ഓട്ടോമേറ്റഡ് ലാമെല്ലാർ കെരാറ്റോപ്ലാസ്റ്റി
ഉയർന്ന ഡിഗ്രി റിഫ്രാക്റ്റീവ് പിശകുകൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന നോൺ ലേസർ ലാമെല്ലാർ റിഫ്രാക്റ്റീവ് പ്രക്രിയയാണ് ഓട്ടോമേറ്റഡ് ലാമെല്ലാർ കെരാറ്റോപ്ലാസ്റ്റി (ALK). [1] ഈ പ്രക്രിയയ്ക്ക് വലിയ അളവിലുള്ള ഹ്രസ്വദൃഷ്ടി ശരിയാക്കാൻ കഴിയും. എന്നിരുന്നാലും, ഫലങ്ങൾ പ്രവചനാതീതമാണ്. നടപടിക്രമംകോർണിയയുടെ നേർത്ത പാളി വേർതിരിച്ച് ഒരു ഫ്ലാപ്പ് സൃഷ്ടിക്കുന്നതിന് ഓട്ടോമേറ്റഡ് ലാമെല്ലാർ കെരാട്ടോപ്ലാസ്റ്റിയിൽ മൈക്രോകെരാറ്റോം എന്ന ഉപകരണം ഉപയോഗിക്കുന്നു.[1] കണ്ണ് അനസ്തേഷ്യ ചെയ്യുകയും ഒരു റിങ്ങ് സ്ഥാപിച്ച് അനങ്ങാതെ നിലനിർത്തുകയും ചെയ്യുന്നു. മൈക്രോകെരാറ്റോം കോർണിയ മുറിച്ച് അപൂർണ്ണമായ ഒരു ചെറിയ ഫ്ലാപ്പ് ഉണ്ടാക്കുന്നു. തുടർന്ന് ശസ്ത്രക്രിയാ വിദഗ്ധൻ മൈക്രോകെരാറ്റോമിനെ പൂർണ്ണമായും കണ്ണിനു മുകളിലൂടെ തിരിച്ച് പവർ കട്ട് ചെയ്ത് റിഫ്രാക്റ്റീവ് പിശക് ശരിയാക്കുന്നു. പവർ കട്ട് ചെയ്ത ശേഷം, കോർണിയൽ ഫ്ലാപ്പ് വീണ്ടും കണ്ണിനു മുകളിൽ വയ്ക്കുന്നു. വളരെ ഉയർന്ന അളവിലുള്ള മയോപിയ ശരിയാക്കാൻ ഉപയോഗിക്കുന്ന ഒരു സാങ്കേതികതയാണ് ഓട്ടോമേറ്റഡ് ലാമെല്ലാർ കെരാട്ടോപ്ലാസ്റ്റി, ഇത് സാധാരണയായി -5.00 മുതൽ -18.00 വരെ ഹ്രസ്വദൃഷ്ടി ശരിയാക്കാന് ഉപയോഗിക്കുന്നു. [1] ഗുണങ്ങളും ദോഷങ്ങളുംഓട്ടോമേറ്റഡ് ലാമെല്ലാർ കെരാട്ടോപ്ലാസ്റ്റിയിൽ നിന്നുള്ള രോഗശാന്തി സമയം വളരെ വേഗത്തിലാണ് (സാധാരണയായി ഏകദേശം 24 മണിക്കൂറിനുള്ളിൽ). കാഴ്ച തിരുത്തൽ സ്ഥിരത കൈവരിക്കാൻ കുറച്ച് മാസങ്ങളെടുക്കുമെങ്കിലും ഫലങ്ങൾ ഉടനടി മനസ്സിലാകും. ലസിക്ക് അല്ലെങ്കിൽ പിആർകെയുടെ ലേസർ നടപടിക്രമങ്ങളിൽ നിന്ന് വിപരീതമായി ഓട്ടോമേറ്റഡ് ലാമെല്ലാർ കെരാട്ടോപ്ലാസ്റ്റിയുടെ ഫലങ്ങൾ പ്രവചനാതീതമാണ് എന്നത് ഒരു പോരായ്മയാണ്. [1] ക്രമരഹിതമായ ആസ്റ്റിഗ്മാറ്റിസം, നീണ്ട വീണ്ടെടുക്കൽ സമയം, ടിഷ്യു കേടുപാടുകൾ എന്നിവയാണ് മറ്റ് പോരായ്മകൾ. ഇതും കാണുകഅവലംബം |
Portal di Ensiklopedia Dunia