ഓക്സിഡൈസിംഗ് ഏജന്റ്![]() ![]() രസതന്ത്രത്തിൽ, മറ്റ് വസ്തുക്കളെ ഓക്സിഡൈസ് ചെയ്യാൻ കഴിവുള്ള ഒരു വസ്തുവാണ് ഓക്സിഡൈസിംഗ് ഏജന്റ് അഥവാ ഓക്സിഡൈസർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇലക്ട്രോണുകൾ സ്വീകരിക്കാൻ കഴിവുള്ള പദാർത്ഥമാണിവ. ഓക്സിജൻ, ഹൈഡ്രജൻ പെറോക്സൈഡ്, ഹാലോജൻ എന്നിവയാണ് സാധാരണ ഓക്സിഡൈസിംഗ് ഏജന്റുകൾ. ഓക്സിഡൈസർ രാസപ്രവർത്തനത്തിലേർപ്പെടുമ്പോൾ, അത് ഒന്നോ അതിലധികമോ ഇലക്ട്രോണുകൾ നേടുന്നു. ആ അർത്ഥത്തിൽ, ഇത് ഓക്സിഡേഷൻ-റിഡക്ഷൻ (റെഡോക്സ്) പ്രതിപ്രവർത്തനത്തിലെ ഒരു ഘടകമാണ്. രണ്ടാമത്തെ അർത്ഥത്തിൽ, ഓക്സിഡൈസിംഗ് ഏജന്റ് ഒരു രാസവസ്തുവാണ്, അത് ഇലക്ട്രോ നെഗറ്റീവ് ആറ്റങ്ങളെ, സാധാരണയായി ഓക്സിജനെ, ഒരു ഉൽപന്നത്തിലേക്ക് മാറ്റുന്നു. ജ്വലനം, സ്ഫോടകവസ്തുക്കളുടെ വിഘടനം, ഓർഗാനിക് റെഡോക്സ് പ്രതിപ്രവർത്തനങ്ങൾ എന്നിവയിൽ ഇത്തരം ആറ്റം കൈമാറ്റം പ്രതിപ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ഇലക്ട്രോൺ സ്വീകർത്താക്കൾ![]() ഇലക്ട്രോൺ സ്വീകർത്താക്കൾ ഇലക്ട്രോൺ കൈമാറ്റ പ്രതിപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ഈ സാഹചര്യത്തിൽ, ഓക്സിഡൈസിംഗ് ഏജന്റിനെ ഇലക്ട്രോൺ സ്വീകർത്താവ് എന്നും നഷ്ടപ്പെടുന്ന ഏജന്റിനെ ഇലക്ട്രോൺ ദാതാവ് എന്നും വിളിക്കുന്നു. ഫെറോസെനിയം അയോൺ Fe(C സാധാരണ ഓക്സിഡൈസിംഗ് ഏജന്റുകൾ
അപകടകരമായ വസ്തുക്കളുടെ നിർവചനംമറ്റ് വസ്തുക്കളുടെ ജ്വലനത്തിന് കാരണമാകുന്ന ഒരു വസ്തുവാണ് ഓക്സിഡൈസിംഗ് ഏജന്റ് എന്നതാണ്അപകടകരമായ വസ്തുക്കളുടെ അടിസ്ഥാനത്തിലുള്ള നിർവചനം. [2] ഈ നിർവചനപ്രകാരം രസതന്ത്രജ്ഞർ ഓക്സിഡൈസിംഗ് ഏജന്റുകളായി തരംതിരിക്കുന്ന ചില വസ്തുക്കളെ അപകടകരമായ വസ്തുക്കളുടെ അർത്ഥത്തിൽ ഓക്സിഡൈസിംഗ് ഏജന്റുകളായി തരംതിരിക്കുന്നില്ല. ഉദാഹരണമായി, പൊട്ടാസ്യം ഡൈക്രോമേറ്റ്, ഓക്സിഡൈസിംഗ് ഏജന്റിന്റെ അപകടകരമായ വസ്തുക്കളുടെപരിശോധനയിൽ പരിഗണിക്കപ്പെടുന്നില്ല. സാധാരണ ഓക്സിഡൈസിംഗ് ഏജന്റുകളും അവയുടെ ഉൽപ്പന്നങ്ങളും
ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia