ഓഫീസർ ആൻഡ് ലാഫിംഗ് ഗേൾ
ഡച്ച് കലാകാരനായ ജോഹന്നാസ് വെർമീർ 1655 നും 1660 നും ഇടയിൽ വരച്ച ചിത്രമാണ് ഓഫീസർ ആൻഡ് ലാഫിംഗ് ഗേൾ, ഓഫീസർ വിത്ത് എ ലാഫിംഗ് ഗേൾ അല്ലെങ്കിൽ ഡി സോൾഡാറ്റ് എൻ ഹെറ്റ് ലച്ചെൻഡെ മെയിസ്ജെ. അക്കാലത്തെ മിക്ക ഡച്ച് കലാകാരന്മാരെയും പോലെ വെർമീറും കാൻവാസിൽ എണ്ണച്ചായമുപയോഗിച്ചാണ് ഈ ചിത്രമെഴുതിയിരിക്കുന്നത്. ചിത്രത്തിന് 50.5 x 46 സെ.മീ. വലിപ്പമുണ്ട്. ന്യൂയോർക്കിലെ ദി ഫ്രിക് കളക്ഷനിൽ വെർമീറിന്റെ[2] മൂന്ന് ചിത്രങ്ങളിൽ ഒന്നാണിത്.[3] ഓഫീസർ ആൻഡ് ലാഫിംഗ് ഗേൾ വെർമീറിന്റെ ശൈലിയുടെ പല സവിശേഷതകളും ഉൾക്കൊള്ളുന്നു. മഞ്ഞ വസ്ത്രം ധരിച്ച ഒരു സ്ത്രീയാണ് പ്രധാന വിഷയം, പെയിന്റിംഗിന്റെ ഇടതുവശത്ത് തുറന്ന ജനാലയിൽ നിന്ന് നിന്ന് വെളിച്ചം വരുന്നു. ചുമരിൽ ഒരു വലിയ മാപ്പ് ഉണ്ട്. ഈ ഘടകങ്ങളിൽ ഓരോന്നും അദ്ദേഹത്തിന്റെ മറ്റ് ചില പെയിന്റിംഗുകളിൽ കാണപ്പെടുന്നു. എന്നിരുന്നാലും ഈ പെയിന്റിംഗ് മേശയിൽ ഇരിക്കുന്ന മനുഷ്യനുമായി അല്പം വ്യത്യാസപ്പെട്ടിരിക്കുന്നു. സൃഷ്ടിയുടെ പരസ്പരവിരുദ്ധമായ വ്യാഖ്യാനങ്ങൾ നിർദ്ദേശിച്ച കലാചരിത്രകാരന്മാർ, ജെറാർഡ് വാൻ ഹോൺതോർസ്റ്റിന്റെ ഒരു പെയിന്റിംഗ് ഈ രചനയ്ക്ക് പ്രചോദനമായെന്നും വെർമീർ ഈ പെയിന്റിംഗിലെ നിഴലും വെളിച്ചവും കലർന്ന കാഴ്ചപ്പാട് സൃഷ്ടിക്കാൻ ക്യാമറ ഒബ്സ്ക്യൂറ ഉപയോഗിച്ചുവെന്നും വിശ്വസിക്കുന്നു. അവലംബം
കൂടുതൽ വായനയ്ക്ക്
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia