ഓഗസ്റ്റ് ക്ലബ്ബ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" കെ.ബി. വേണുവിന്റെ സംവിധാനത്തിൽ റിമ കല്ലിങ്കൽ, മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓഗസ്റ്റ് ക്ലബ്ബ്. പത്മരാജന്റെ മകൻ അനന്തപത്മനാഭൻ ആദ്യമായി രചന നിർവഹിച്ച ചിത്രമാണിത്.[3] അനന്തപത്മനാഭന്റെ വേനലിന്റെ കളനീക്കങ്ങൾ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മകൻ ഷോബി തിലകൻ, തിലകന് ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നു. ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. വേനലിന്റെ കളനീക്കങ്ങൾ എന്നായിരുന്നു ആദ്യം ചിത്രത്തിനായി ഉദ്ദേശിച്ചിരുന്ന പേരെങ്കിലും പിന്നീട് ഓഗസ്റ്റ് ക്ലബ്ബ് എന്നാക്കിമാറ്റുകയായിരുന്നു. സംഗീതംറഫീക്ക് അഹമ്മദ് രചിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ബെന്നെറ്റ്-വീത്‌രാഗ് സംഗീതം നൽകിയിരിക്കുന്നു. മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷോബി തിലകൻ, ശ്രേയ ഘോഷാൽ, ശ്രീനിവാസ്, സുജാത, ബെന്നറ്റ് വീത്‌രാഗ്, വിജയ് പ്രകാശ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. അണിയറ പ്രവർത്തകർ
അഭിനേതാക്കൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia