു. ആദ്യകാലജീവിതംഒലിവിയ ഡി ഹാവിലാൻഡിന്റെ മാതാവായ, ലിലിയൻ ഫോണ്ടെയ്‌ൻ (മുമ്പ്, റൂസ്; ജീവിതകാലം: 1886-1975), ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ നിന്ന് പരിശീലനം നേടിയ ഒരു നാടക നടിയായിരുന്നു.[1] മാസ്റ്റർ ഓഫ് കിംഗ്സ് മ്യൂസിക് സർ വാൾട്ടർ പാരാറ്റിനൊപ്പം ലിലിയൻ ആലപിക്കുകയും സംഗീതസംവിധായകനായ റാൽഫ് വോൺ വില്യംസിനൊപ്പം ഇംഗ്ലണ്ടിൽ പര്യടനം നടത്തുകയും ചെയ്തു.[2] ഒലിവിയയുടെ പിതാവ് വാൾട്ടർ ഡി ഹാവിലാൻഡ് (ജീവിതകാലം:1872-1968) ഒരു അഭിഭാഷകനായി പ്രവർത്തിക്കുന്നതിനുമുമ്പ് ടോക്കിയോയിലെ ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു.[1] എയർക്രാഫ്റ്റ് ഡിസൈനറും ഡി ഹാവിലാൻഡ് എയർക്രാഫ്റ്റ് കമ്പനിയുടെ സ്ഥാപകനുമായിരുന്ന സർ ജെഫ്രി ഡി ഹാവിലാൻഡ് (1882-1965) അവരുടെ പിതാവുവഴിയുള്ള കസിനായിരുന്നു.[3] ലിലിയനും വാൾട്ടറും 1913 ൽ ജപ്പാനിൽവച്ച് കണ്ടുമുട്ടുകയും, അടുത്ത വർഷം വിവാഹിതരാകുകയും ചെയ്തു.[4] വാൾട്ടറിന്റെ വിശ്വാസവഞ്ചനയെത്തുടർന്ന് അവരുടെ വിവാഹബന്ധം സന്തുഷ്ടമായിരുന്നില്ല.[5] ഒലിവിയ മേരി ഡി ഹാവിലാൻഡ് 1916 ജൂലൈ 1 ന് ജനിച്ചു.[1] ടോക്കിയോയിലെ ഒരു വലിയ ഭവനത്തിലേക്ക് അവർ താമസം മാറ്റുകയും, അവിടെ ലിലിയൻ അനൌപചാരികമായി ആലാപന പാഠങ്ങൾ അഭ്യസിക്കുകയും ചെയ്തു.[4] പിൽക്കാലത്ത് ജോവാൻ ഫോണ്ടെയ്ൻ എന്നറിയപ്പെട്ട നടിയായ ഒലിവിയയുടെ ഇളയ സഹോദരിയായ ജോവാൻ (ജോവാൻ ഡി ബ്യൂവയർ ഡി ഹാവിലാൻഡ്) - 15 മാസം കഴിഞ്ഞ് 1917 ഒക്ടോബർ 22 ന് ജനിച്ചു. രണ്ട് സഹോദരിമാർക്കും ജന്മാവകാശത്താൽ യുണൈറ്റഡ് കിംഗ്ഡത്തിലെ പൗരത്വം ലഭിച്ചിരുന്നു.[6] 1919 ഫെബ്രുവരിയിൽ, രോഗപീഢയാൽ ക്ലേശിക്കുന്ന പെൺമക്കൾക്ക് അനുയോജ്യമായ ഒരു കാലാവസ്ഥയിൽ ജീവിക്കുന്നതിനായി കുടുംബത്തെ ഇംഗ്ലണ്ടിലേക്ക് തിരികെ കൊണ്ടുപോകാൻ ലിലിയൻ ഭർത്താവിനെ പ്രേരിപ്പിച്ചു.[5] അവർ എസ്എസ് സൈബീരിയ മാരു എന്ന കപ്പലിൽ സാൻ ഫ്രാൻസിസ്കോയിലേക്ക്[6] യാത്ര നടത്തുകയും അവിടെ ഒലിവിയയുടെ ടോൺസിലൈറ്റിസിന് ചികിത്സയ്ക്കായി കുടുംബം തങ്ങുകയും ചെയ്തു.[7] ജോവാന് ന്യുമോണിയ പിടിപെട്ടതിനുശേഷം, ലിലിയൻ തന്റെ പെൺമക്കളോടൊപ്പം കാലിഫോർണിയയിൽത്തന്നെ തുടരാൻ തീരുമാനിക്കുകയും അവിടെ അവർ അന്തിമമായി സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) തെക്കായി സ്ഥിതിചെയ്യുന്ന സാരറ്റോഗ ഗ്രാമത്തിൽ താമസമാക്കുകയും ചെയ്തു..[8][Note 1] പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് ജാപ്പനീസ് വീട്ടുജോലിക്കാരിയുടെ അടുത്തേക്ക് മടങ്ങിപ്പോകുകയും ഒടുവിൽ അവർ അദ്ദേഹം രണ്ടാമത്തെ ഭാര്യയായിത്തീരുകയും ചെയ്തു.[8] നാലാം വയസ്സിൽ ബാലെ പാഠങ്ങളും ഒരു വർഷത്തിനുശേഷം പിയാനോ പാഠങ്ങളും ആരംഭിച്ച ഒലിവിയ, കലയെ പ്രോത്സാഹിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് വളർന്നത്.[12] ആറുവയസ്സാകുന്നതിനുമുമ്പ് വായിക്കാൻ പഠിച്ച[13] അവർ മാതാവിൽനിന്ന് ഇടയ്ക്കിടെ നാടകം, സംഗീതം, ഭാഷണശൈലി[14]എന്നിവ ഗ്രഹിക്കുകയും, ഷേക്സ്പിയർ കൃതികളുടെ വായനയിലൂടെ തന്റെ ഭാഷാ രീതി ശക്തിപ്പെടുത്തുകയും ചെയ്തു.[12][Note 2] ഈ കാലയളവിൽ, അനുജത്തിയായ ജോവാൻ ആദ്യം അവളെ "ലിവ്വി" എന്ന് വിളിക്കാൻ തുടങ്ങുകയും ജീവിതത്തിലുടനീളം നിലനിൽക്കുന്ന ഒരു വിളിപ്പേരായി അതു മാറുകയും ചെയ്തു.[12] 1922 ൽ സരറ്റോഗ ഗ്രാമർ സ്കൂളിൽ ചേർന്ന ഡി ഹാവിലാൻഡ് പഠനത്തിൽ മികവു പുലർത്തി. വായന, കവിതാ രചന, ചിത്രരചന എന്നിവ ആസ്വദിച്ച അവർ ഒരിക്കൽ തന്റെ വ്യാകരണ സ്കൂളിനെ ഒരു കൗണ്ടി സ്പെല്ലിംഗ് ബീയിൽ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 1923-ൽ ലിലിയൻ ട്യൂഡർ ശൈലിയിലുള്ള ഒരു പുതിയ ഭവനം നിർമ്മിക്കുകയും 1930 കളുടെ ആരംഭം വരെ കുടുംബം അവിടെ താമസിക്കുകയും ചെയ്തിരുന്നു.[16] 1925 ഏപ്രിലിൽ, വിവാഹമോചനം ഉറപ്പായ ശേഷം, ലിലിയൻ സാൻ ജോസിലെ ഒ. എ. ഹേൽ ആൻഡ് കമ്പനിയുടെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ മാനേജരായിരുന്ന ജോർജ്ജ് മിലൻ ഫോണ്ടെയ്‌നെ വിവാഹം കഴിച്ചു.[17] മാന്യനായ ഒരു ബിസിനസുകാരനുമായിരുന്ന ഫോണ്ടെയ്‌ൻ, തന്റെ കർക്കശമായ രക്ഷാകർതൃ ശൈലിയിലൂടെ അദ്ദേഹത്തിന്റെ പുതിയ വളർത്തു പുത്രിമാരിൽ വിദ്വേഷവും പിന്നീട് കലഹവും സൃഷ്ടിച്ചു.[18][Note 3] സരറ്റോഗയിലെ ഭവനത്തിനു സമീപത്തുള്ള ലോസ് ഗാറ്റോസ് ഹൈസ്കൂളിൽ ഡി ഹാവിലാൻഡ് തന്റെ വിദ്യാഭ്യാസം തുടർന്നു.[18] അവിടെ വാഗ്മിത്വത്തിലും, ഫീൽഡ് ഹോക്കിയിലും മികവ് പുലർത്തിയ അവർ സ്കൂൾ നാടകങ്ങളിൽ അഭിനയിക്കുകയും സ്കൂൾ നാടക ക്ലബ്ബിലെ അംഗമായിത്തീർന്ന അവർ ഒടുവിൽ ക്ലബ്ബിന്റെ സെക്രട്ടറിയാവുകയും ചെയ്തു.[20] ഇംഗ്ലീഷ്, ഭാഷണം എന്നീ മേഖലയിൽ[18] ഒരു സ്കൂൾ അദ്ധ്യാപികയാകാനുള്ള ആഗ്രഹത്തോടെ ബെൽമോണ്ടിലെ നോട്രേ ഡാം കോൺവെന്റിലും അവർ പഠനം നടത്തിയിരുന്നു.[21] 1933 ൽ, കൗമാരക്കാരിയായ ഡി ഹാവിലാൻഡ്, ലൂയിസ് കരോളിന്റെ നോവലിനെ അടിസ്ഥാനമാക്കി സരടോഗ കമ്മ്യൂണിറ്റി പ്ലേയേഴ്സ് നിർമ്മിച്ച ആലീസ് ഇൻ വണ്ടർലാൻഡ് എന്ന നാടകത്തിലെ അഭിനയത്തിലൂടെ അമേച്വർ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചു.[20] ദ മർച്ചന്റ് ഓഫ് വെനീസ്, ഹാൻസെൽ ആന്റ് ഗ്രെറ്റൽ എന്നിവയുൾപ്പെടെ നിരവധി സ്കൂൾ നാടകങ്ങളിലും ഇക്കാലത്ത് അവർ വേഷമിട്ടിരുന്നു.[22] കൂടുതൽ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ടാനച്ഛൻ വിലക്ക് ഏർപ്പെടുത്തിയതോടെ നാടകത്തോടുള്ള അഭിനിവേശം ഒടുവിൽ രണ്ടാനച്ഛനുമായുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് നയിച്ചു.[23] ഒരു സ്കൂൾ ഫണ്ട് ശേഖരണത്തിനായി ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രിജുഡിസ് എന്ന നാടകത്തിലെ എലിസബത്ത് ബെന്നറ്റിന്റെ പ്രധാന വേഷം അവർ നേടിയെന്ന് അറിഞ്ഞപ്പോൾ വീട്ടിൽ താമസിക്കുക, അല്ലെങ്കിൽ നാടക പ്രവർത്തനവുമായി മുന്നോട്ടു പോകുക എന്നിവയിലൊന്ന് തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം അവളോട് പറഞ്ഞു.[23] സ്കൂളിനെയും സഹപാഠികളെയും ഉപേക്ഷിക്കാൻ ആഗ്രഹിക്കാത്ത അവർ വീടു വിട്ടിറങ്ങുകയും ഒരു കുടുംബസുഹൃത്തിനൊപ്പം താമസമാരംഭിക്കുകയും ചെയ്തു.[23] ![]() 1934 ൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, ഓക്ക്ലാൻഡിലെ മിൽസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപികയായി താൻ തിരഞ്ഞെടുത്ത കരിയർ തുടരുന്നതിന് ഡി ഹാവിലാൻഡിന് ഒരു സ്കോളർഷിപ്പ് ലഭിച്ചു.[24] സരടോഗ കമ്മ്യൂണിറ്റി തിയറ്റർ നിർമ്മിക്കുന്ന ഷേക്സ്പിയറുടെ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം എന്ന നാടകത്തിൽ പക്ക് എന്ന കഥാപാത്രവും അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടു.[20] ആ വേനൽക്കാലത്ത് ഓസ്ട്രിയൻ സംവിധായകൻ മാക്സ് റെയിൻഹാർട്ട് ഹോളിവുഡ് ബൗളിലെ പ്രഥമ പ്രദർശനത്തിനായി അതേ നാടകത്തിന്റെ ഒരു പുതിയ നിർമ്മാണവുമായി കാലിഫോർണിയയിലെത്തിച്ചേർന്നു.[24] റെയിൻഹാർഡിന്റെ സഹായികളിലൊരാൾ സരറ്റോഗയിൽ അവളുടെ നാടത്തിലെ പ്രകടനം കണ്ടതിനുശേഷം, അദ്ദേഹം തന്എറെ നാടകത്തിൽ ഹെർമിയയുടെ വേഷത്തിന് രണ്ടാമത്തെ പകരക്കാരിയെന്ന സ്ഥാനം അവൾക്ക് നൽകി.[24] ആദ്യാവതരണത്തിന് ഒരാഴ്ച മുമ്പ്, ഈ വേഷത്തിലെ പകരക്കാരിയിരുന്ന ജീൻ റുവറോളും പ്രധാന നടി ഗ്ലോറിയ സ്റ്റുവർട്ടും 18 കാരിയായ ഡി ഹാവിലാൻഡിലേയ്ക്ക് ഹെർമിയുടെ വേഷം അഭിനയിക്കാൻ വിട്ടുകൊണ്ട് പദ്ധതി ഉപേക്ഷിച്ചു പോയി.[24] ഹെർമിയുടെ വേഷത്തിലെ അവരുടെ പ്രകടനത്തിൽ മതിപ്പു തോന്നിയ റെയ്ൻഹാർട്ട് തുടർന്നുള്ള നാല് ആഴ്ചത്തെ ശരത്കാല പര്യടനത്തിൽ പങ്കെടുക്കാൻ അനുവദിച്ചു.[24] ആ പര്യടനത്തിനിടയിൽ, വാർണർ ബ്രദേഴ്സ് നിർമ്മിക്കുന്ന ഈ നാടകത്തിന്റെ ഫിലിം പതിപ്പ് താൻ സംവിധാനം ചെയ്യുമെന്ന് റെയിൻഹാർഡിന് സന്ദേശം ലഭിച്ചതോടെ ഹെർമിയയുടെ ചലച്ചിത്ര വേഷം അവൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടു. അദ്ധ്യാപികയാകാനുള്ള മനസികാവസ്ഥ തുടർന്നിരുന്ന ഡി ഹാവിലാൻഡിന്റെ മനോനിലയിൽ തുടക്കത്തിൽ ചാഞ്ചല്യമുണ്ടായെങ്കിലും ഒടുവിൽ, റെയിൻഹാർഡും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹെൻറി ബ്ലാങ്കും 1934 നവംബർ 12 ന് വാർണർ ബ്രോസുമായി അഞ്ച് വർഷത്തെ കരാർ ഒപ്പിടാൻ അവളെ പ്രേരിപ്പിക്കുന്നതിൽ വിജയിച്ചു. ആരംഭ ശമ്പളം ആഴ്ച്ചയിൽ 200 ഡോളർ എന്ന നിലയിൽ 50 വർഷത്തിലധികം നീണ്ടുനിന്ന ഒരു പ്രൊഫഷണൽ അഭിനയ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.[25] മരണം2020 ജൂലൈ 26 ന് ഫ്രാൻസിലെ പാരീസിലുള്ള ഭവനത്തിൽവച്ച് 104 വയസുള്ളപ്പോൾ ഉറക്കത്തിൽ ഡി ഹാവിലാൻഡ് അന്തരിച്ചു.[26][27] ![]() പ്രധന ചിത്രങ്ങൾആദ്യകാലചിത്രങ്ങളിൽ പ്രധാനപ്പെട്ടവ
എന്നിവയാണ്. ഓസ്കാർ അവർഡ് ജേതാവ്മൂന്നു ദശാബ്ദക്കാലം വിശ്വചലച്ചിത്രരംഗത്ത് ഇവർ നിറഞ്ഞുനിന്നിരുന്നു. ഓസ്കാർ ലഭിച്ച ചിത്രങ്ങൾ![]() രണ്ടു തവണ ഓസ്കാർ അവാർഡ് ലഭിക്കുകയും ചെയ്തു. ഓസ്കാർ അവാർഡ് ലഭിച്ച ചിത്രങ്ങൾ:-
1948-ൽ ദ് സ്നേക് പിറ്റ് എന്ന ചിത്രത്തിലെ അഭിനയം മുൻനിർത്തി ഇവരുടെ പേര് ഓസ്കാറിനു നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഡി ഹാവിലാൻഡിന്റെ പിൽക്കാല ചിത്രങ്ങളിൽ ശ്രദ്ധേയമായവ:-
എന്നിവയാണ്. പുറത്തേക്കുള്ള കണ്ണികൾ
കുറിപ്പുകൾ
|
Portal di Ensiklopedia Dunia