ഓഗസ്റ്റ് എഡ്വേർഡ് മാർട്ടിൻ![]() ഒരു ജർമ്മൻ പ്രസവചികിത്സകനും ഗൈനക്കോളജിസ്റ്റുമായിരുന്നു ഓഗസ്റ്റ് എഡ്വേർഡ് മാർട്ടിൻ (ജീവിതകാലം: 14 ജൂലൈ 1847, യെന – 26 നവംബർ 1933, ബെർലിൻ). അദ്ദേഹത്തിന്റെ പിതാവ്, എഡ്വേർഡ് അർനോൾഡ് മാർട്ടിനും (1809-1875) ഒരു ഒബ്സ്റ്റട്രിക്ക്സ് ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റായിരുന്നു. ജെന, ബെർലിൻ സർവ്വകലാശാലകളിൽ നിന്ന് വൈദ്യശാസ്ത്രം പഠിച്ച അദ്ദേഹം 1870-ൽ ഡോക്ടറേറ്റ് നേടി. ബെർലിനിൽ പിതാവിന്റെ സഹായിയായി ജോലി ചെയ്ത അദ്ദേഹം, അവിടെനിന്ന് 1876-ൽ ഹാബിലിറ്റേഷൻ നേടി. ബെർലിനിൽ അദ്ദേഹം തുറന്ന ഒരു സ്വകാര്യ ക്ലിനിക്ക് പിന്നീട് ഓപ്പറേറ്റീവ് ഗൈനക്കോളജിക്ക് പേരുകേട്ട സ്ഥാപനമായി മാറി. 1899 മുതൽ 1907 വരെ അദ്ദേഹം ഗ്രീഫ്സ്വാൾഡ് സർവകലാശാലയിൽ ഫുൾ പ്രൊഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ഫ്രാവൻക്ലിനിക്കിന്റെ തലവനായും നിയമിതനായി.[1][2] വൈവിധ്യമാർന്ന ഗൈനക്കോളജിക്കൽ, ഒബ്സ്റ്റെട്രിക്കൽ ശസ്ത്രക്രിയകൾ വികസിപ്പിച്ചതിന്റെ ബഹുമതി അദ്ദേഹം നേടിയിട്ടുണ്ട്, യോനി ഓപ്പറേഷനുകൾ ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ പ്രവർത്തനത്തിന് പ്രത്യേകം അംഗീകാരം ലഭിച്ചു. അദ്ദേഹം വൈദ്യശാസ്ത്രത്തിലേക്ക് നിരവധി ഉപകരണങ്ങൾ അവതരിപ്പിച്ചു, അതിൽ ഒരു ഷീഡെൻസ്പെകുലം ഉൾപ്പെടുന്നു.[2] മാക്സ് സെയ്ഞ്ചറുമായി ചേർന്ന് അദ്ദേഹം 1894-ൽ[1] "ഫർ ഗെബർട്ഷിൽഫ് ആൻഡ് ഗൈനക്കോളജി" എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. തിരഞ്ഞെടുത്ത കൃതികൾ
അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia