ഓപൺ സോഴ്സ് വീഡിയോ ഗെയിം

ഫ്ലൈറ്റ് സിമുലേറ്ററായ ഫ്ലൈറ്റ്ഗിയർ ഒരു ഓപൺ സോഴ്സ് ഗെയിമാണ്.

സോഴ്സ് കോഡ് പരസ്യപ്പെടുത്തിയിട്ടുള്ള വീഡിയോ ഗെയിമുകളെ പൊതുവിൽ ഓപൺ സോഴ്സ് വീഡിയോ ഗെയിം അല്ലെങ്കിൽ ഓപൺ സോഴ്സ് ഗെയിം എന്നു വിളിക്കപ്പെടുന്നു. സാധാരണയായി ഇവ സൗജന്യമായി വിതരണം ചെയ്യാവുന്നവയും ചിലപ്പോഴെല്ലാം ക്രോസ് പ്ലാറ്റ്ഫോം അനുരൂപികളുമായിരിക്കും. ഇതു കൊണ്ട് തന്നെ നിരവധി ലിനക്സ് വിതരണങ്ങളിൽ ഇത്തരം ഗെയിമുകൾ ലഭ്യമാണ്.[1]

ഗെയിമും ഉള്ളടക്കവും സ്വതന്ത്ര അനുമതി പത്രത്തിൻ കീഴിൽ പ്രസിദ്ധീകരിക്കുന്ന ഓപൺ സോഴ്സ് ഗെയിമുകളെ സ്വതന്ത്ര ഗെയിമുകളെന്ന് വിളിക്കുന്നു. എല്ലാ സ്വതന്ത്ര ഗെയിമുകളും ഓപൺ സോഴ്സാണ്, എന്നാൽ എല്ലാ ഓപൺ സോഴ്സ് ഗെയിമുകളും സ്വതന്ത്രമല്ല. ചില ഓപൺ സോഴ്സ് ഗെയിമുകളിൽ സ്വതന്ത്രമല്ലാത്ത ഉള്ളടക്കങ്ങളുമുണ്ടായേക്കാം.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya