ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ
സ്വതന്ത്ര ജിയോസ്പേഷ്യൽ സോഫ്റ്റ്‌വെയറുകളും സാങ്കേതികവിദ്യകളും ഉണ്ടാക്കാനും അതിനുവേണ്ട സഹായ സഹകരണങ്ങൾ നൽകാനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ, 2006 ഫെബ്രുവരിയിൽ ഈ ഫൗണ്ടേഷൻ രൂപീകരിച്ചു. ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ സമൂഹത്തിനു് വേണ്ട സാമ്പത്തികപരവും സംഘടനാപരവും നിയമപരവുമായ സഹായ സഹകരണങ്ങൾ ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ സംഭരിച്ച് കൊടുക്കുന്നു. പൊതുജനങ്ങളുടെ പ്രയോജനത്തിനു വേണ്ടി ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ സമൂഹത്തിലെ അംഗങ്ങൾക്ക് സോഴ്സ് കോഡുകളും ഫണ്ടും മറ്റ് ധനാഗമ മാർഗങ്ങളും സംഭാവന ചെയ്യാവുന്നതാണ്. ഫൗണ്ടേഷന്റെ പ്രൊജക്ടുകൾ സൗജന്യമായി ലഭ്യമാണ്. അത് ഓപ്പൺ സോഴ്സ് സംരംഭം സാക്ഷ്യപ്പെടുത്തിയ ഓപ്പൺ സോഴ്സ് അനുമതിപത്രം പ്രകാരം ഉപയോഗിക്കാവുന്നതാണ്.[2] അപ്പാച്ചെ ഫൗണ്ടേഷന്റെ നിരവധി വശങ്ങളിൽ നിന്ന് ഒഎസ്ജിയോ(OSGeo) ഗവേണൻസ് ഫൗണ്ടേഷൻ പ്രോജക്റ്റുകളിലും ഭരണത്തിലും അവരുടെ സജീവ സംഭാവനയെ അടിസ്ഥാനമാക്കി അംഗത്വ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ അംഗത്വം ഉൾപ്പെടെ ഉൾക്കൊള്ളുന്നു. ഓപ്പൺസ്ട്രീറ്റ്മാപ്പ് പ്രോജക്റ്റ് സൃഷ്ടിച്ചതും പരിപാലിക്കുന്നതും പോലെ ഗവൺമെന്റ് നിർമ്മിച്ച ജിയോസ്പേഷ്യൽ ഡാറ്റയിലേക്കും പൂർണ്ണമായും സൗജന്യ ജിയോഡാറ്റയിലേക്കും കൂടുതൽ ആർക്കും പ്രവേശിക്കാവുന്ന രീതിയിലാക്കുകയും, സോഫ്റ്റ്വെയർ വികസനത്തിനപ്പുറം ലക്ഷ്യങ്ങൾ ഫൗണ്ടേഷൻ പിന്തുടരുകയും, അതിനും പുറമെ വിദ്യാഭ്യാസം, പരിശീലനം എന്നിവയും നടത്തുന്നു. തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനായി ഫൗണ്ടേഷനിലെ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. പദ്ധതികൾ![]() ജിയോസ്പേഷ്യൽ ലൈബ്രറികൾഡെസ്ക്ടോപ്പ് ആപ്ലികേഷനുകൾവെബ് ചിത്രീകരണംസേവനങ്ങൾക്ലൈന്റുകൾമെറ്റാഡാറ്റാ സൂചികനിർത്തിവെച്ച പദ്ധതികൾ
ഓപ്പൺ സോഴ്സ് ജിയോസ്പേഷ്യൽ ഫൗണ്ടേഷൻ കേരള ഘടകംപുറത്തേക്കുള്ള കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia