ഓപ്രയുടെ ബുക്ക് ക്ലബ്വിഖ്യാത അമേരിക്കൻ ടെലിവിഷൻ അവതാരക ഓപ്ര വിൻഫ്രെ വീണ്ടും വാർത്തകളിൽ. ശ്രദ്ധേയമായ കൃതികളെയും അവയുടെ രചയിതാക്കളെയും പരിചയപ്പെടുത്തുന്ന ബുക്ക് ക്ലബ് പംക്തി പുനരുജ്ജീവിപ്പിച്ചാണ് അവർ രംഗത്തെത്തിയത്. ചെറിൽ സ്ട്രെയ്ഡിന്റെ "ദി വൈൽഡ്" എന്ന പുസ്തകം പരിചയപ്പെടുത്തിയായിരുന്നു വിൻഫ്രെയുടെ തുടക്കം. ഈ കൃതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓൺലൈനിലൂടെയും തന്റെ "ഒ മാഗസിൻ" വഴിയും അവർ വായനക്കാരുമായി പങ്കുവെക്കും. വിൻഫ്രെയുടെ പ്രതികരണത്തിനൊപ്പം വായനക്കാരുടെ അഭിപ്രായപ്രകടനങ്ങളും ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിലൂടെ ലഭ്യമാകും. ചരിത്രംഅമേരിക്കൻ ടെലിവിഷൻ ടോക്ക് ഷോയിലെ അതിപ്രശസ്തമായ പംക്തിയായിരുന്നു ബുക്ക് ക്ലബ്. ഇതിലേക്ക് കൃതികൾ വിൻഫ്രെ തന്നെയാണ് തെരഞ്ഞെടുത്തിരുന്നത്. 1996ലായിരുന്നു പരിപാടിയുടെ തുടക്കം. ഓരോ മാസവും ഒരു പുസ്തകം തെരഞ്ഞെടുത്ത് ശ്രോതാക്കൾക്കായി നൽകും. അവ വായിച്ച് ചർച്ച നടത്തുകയാണ് രീതി. പതിനഞ്ച് വർഷത്തിനുള്ളിൽ 70 പ്രധാന രചനകൾ പരിചയപ്പെടുത്തുകയുണ്ടായി. ടെലിവിഷൻ ചരിത്രത്തിൽതന്നെ വഴിമാറ്റം കുറിച്ച ബുക്ക് ക്ലബ് പരിപാടി 1996 സെപ്തംബർ 17നാണ് തുടങ്ങിയത്. ജാക്വലിൻ മിറ്റ്ചാർഡിന്റെ ദി ഡീപ്പ് എൻഡ് ഓഫ് ദി ഓഷ്യനായിരുന്നു ആദ്യ കൃതി. തുടർച്ചയായി അവതരിപ്പിച്ച പരിപാടി 2002-03ൽ ഒരു വർഷം നിർത്തിവെക്കുകയുമുണ്ടായി. 2007ൽ കോർമാക് മെക്കാർത്തിയുടെ "ദി റോഡ്" പരിചയപ്പെടുത്തിയതിലൂടെയാണ് കഥ/നോവൽ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയത്. ദി റോഡ് അക്കാലത്ത് പുലിറ്റ്സർ സമ്മാനം നേടിയത് മറ്റൊരു കാര്യം. 2007 ജൂൺ അഞ്ചിന് മെക്കാർത്തിയുമായുള്ള അഭിമുഖവും പ്രേക്ഷകരിലെത്തിച്ചു. അന്തർമുഖനായ ആ എഴുത്തുകാരനെ നന്നായി സംസാരിപ്പിക്കുന്നതിൽ വിജയിച്ചത് വിൻഫ്രെക്ക് മറ്റൊരു തൂവലായി.[1] ജനപ്രീതിവിൻഫ്രെയുടെ ബുക്ക് ക്ലബിൽ പരിഗണിക്കപ്പെടുന്ന രചനകൾ മിക്കവയും പിന്നീട് ബെസ്റ്റ് സെല്ലറുകളായി. അവർ പരാമാർശിച്ച 69 കൃതികളുടെ വില്പന അഞ്ചരക്കോടി പ്രതികളായിരുന്നത്രെ. എക്ഹാർട്ട് ടോളെയുടെ "എ ന്യൂ എർത്ത്" മുപ്പത്തിമൂന്ന് ലക്ഷത്തിലധികം പ്രതികളാണ് ചെലവായത്. മെക്കാർത്തിയുടെ റോഡ് 1385000 പ്രതികളും എലീ വീസലിന്റെ നൈറ്റ്റ ആകട്ടെ 2021000 കോപ്പികളും വിറ്റഴിഞ്ഞു. വിവാദങ്ങൾവിൻഫ്രെയുടെ പുസ്തക തെരഞ്ഞെടുപ്പ് അപൂർവം സാഹിത്യ വിവാദങ്ങളും കെട്ടഴിച്ചുവിട്ടിട്ടുണ്ട്. പ്രേക്ഷകർ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയ അവസരങ്ങളുമുണ്ടായി. ജൊനാഥൻ ഫ്രാൻസെന്റെ "ദി കറക്ഷൻസ്", ജെയിംസ് ഫ്രെയുടെ ഓർമക്കുറിപ്പായ "എ മില്യൻ പീസസ്" തുടങ്ങിയ കൃതികൾക്ക് അമിത പ്രാധാന്യം നൽകിയതിലായിരുന്നു പ്രേക്ഷകരുടെ എതിർപ്പ്. അവതരിപ്പിച്ച കൃതികൾഅവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia