ഓപ്പൺസ്റ്റാക്ക്
ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടിങ്ങ് രീതിയായ ക്ലൗഡ് കമ്പ്യൂട്ടിങ്ങിങിനു വേണ്ടിയുള്ള പൂർണ്ണമായും സൗജന്യവും, തുറന്ന സോഴ്സ് കോഡുമുള്ള ഒരു സോഫ്‌റ്റ്‌വെയറാണ് ഓപ്പൺസ്റ്റാക്ക്.[2] വിവിധ ഉപയോഗങ്ങൾക്കു വേണ്ടിയുള്ള നിരവധി ഘടകങ്ങൾ ഒന്നിച്ചു ചേർന്ന ഒരു പ്രൊജക്ടാണിത്. നെറ്റ്വർക്കിങ്, സ്റ്റോറേജ്, വെർച്വലൈസേഷൻ തുടങ്ങിയ വിവിധ സേവനങ്ങളെ ഒരുമിച്ചു ചേർത്ത് ഒരു കുടക്കീഴിൽ കൊണ്ടു വന്ന് ഉപയോഗിക്കാൻ ഓപ്പൺസ്റ്റാക്ക് അനുവദിക്കുന്നു. ഉപയോക്താക്കൾക്കായി വെബ് അധിഷ്ഠിത് കൺട്രോൾ പാനലും, കമ്മാൻഡ് ലൈൻ അടിസ്ഥാനമാക്കിയ കൺട്രോളും നിലവിലുണ്ട്. അപ്പാച്ചേ ലൈസൻസിനു കീഴിലാണ് ഓപ്പൺസ്റ്റാക്ക് പ്രവർത്തിക്കുന്നത്. അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയും, ഇന്റർനെറ്റ് അധിഷ്ഠിത കമ്പനിയായ റാക്ക്സ്പേസും കൂടെ സംയുക്തമായി 2010 ൽ തുടങ്ങിയ പ്രൊജക്ടായിരുന്നു ഓപ്പൺസ്റ്റാക്ക്. നിലവിൽ ഓപ്പൺസ്റ്റാക്ക് ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഈ പ്രൊജക്ട് നിലനിർത്തിപ്പോരുന്നത്.[3] ഏതാണ്ട് 200ൽ അധികം കമ്പനികൾ ഓപ്പൺസ്റ്റാക്ക് കമ്മ്യൂണിറ്റിയിൽ അംഗങ്ങളായുണ്ട്. റെഡ് ഹാറ്റ്, നെറ്റ്ആപ്പ്, എച്ച്.പി, ഐ.ബി.എം., ഇന്റൽ, സിസ്കോ, യാഹൂ, നെക്സന്റാ, ഒറാക്കിൾ, മിരാന്റിസ് എന്നിവ ഓപ്പൺസ്റ്റാക്ക് കമ്മ്യൂണിറ്റിയുടെ ഭാഗമാണ്.[4] ഓരോ ആറുമാസത്തെ ഇടവേളകളിലാണ് ഓപ്പൺസ്റ്റാക്കിന്റെ പുതിയ വെർഷനുകൾ പുറത്തിറങ്ങുന്നത്.[5] റിലീസിന്റെ ഓരോ ഘട്ടത്തിലും, കമ്യൂണിറ്റിയിൽ നിന്നും അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും സംഘടന സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.[6] 2015 മെയ് മാസത്തിൽ റിലീസ് ചെയ്യുന്ന വെർഷനായ കിലോയിനു വേണ്ടിയുള്ള സമ്മിറ്റായിരുന്നു അവസാനമായി നടന്നത്, ഇത് 2014 നവംബറിൽ പാരീസിൽ വച്ചാണ് നടന്നത്. ചരിത്രം2010 ൽ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയും, റാക്ക്സ്പേസ് എന്ന ഹോസ്റ്റിംഗ് കമ്പനിയും കൂടെ സംയുക്തമായാണ് ഓപ്പൺസ്റ്റാക്ക് എന്ന പ്രൊജക്ട് തുടങ്ങുന്നത്. സാധാരണ ഹാർഡ്വെയറുകളുടെ സഹായത്തോടെ ക്ലൗഡ് കമ്പ്യൂട്ടിങ് സേവനം നൽകുന്ന കമ്പനികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രൊജക്ട് ആരംഭിക്കുന്നത്. കമ്യൂണിറ്റിയുടെ ആദ്യ റിലീസിന്റെ പേര് ഓസ്റ്റിൻ എന്നതായിരുന്നു. കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റുകളും, പുതിയ റിലീസുകളും പുറത്തിറക്കാൻ കമ്മ്യൂണിറ്റി തീരുമാനിക്കുകയായിരുന്നു. 2011 ൽ കമ്യൂണിറ്റി ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഡെവലപ്പേഴ്സ്, ഓപ്പൺസ്റ്റാക്കിനെ അവരുടെ പുതിയ വെർഷനിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചു.[7] ഓപ്പൺസ്റ്റാക്കിന്റെ ബെക്സർ എന്ന വെർഷൻ ഉബുണ്ടു, അവരുടെ പുതിയ റിലീസായ 11.10 ന്റെ കൂടെ പുറത്തിറക്കി. ഉബുണ്ടു ഓപ്പൺസ്റ്റാക്കിന് പൂർണ്ണമായ സപ്പോർട്ട് നൽകുമെന്ന് അവരുടെ സ്പോൺസർ കമ്പനിയായ കനോനിക്കൽ പ്രഖ്യാപിച്ചു.[8] ഡെബിയൻ അവരുടെ ഏഴാമത്തെ റിലീസായ വീസിയിൽ ഓപ്പൺസ്റ്റാക്കിന്റെ കാക്ടസ് വെർഷൻ കൂടി ഉൾപ്പെടുത്തി.[9] 2012 ൽ റെഡ്ഹാറ്റ് അവരുടെ ഓപ്പൺസ്റ്റാക്ക് ഡിസ്ട്രിബ്യൂഷൻ പ്രസിദ്ധപ്പെടുത്തി.[10] ജൂലൈ 2013 ലെ ഓപ്പൺസ്റ്റാക്കിന്റെ ഗ്രിസ്സി റിലീസോടെ, റെഡ്ഹാറ്റ് ഓപ്പൺസ്റ്റാക്കിന് പൂർണ്ണമായ കൊമേഴ്സ്യൽ സപ്പോർട്ടും പ്രഖ്യാപിച്ചു.[11] ഘടകങ്ങൾ![]() ഒരു മോഡുലാർ ആർകിടെക്ചറിലുള്ള സംവിധാനമാണ് ഓപ്പൺസ്റ്റാക്ക്. ഓരോ ഘടകങ്ങൾക്കു പ്രത്യേക കോഡുകൾ നൽകിയിരിക്കുന്നു. നോവക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ ഹൈപ്പർവൈസറുകളിൽ വിർച്വൽ മെഷീനുകളെ കൈകാര്യം ചെയ്യുന്ന ഘടമാണ് നോവ. ലഭ്യമായ റിസോഴ്സുകളെ വെച്ച് വിർച്വൽ മെഷീനുകളെ മാനേജു ചെയ്യാനായാണ് ഈ ഘടകം തയ്യാറാക്കിയിരിക്കുന്നു. വിപണിയിൽ ഇന്ന് നിലവിലുള്ള എല്ലാ ഹൈപ്പർവൈസറുകളുമായി ചേർന്ന് പ്രവർത്തിക്കാൻ നോവക്കു സാധിക്കുന്നു. ബെയർ മെറ്റൽ പ്രൊവിഷനിംഗും, ഹൈപെർഫോമൻസ് കമ്പ്യൂട്ടിങും നോവയിലൂടെ സാധ്യമാവുന്നു. കേണൽ ബേസ്ഡ് വെർച്ച്വൽ മെഷീൻസ് (കെ.വി.എം), വിഎംവേയർ, ഹൈപ്പർ-വി തുടങ്ങിയ എല്ലാ ഹൈപ്പർവൈസറുകളേയും മാനേജ് ചെയ്യാൻ പ്രാപ്തമാണ് നോവ.[12]
സിൻഡർബ്ലോക്ക് സ്റ്റോറേജ് മാനേജ്മെന്റിനുള്ള ഓപ്പൺസ്റ്റാക്ക് ഘടകമാണ് സിൻഡർ. ചിരസ്ഥായിയായി നിലനിൽക്കുന്ന സ്റ്റോറേജുകളെ വിർച്വൽ മെഷീനുകളുമായി ബന്ധിപ്പിക്കുക, സ്റ്റോറേജുകളിലെ വോള്യങ്ങൾ മാനേജു ചെയ്യുക എന്ന ജോലി നിർവഹിക്കുന്ന ഘടകമാണ് സിൻഡർ.
ഹൊറൈസോൺഓപ്പൺസ്റ്റാക്കിന്റെ വെബ് അധിഷ്ഠിത ഡാഷ്ബോഡാണ് ഹൊറൈസോൺ. വെബ് കൺട്രോൾ പാനലായ ഹൊറൈസോൺ, ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾ എപിഎെ വഴി ഓപ്പൺസ്റ്റാക്കിന്റെ ബന്ധപ്പെട്ട ഘടകങ്ങൾക്കു കൈമാറുന്നു. മറ്റു സോഫ്ട്വെയർ ദാതാക്കളുടെ ഉൽപ്പന്നങ്ങൾ ഹൊറെസോണുമായി ബന്ധിപ്പിക്കാനുള്ള സൗകര്യവും ഓപ്പൺസ്റ്റാക്ക് നൽകുന്നു. ഉദാഹരണത്തിന്, മോണിറ്ററിങ്, ബില്ലിങ് എന്നീ ആവശ്യങ്ങൾക്കായി, മറ്റു സോഫ്ടുവെയറുകൾ ഉപയോക്താക്കൾക്ക് ഓപ്പൺസ്റ്റാക്കിൽ ഉപയോഗിക്കാം. സേവനദാതാക്കൾക്ക് മാറ്റം വരുത്തി ഉപയോഗിക്കാവുന്ന തരത്തിലുള്ള ഡാഷ്ബോഡാണിത്.[14] അപ്പാച്ചെ വെബ് സർവർ ഉപയോഗിച്ചാണ് ഹൊറൈസോൺ പ്രവർത്തിക്കുന്നത്.[15] കീസ്റ്റോൺഉപയോക്താക്കൾക്ക് ഓപ്പൺസ്റ്റാക്കിലേക്ക് പ്രവേശനം സാധ്യമാക്കുന്നതും, അനുവദിക്കപ്പെട്ടിട്ടുള്ള അവകാശങ്ങൾ ലഭ്യമാക്കുന്നതും കീസ്റ്റോണിലൂടെയാണ്. ഓപ്പൺസ്റ്റാക്കിലെ ഐഡൻഡിറ്റി സേവനമാണ് കീസ്റ്റോൺ. കീസ്റ്റോണിന്റെ പ്രധാന കർത്തവ്യങ്ങൾ താഴെ പറയുന്നതാണ്.
ഓപ്പൺസ്റ്റാക്ക് ഇൻസ്റ്റാളേഷൻ സമയത്ത് ഓരോ ഘടങ്ങളും കീസ്റ്റോണിൽ രജിസ്റ്റർ ചെയ്തിരിക്കണം. എല്ലാ ഘടകങ്ങളും പ്രവർത്തനക്ഷമമാണെന്നും, അവ നെറ്റ്വർക്കിൽ ലഭ്യമാണെന്നും ഉറപ്പു വരുത്തുന്നത് കീസ്റ്റോണാണ്.[16] മെസ്സേജിങ് സിസ്റ്റത്തിലൂടെയാണ് കീസ്റ്റോൺ ഇത് സാധ്യമാക്കുന്നത്. ഗ്ലാൻസ്ഓപ്പൺസ്റ്റാക്കിലെ ഇമേജ് റെപ്പോസിറ്ററിയാണ് ഗ്ലാൻസ്. ഉപയോക്താക്കൾക്ക് ആവശ്യമാ വിർച്വൽ മെഷീൻ ഇമേജുകൾ എപിഐ നിർദ്ദേശങ്ങൾക്കനുസരിച്ച് ലഭ്യമാക്കുക എന്നതാണ് ഗ്ലാൻസിന്റെ കർത്തവ്യം. ഇമേജുകൾ സംഭരിച്ചിരിക്കുന്നത്, മിക്കവാറും, സ്റ്റോറേജുകളിലായിരിക്കുന്നതുകൊണ്ട്, ഗ്ലാൻസ് സിൻഡറുമായും, സ്വിഫ്ടുമായും ചേർന്നു പ്രവർത്തിക്കുന്നു.
ഹീറ്റ്ഓപ്പൺസ്റ്റാക്കിൽ ലഭ്യമായ ഓർക്കസ്ട്രേഷൻ സേവനഘടകമാണ് ഹീറ്റ്. ഒരു ടെംപ്ലേറ്റ് ഫയലിലൂടെ ഒരു ക്ലൗഡ് സർവ്വീസ് നിർമ്മിക്കാൻ സാധിക്കും എന്നതാണ് ഹീറ്റ് സർവ്വീസിന്റെ പ്രത്യേകത. വിർച്വൽ മെഷീൻ, സി.പി.യു, മെമ്മറി, ഫ്ലോട്ടിങ് ഐ.പി, ഫിക്സഡ് ഐ.പി, വോള്യം, സെക്യൂരിറ്റി ഗ്രൂപ്സ്, യൂസേഴ്സ് എന്നീ ഘടകങ്ങളെല്ലാം ഒരു ടെംപ്ലേറ്റ് ഫയലിൽ നിർവചിക്കുകയും, അതിനെ കമ്മാൻഡ് ലൈൻ വഴിയോ, വെബ് വഴിയോ ആക്ടിവേറ്റ് ചെയ്യുന്നതുമാണ് ഹീറ്റ് ചെയ്യുന്നത്.[18] ന്യൂട്രോൺഓപ്പൺസ്റ്റാക്കിലെ നെറ്റ്വർക്കിങ് ഘടകമാണ് ന്യൂട്രോൺ. മുൻ റിലീസുകളിൽ ഈ ഘടകം ക്വോണ്ടം എന്നാണ് അറിയപ്പെട്ടിരുന്നത്. ഓപ്പൺസ്റ്റാക്ക് ഘടകങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിറുത്തുന്നതും, വിർച്വൽ മെഷീനാവശ്യമായ നെറ്റ്വർക്കിങ് സേവനം ഒരുക്കുന്നതും ന്യൂട്രോൺ ആണ്. വിർച്വൽ മെഷീനാവശ്യമായ ഐ.പി.അഡ്രസ്സുകൾ, വിർച്വൽ റൗട്ടറുകൾ, ഫ്ലോട്ടിങ് ഐ.പി എന്നിവ കൈകാര്യം ചെയ്യുന്നത് ന്യുട്രോണാണ്. ന്യൂട്രോൺ ഓപ്പൺസ്റ്റാക്കിലെ ഒരു സുപ്രധാന ഘടകമാണ്. ഫയർവാൾ-അസ്-എ-സർവ്വീസ്, ലോഡ്ബാലൻസർ-അസ്-എ-സർവ്വീസ്, വിപിഎൻ-അസ്-എ-സർവ്വീസ് എന്നീ നെറ്റ്വർക്കിങ് സേവനങ്ങൾ ന്യൂട്രോണിന്റെ സഹായത്തോടെയാണ് സാധ്യമാവുന്നത്.[19] സ്വിഫ്ട്ഓപ്പൺസ്റ്റാക്കിലെ ഒബ്ജക്ട് സ്റ്റോറേജിനു വേണ്ടിയുള്ള ഘടമാണ് സ്വിഫ്ട്. പൂർണ്ണമായും എപിഐ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന ഈ ഘടകത്തിന് വളരെ വലിയ തോതിലുള്ള വിവരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും.[20] അവലംബം
|
Portal di Ensiklopedia Dunia