ഓറൽ പോളിയോ വാക്സിൻ-എയിഡ്സ് സിദ്ധാന്തംചിമ്പാൻസി ടിഷ്യു കൾച്ചറുകളിൽ തയ്യാറാക്കിയ ലൈവ് പോളിയോ വാക്സിനുകളിൽ നിന്നാണ് എയ്ഡ്സ് പാൻഡെമിക് ഉത്ഭവിച്ചതെന്ന് ഓറൽ പോളിയോ വാക്സിൻ (ഒപിവി) എയ്ഡ്സ് ഗൂഢാലോചനാസിദ്ധാന്തം പറയുന്നു. വാക്സിനിൽ ആകസ്മികമായി എസ്‌ഐവി വൈറസ് കലർന്ന് മലിനീകരിക്കപ്പെടുകയും, ആ വാക്സിൻ പിന്നീട് പരീക്ഷണാത്മക മാസ് വാക്സിനേഷന്റെ ഭാഗമായി 1957 നും 1960 നും ഇടയിൽ ഒരു ദശലക്ഷം ആഫ്രിക്കക്കാർക്ക് നൽകുകയും ചെയ്തു എന്നാണ് വാദം. മോളിക്യുലർ ബയോളജി, ഫൈലോജെനെറ്റിക് പഠനങ്ങളിലെ ഡാറ്റാ വിശകലനങ്ങൾ ഒപിവി എയ്ഡ്സ് സിദ്ധാന്തത്തിന് വിരുദ്ധമാണ് എന്നതിനാൽ, ശാസ്ത്രസമൂഹം അനുമാനത്തെ നിരാകരിക്കുന്നതായി കണക്കാക്കുന്നു.[1][2][3][4] നേച്ചർ ജേണൽ ഈ സിദ്ധാന്തത്തെ "തെറ്റ്" എന്നാണ് വിശേഷിപ്പിച്ചത്.[5] പശ്ചാത്തലം: പോളിയോ വാക്സിനുകൾപോളിയോമൈലറ്റിസിനെ പ്രതിരോധിക്കാൻ ലോകമെമ്പാടും രണ്ട് വാക്സിനുകൾ ഉപയോഗിക്കുന്നുണ്ട്. ജോനാസ് സാൽക് വികസിപ്പിച്ച ആദ്യ പോളിയോ വാക്സിൻ, ഒരുതരം മങ്കി കിഡ്നി ടിഷ്യു കൾച്ചറിൽ (വെറോ സെൽ ലൈൻ) വളർത്തി, ഫോർമാൽഡിഹൈഡ് ഉപയോഗിച്ച് ശേഷിയില്ലാതാക്കിയ പോളിയോവൈറസിന്റെ മൂന്ന് വൈൾഡ് വൈറസ് സ്ട്രെയിനുകൾ അടങ്ങിയ നിർജ്ജീവ പോളിയോവൈറസ് വാക്സിൻ ആണ്. രണ്ടാമത്തെ വാക്സിൻ ആയ ഓറൽ പോളിയോ വാക്സിൻ (ഒപിവി), ഒരു ലൈവ് അറ്റെന്വേറ്റഡ് വാക്സിൻ ആണ്, ഇത് സബ്- ഫിസിയോളജിക്കൽ താപനിലയിൽ മനുഷ്യേതര കോശങ്ങളിലൂടെ വൈറസ് കടത്തിവിട്ട് നിർമ്മിക്കുന്നതാണ്. വൈറസ് കടന്നുപോകുന്നത് വൈറൽ ജീനോമിനുള്ളിൽ മ്യൂട്ടേഷനുകൾ ഉണ്ടാക്കുകയും നാഡീ കലകളെ ബാധിക്കാനുള്ള വൈറസിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.[6] പോളിയോയ്ക്കുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധയുടെ വ്യാപനം തടയുന്നതിനും രണ്ട് വാക്സിനുകളും പതിറ്റാണ്ടുകളായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഒപിവിക്ക് നിരവധി ഗുണങ്ങളുണ്ട്; പോളിയോവൈറസ് അണുബാധയുടെയും തനിപ്പകർപ്പിന്റെയും പ്രാഥമിക സൈറ്റായ ദഹനനാളത്തിൽ വാക്സിൻ അവതരിപ്പിക്കപ്പെടുന്നതിനാൽ ഇത് സ്വാഭാവിക അണുബാധയെ അനുകരിക്കുന്നു. ഒപിവി ദീർഘകാലം പ്രതിരോധശേഷി നൽകുന്നു, ഒപ്പം ശ്വാസനാളത്തിലെയും കുടലിലെയും പോളിയോ ന്യൂട്രലൈസിംഗ് ആന്റിബോഡികളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.[7] അതിനാൽ, ഒപിവി പരാലിറ്റിക് പോളിയോമെയിലൈറ്റിസിനെ തടയുക മാത്രമല്ല, മതിയായ അളവിൽ നൽകുമ്പോൾ, പകർച്ചവ്യാധി തടയാനും കഴിയും. ഒപിവിയുടെ മറ്റ് നേട്ടങ്ങൾ, ഉപയോഗം എളുപ്പമാക്കുക, കുറഞ്ഞ ചിലവ്, കൂട്ട വാക്സിനേഷൻ കാമ്പെയ്‌നുകൾക്ക് അനുയോജ്യത എന്നിവയാണ്.[6] ഓറൽ പോളിയോ വാക്സിൻഓറൽ പോളിയോ വാക്സിനുകൾ 1950 കളുടെ അവസാനത്തിൽ ആൽബർട്ട് സാബിൻ, ഹിലാരി കോപ്രോവ്സ്കി, എച്ച്ആർ കോക്സ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഗ്രൂപ്പുകൾ വികസിപ്പിച്ചെടുത്തു.[8] എസ്‌എം എന്ന പോളിയോവൈറസ് ടൈപ്പ് 1 സ്ട്രെയിൻ 1954 ൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. എസ്‌എം സ്ട്രെയിൻ്റെ ശേഷി കുറഞ്ഞ വൈറസ് പതിപ്പ് 1957 ൽ കോപ്രോവ്സ്കി റിപ്പോർട്ട് ചെയ്തു. വാക്സിൻ സ്ട്രെയിൻ്റെ പേര് "ചാറ്റ്" എന്നായിരുന്നു, ഇത് പ്രീക്വാർസർ വൈറസിന്റെ ദാതാവായ കുട്ടിയുടെ പേരായ "ചാൾട്ടൺ" എന്നതിൽ നിന്ന് ഇട്ടതാണ്.[9] സാബിൻ, കോപ്രോവ്സ്കി, കോക്സ് വാക്സിനുകൾ ദശലക്ഷക്കണക്കിന് വ്യക്തികളിൽ ചികിത്സാപരമായി പരീക്ഷിക്കുകയും ചെയ്ത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തി. മങ്കി ട്രയലുകളിൽ സാബിൻ വാക്സിനിൽ പാർശ്വഫലങ്ങൾ കുറവായതിനാൽ, 1960 കളുടെ തുടക്കത്തിൽ, സാബിൻ വാക്സിൻ യുഎസ്എയിൽ ലൈസൻസുള്ളതും ലോകാരോഗ്യ സംഘടനയുടെ പിന്തുണയുള്ളതുമായിരുന്നു. 1957 നും 1960 നും ഇടയിൽ, ഇപ്പോൾ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, റുവാണ്ട, ബുറുണ്ടി എന്നിവ ഉൾപ്പെടുന്ന ബെൽജിയൻ പ്രദേശങ്ങളിലെ ഏകദേശം 10 ദശലക്ഷം ആളുകൾക്ക് കോപ്രോവ്സ്കിയുടെ വാക്സിൻ നൽകി.[9] 1960 ൽ ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ കൊപ്രോവ്സ്കി എഴുതി, "ബെൽജിയൻ കോംഗോ പരീക്ഷണങ്ങൾ ഗണ്യമായി വർദ്ധിച്ചു, കൂടാതെ ബെൽജിയൻ കോംഗോയിലെ നിരവധി പ്രവിശ്യകളിൽ സംഘടിപ്പിച്ച കൂടുതൽ പ്രതിരോധ കുത്തിവയ്പ്പുകൾ വാക്സിനേഷൻ നടത്തിയ വ്യക്തികളുടെ എണ്ണം ദശലക്ഷമായി ഉയർത്തുന്നു." (പേ.90) 1958 മുതൽ 1960 വരെ ബെൽജിയൻ കോംഗോയിലെ ലിയോപോൾഡ്‌വില്ലെ (ഇപ്പോൾ കിൻഷസ) പ്രദേശത്ത് 5 വയസ്സിന് താഴെയുള്ള 76,000 കുട്ടികൾക്ക് (യൂറോപ്യൻ മുതിർന്നവർക്കും) പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകളും കോപ്രോവ്സ്കിയും സംഘവും പ്രസിദ്ധീകരിച്ചു; ഈ റിപ്പോർട്ടുകൾ ഒരു അവലോകനത്തോടെ ആരംഭിച്ച്,[10] തുടർന്ന് സുരക്ഷയുടെയും ഫലപ്രാപ്തിയുടെയും അവലോകനവും,[11] തുടർന്ന് 21 മാസത്തെ തുടർനടപടികളും അന്തിമ റിപ്പോർട്ടും അടങ്ങിയതായിരുന്നു.[12] വാക്സിൻ ഉത്പാദനം1950 കളിൽ, ഈ പ്രക്രിയയിൽ അന്തർലീനമായ അപകടങ്ങൾ നന്നായി നിയന്ത്രിക്കുന്നതിനുമുമ്പ്, വാക്സിനുകളുടെ സീഡ് സ്റ്റോക്ക് വിദൂര പ്രദേശങ്ങളിലേക്ക് കൊണ്ടുപോയി, അവിടുത്തെ പ്രാദേശിക ഉൽപാദന കേന്ദ്രങ്ങളിൽ വെച്ച് സാധാരണ ടിഷ്യു കൾച്ചർ രീതികൾ ഉപയോഗിച്ച് വൈറസ് വർദ്ധിപ്പിച്ചിരുന്നു.[13][14][15] അതിനായി ബയോളജിക് ഉൽപ്പന്നങ്ങൾ, പ്രധാനമായും വൃക്ക കോശങ്ങൾ, ബ്ലഡ് സെറം എന്നിവ ചിലപ്പോൾ പ്രാദേശിക പ്രൈമേറ്റുകളിൽ നിന്നും എടുക്കുകയും ഉൽപാദന പ്രക്രിയയിൽ ഉപയോഗിക്കുകയും ചെയ്‌തു.[16] ദക്ഷിണാഫ്രിക്കയിൽ, ആഫ്രിക്കൻ ഗ്രീൻ മങ്കി ടിഷ്യു സാബിൻ വാക്സിൻ ആമ്പ്ലിഫൈ ചെയ്യാൻ ഉപയോഗിച്ചു. ഫ്രഞ്ച് പശ്ചിമാഫ്രിക്കയിലും ഇക്വറ്റോറിയൽ ആഫ്രിക്കയിലും, പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു വാക്സിൻ ആമ്പ്ലിഫൈ ചെയ്യാൻ ബാബൂണുകളെ ഉപയോഗിച്ചു. പോളണ്ടിൽ, ഏഷ്യൻ മക്കാക്കുകളെ ഉപയോഗിച്ച് ചാറ്റ് വാക്സിൻ ആമ്പ്ലിഫൈ ചെയ്തു. ഗൂഡാലോചനയുടെ തുടക്കം1987 ൽ ബ്ലെയ്ൻ എൽസ്വുഡ്, ഒപിവി, എയ്ഡ്സ് എന്നിവയെക്കുറിച്ചുള്ള ഒരു വിവരം അറിയിക്കാൻ മാധ്യമപ്രവർത്തകൻ ടോം കർട്ടിസുമായി ബന്ധപ്പെട്ടു. കർട്ടിസ് 1992 ൽ റോളിംഗ് സ്റ്റോണിൽ ഒപിവി എയ്ഡ്സ് സിദ്ധാന്തത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു ഇതിന് മറുപടിയായി ഹിലാരി കോപ്രോവ്സ്കി റോളിംഗ് സ്റ്റോൺ, ടോം കർട്ടിസ് എന്നിവർക്കെതിരെ മാനനഷ്ടത്തിന് കേസെടുത്തു. മാഗസിൻ ഒരു വിശദീകരണം പ്രസിദ്ധീകരിച്ചു, അത് കോപ്രോവ്സ്കിയെ പ്രശംസിക്കുകയും ഇങ്ങനെ പ്രസ്താവിക്കുകയും ചെയ്തു: റോളിംഗ് സ്റ്റോൺ ഒരു യുഎസ് ഡോളർ നഷ്ടപരിഹാരം നൽകാനും സ്വന്തം പ്രതിരോധത്തിനായി 500,000 യുഎസ് ഡോളർ നിയമപരമായ ഫീസായി നൽകാനും ഉത്തരവിട്ടു. [17] ഏതാനും ശാസ്ത്രജ്ഞർ, പ്രത്യേകിച്ച് പരിണാമ ജീവശാസ്ത്രജ്ഞൻ ഡബ്ല്യു ഡി ഹാമിൽട്ടൺ, ഈ സിദ്ധാന്തത്തിന് ഗൗരവമായ അന്വേഷണം ആവശ്യമാണെന്ന് കരുതി, പക്ഷേ അവർക്ക് ശാസ്ത്ര സമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചില്ല.[18] ഉദാഹരണത്തിന്, 1996 ൽ, ഹാമിൽട്ടൺ അയച്ച ഒരു കത്ത് പ്രസിദ്ധീകരിക്കാൻ സയൻസ് മാഗസിൻ വിസമ്മതിച്ചു.[19] ഹാമിൽട്ടൺ തന്റെ വാദം നിലനിർത്തി, 1999 ൽ ഇത് ഒരു തരത്തിലും തെളിയിക്കപ്പെട്ടിട്ടില്ല, പക്ഷേ ഇത് വളരെ ശക്തമായി കാണപ്പെടുന്നു എന്ന് പറഞ്ഞു.[20] 1999-ൽ പുറത്തിറങ്ങിയ ദി റിവർ എന്ന പുസ്തകത്തിൽ ഹാമിൽട്ടൺ പത്രപ്രവർത്തകനായ എഡ്വേർഡ് ഹൂപ്പറിനെ പിന്തുണച്ചിരുന്നു. ഹാമിൽട്ടൺ ഈ പുസ്തകത്തിന് ആമുഖം എഴുതുകയും, ഒപിവി സിദ്ധാന്തത്തെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുന്നതിന് 1999 ഡിസംബറിനും 2000 ജനുവരിയ്ക്കും ഇടയിൽ കോംഗോയിലേക്ക് രണ്ട് പര്യവേഷണങ്ങൾ നടത്തുകയും ചെയ്തു.[21] ഹാമിൽട്ടൺ ശേഖരിച്ച 60-ലധികം മൂത്ര- മലം സാമ്പിളുകളിലൊന്നിലും എസ്‌ഐവി സാന്നിധ്യം കണ്ടെത്തിയില്ല. എന്നിരുന്നാലും, ഒപിവി സിദ്ധാന്തത്തെക്കുറിച്ചുള്ള ഒരു ചർച്ചാ യോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഹാമിൽട്ടൺ റോയൽ സൊസൈറ്റിക്കുള്ളിൽ തന്റെ ഉന്നതബന്ധം ഉപയോഗിച്ചു. 2000 സെപ്റ്റംബറിൽ ഹാമിൽട്ടന്റെ മരണത്തിന് ആറുമാസത്തിനുശേഷം നടന്ന ഈ മീറ്റിംഗിൽ, ഹൂപ്പർ തന്റെ ആരോപണങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിച്ചു, എന്നിരുന്നാലും ഈ വാദങ്ങളെ യോഗത്തിൽ പങ്കെടുത്ത ചില ശാസ്ത്രജ്ഞർ പിന്നീട് തള്ളിക്കളഞ്ഞു.[22] 2001 ൽ റോയൽ സൊസൈറ്റിയുമായുള്ള ഒരു പ്രസംഗത്തിൽ ഹിലാരി കോപ്രോവ്സ്കി പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളെ വിശദമായി തള്ളിപ്പറഞ്ഞു.[23] ഒപിവി സിദ്ധാന്തത്തെ ശക്തമായി പിന്തുണയ്ക്കുന്ന ഫ്രഞ്ച് ടിവി ഡോക്യുമെന്ററിയായ ഒറിജിൻ ഓഫ് എയ്ഡ്സ് 2004 ൽ ലോകമെമ്പാടുമുള്ള നിരവധി ടെലിവിഷൻ സ്റ്റേഷനുകളിൽ പ്രത്യക്ഷപ്പെട്ടു.[24] ![]() 2003 ൽ ലണ്ടൻ റിവ്യൂ ഓഫ് ബുക്കിലെ ഒരു ലേഖനത്തിൽ ഹൂപ്പർ തന്റെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നുവെന്ന് വിശ്വസിക്കുന്ന അധിക പ്രസ്താവനകൾ പ്രസിദ്ധീകരിച്ചു. ചാറ്റ് വാക്സിൻ പരിശോധിക്കുന്നതിനും പ്രാഥമിക പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുന്നതിനും ഉത്തരവാദിയായ സ്റ്റാൻവില്ലെയിലെ ലാബിലെ വൈറോളജി ടെക്നീഷ്യൻ ജാക്വസ് കന്യാമയുമായുള്ള അഭിമുഖത്തിന്റെ വിവരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചാറ്റ് ബാച്ചുകൾ പോൾ ഓസ്ട്രിയത്ത് സൈറ്റിൽ നിർമ്മിച്ചു എന്ന് റിപ്പോർട്ട് ചെയ്തു. കൂടാതെ, ലിൻഡി ചിമ്പാൻസികളിൽ നിന്ന് ടിഷ്യു കൾച്ചറുകൾ നിർമ്മിക്കുന്നുണ്ടെന്ന് മൈക്രോബയോളജി ടെക്നീഷ്യനായ ഫിലിപ്പ് എലെബ് പറഞ്ഞിരുന്നു. ഈ അവകാശവാദങ്ങൾ ഓസ്ട്രിയത്ത് നിഷേധിക്കുകയും ഈ ലബോറട്ടറിയിൽ ഈ പ്രവർത്തനം സാധ്യമാകില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു.[25][26] കോംഗോയിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ ചിമ്പാൻസി സെല്ലുകൾ ഉപയോഗിക്കുന്നതിൽ ഗാസ്റ്റൺ നിനാനെ ഉൾപ്പെട്ടിട്ടുണ്ടെന്നും ഹൂപ്പർ തന്റെ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിമ്പാൻസി കോശങ്ങളിൽ നിന്ന് ടിഷ്യു കൾച്ചറുകൾ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് തനിക്ക് നിഷേധിക്കാൻ കഴിയുമെന്ന് പ്രസ്താവിച്ചുകൊണ്ട് നിനാനെ ഈ ആരോപണത്തോട് പ്രതികരിച്ചു.[9] കോംഗോയിൽ പ്രാദേശികമായി വാക്‌സിൻ തയ്യാറാക്കിയിട്ടില്ലെന്നും അമേരിക്കയിൽ നിന്നുള്ള ചാറ്റ് വാക്സിൻ മാത്രമാണ് ഉപയോഗിച്ചതെന്നും അമേരിക്കയിൽ നിന്നുള്ള വാക്‌സിൻ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന ആളുകൾ പറയുന്നു. "ഒരു സമയത്തും എനിക്ക് ചിമ്പാൻസി വൃക്കകളോ ചിമ്പാൻസികളിൽ നിന്ന് ലഭിച്ച കോശങ്ങളോ ലഭിച്ചിട്ടില്ല. ചിമ്പാൻസി സെല്ലുകളിൽ പോളിയോ വാക്സിൻ നിർമ്മിച്ച ലാബിലെ ആരെയും എനിക്കറിയില്ല" ഈ വാക്സിൻ നിർമ്മിച്ച അമേരിക്കൻ ലബോറട്ടറി പ്രവർത്തിപ്പിക്കാൻ ഉത്തരവാദിയായ ടെക്നീഷ്യൻ ബാർബറ കോഹൻ ഇങ്ങനെ പ്രസ്താവിച്ചു.[27] ശാസ്ത്രീയ അന്വേഷണംലഭ്യമായ ഡാറ്റയെ പിന്തുണയ്ക്കുന്നില്ല അല്ലെങ്കിൽ നേരിട്ട് വിരുദ്ധമാണ്, അതല്ലെങ്കിൽ എച്ച്ഐവി പകർച്ചവ്യാധിയുമായി പൊരുത്തപ്പെടുന്നില്ല എന്നീ കാരണങ്ങളാൽ ഒപിവി എയ്ഡ്സ് സിദ്ധാന്തം ശാസ്ത്ര-മെഡിക്കൽ സമൂഹങ്ങൾ പരിശോധിക്കുകയും നിരസിക്കുകയും ചെയ്തു. 1992 ഓഗസ്റ്റിൽ സയൻസിൽ പ്രസിദ്ധീകരിച്ച ഒരു കത്തിൽ, കൊപ്രോവ്സ്കി ഒപിവി എയ്ഡ്സ് സിദ്ധാന്തത്തെ നിരാകരിച്ചു, അതിന്റെ വാദങ്ങളിൽ വസ്തുതയുടെ ഒന്നിലധികം പിശകുകൾ ചൂണ്ടിക്കാണിച്ചു.[28] 1992 ഒക്ടോബറിൽ സയൻസ് "പാനൽ നിക്സെസ് കോംഗോ വാക്സിൻ ആസ് എയ്ഡ്സ് സോഴ്സ്" എന്ന പേരിൽ ഒരു സ്റ്റോറി നടത്തി, അതിൽ ഒപിവി-എയ്ഡ്സ് സിദ്ധാന്തത്തിലെ നിർദ്ദേശിക്കപ്പെട്ട ഓരോ ഘട്ടവും "പ്രശ്നമുള്ളതാണെന്ന" ഒരു സ്വതന്ത്ര പാനലിന്റെ കണ്ടെത്തലുകൾ വിവരിക്കുന്നു. "വലിയ പോളിയോ വാക്സിൻ ട്രയൽ എയ്ഡ്സിന്റെ ഉത്ഭവത്തിന് കാരണമല്ലായിരുന്നുവെന്ന് ഏതാണ്ട് പൂർണ്ണമായി ഉറപ്പിക്കാം"[29] എന്ന് പറഞ്ഞു കൊണ്ട് സ്റ്റോറി അവസാനിച്ചു. 1959 ൽ ബെൽജിയൻ കോംഗോയിലെ ലിയോപോൾഡ്‌വില്ലെ നഗരത്തിലെ (ഇപ്പോൾ കിൻഷാസ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ) ഒരു അജ്ഞാത ദാതാവിൽ നിന്ന് ശേഖരിച്ച പ്ലാസ്മയുടെ ആർക്കൈവൽ സാമ്പിളാണ് എച്ച്ഐവി -1 ന്റെ സാന്നിധ്യം കാണിക്കുന്ന ഏറ്റവും പഴയ ടിഷ്യു സാമ്പിൾ. അതിൻ്റെ ജനിതക വിശകലനം സബ്‌ടൈപ്പ് ഡി സ്‌ട്രെയിനുകളുമായി ഏറ്റവും അടുത്ത ബന്ധമുള്ളതാണ്. 2008 ൽ, പ്രായപൂർത്തിയായ ഒരു സ്ത്രീയിൽ നിന്ന് ശേഖരിച്ച ലിംഫ് നോഡിന്റെ ഒരു മാതൃകയിൽ നിന്ന് ഭാഗിക എച്ച്ഐവി വൈറൽ സീക്വൻസുകൾ കണ്ടെത്തി, 1960 ൽ കിൻഷാസയിലും. ഡിആർസി 60 എന്ന് പേരിട്ടിരിക്കുന്ന ഈ മാതൃക ZR59 ന് സമാനമാണ്, പക്ഷേ അതിന് എച്ച്‌ഐവി -1 സ്ട്രെയിനുകളുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തി. എയ്ഡ്സിന് കാരണമാകുന്ന വൈറസിന്റെ ഏറ്റവും പഴയ മാതൃകകൾ മാത്രമല്ല, 1960 ൽ തന്നെ വൈറസിന് ധാരാളം ജനിതക വൈവിധ്യം ഉണ്ടായിരുന്നുവെന്ന് കാണിക്കുന്നതിനാലാണ് ഈ മാതൃകകൾ പ്രാധാന്യമർഹിക്കുന്നത്.[30] എയ്ഡ്‌സിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ചർച്ച ചെയ്യുന്നതിനായി 2000 ൽ റോയൽ സൊസൈറ്റി ഒരു യോഗം ചേർന്നു; അതിൽ ഒപിവി എയ്ഡ്സ് സിദ്ധാന്തം ഒരു പ്രധാന ചർച്ചാ വിഷയമായിരുന്നു. ഈ യോഗത്തിൽ, മൂന്ന് സ്വതന്ത്ര ലാബുകൾ, എഡ്വേർഡ് ഹൂപ്പർ ദി റിവറിൽ ആവശ്യപ്പെട്ടിരുന്ന, കോപ്രോവ്സ്കിയുടെ വാക്സിനിലെ ശേഷിക്കുന്ന സ്റ്റോക്കുകളുടെ പരിശോധന ഫലങ്ങൾ പുറത്തുവിട്ടു. ചിമ്പാൻസി വൃക്കയിൽ നിന്നല്ല കുരങ്ങിൽ നിന്നാണ് വാക്സിൻ നിർമ്മിച്ചതെന്നും അതിൽ എസ്‌ഐവി അല്ലെങ്കിൽ എച്ച്ഐവി അണുബാധക്ക് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു. ഒപിവി എയ്ഡ്സ് സിദ്ധാന്തത്തിന്റെ മറ്റ് വശങ്ങളെ ദുർബലപ്പെടുത്തുന്ന അധിക എപ്പിഡെമോളജിക്, ഫൈലോജെനെറ്റിക് ഡാറ്റ സമ്മേളനത്തിൽ അവതരിപ്പിച്ചു. സയൻസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്,[31] ഹൂപ്പർ "ഫലങ്ങളെ വെല്ലുവിളിച്ചില്ല; പകരം അദ്ദേഹം അവയെ തള്ളിക്കളഞ്ഞു." 2001-ൽ, നേച്ചറിൽ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങൾ, സയൻസിൽ ചെയ്തതുപോലെ ഒപിവി-എയ്ഡ്സ് സാങ്കല്പികസിദ്ധാന്തത്തിൻ്റെ വിവിധ വശങ്ങൾ പരിശോധിച്ചു. എല്ലാ സാഹചര്യങ്ങളിലും, പഠനങ്ങളുടെ കണ്ടെത്തലുകൾ പോളിയോ വാക്സിനും എയ്ഡ്സും തമ്മിലുള്ള ഏതെങ്കിലും ബന്ധത്തിനെതിരെ ശക്തമായി വാദിച്ചു.[32][33][34][35] ഉദ്ധരിച്ച തെളിവുകളിൽ 1915 നും 1941 നും ഇടയിൽ, മിക്കവാറും 1930 കളിൽ ആണ് മനുഷ്യരിൽ എച്ച്ഐവി - 1 ബാധ സംഭവിച്ചതെന്ന ഒന്നിലധികം സ്വതന്ത്ര പഠനങ്ങൾ ഉൾപ്പെടുന്നു.[36][37][38] 1960 കളിൽ നടത്തിയ സാമ്പിളുകൾ ഉപയോഗിച്ചുള്ള ഒരു പഠനത്തിലൂടെ ഈ ഫലങ്ങൾ സ്ഥിരീകരിക്കുകയും, 1908 നും 1930 നും ഇടയിൽ പകർച്ചവ്യാധി ആരംഭിച്ചതായി കണ്ടെത്തുകയും ചെയ്തു.[39][40][41] ഒരു പഠനത്തിന്റെ രചയിതാവ്, ഓക്സ്ഫോർഡ് സർവകലാശാലയിലെ പരിണാമ ജീവശാസ്ത്രജ്ഞൻ എഡ്വേർഡ് ഹോംസ് പുതിയ തെളിവുകളുടെ വെളിച്ചത്തിൽ "ഹൂപ്പറിന്റെ തെളിവുകൾ എല്ലായ്പ്പോഴും ദുർബലമായിരുന്നു, ഇപ്പോൾ അത് അംഗീകരിക്കാനാവില്ല, മുന്നോട്ട് പോകാനുള്ള സമയമാണിത്" എന്ന് അഭിപ്രായപ്പെട്ടു.[3] കോംഗോയിൽ ൽ കിസാങ്കനിക്ക് സമീപം കണ്ടെത്തിയ ചിമ്പാൻസികൾ പരോക്ഷമായി എച്ച്ഐവി-1 ൻ്റെ ഉറവിടമാണോ എന്ന് നേച്ചർ പ്രസിദ്ധീകരിച്ച ഒരു 2004 പഠനത്തിൽ അന്വേഷിച്ചു. രചയിതാക്കൾ ഈ പ്രദേശത്തെ ചിമ്പാൻസികളിൽ എസ്‌ഐവി ഉണ്ടായിരുന്നു എങ്കിലും, ഈ ചിമ്പാൻസികളെ ബാധിക്കുന്ന എസ്‌ഐവി എച്ച്‌ഐവിയുടെ എല്ലാ സ്ട്രെയിനുകളിൽ നിന്നും ഫൈലൊജെനെറ്റിക്കായി വ്യത്യസ്തമാണെന്ന് കണ്ടെത്തി.ഇത് ഈ പ്രത്യേക ചിമ്പുകൾ മനുഷ്യരിലെ എച്ച്ഐവിയുടെ ഉറവിടമല്ലെന്ന് നേരിട്ട് തെളിവുകൾ നൽകുന്നു.[5] ആഫ്രിക്കയിലെ നിലവിലെ ഓറൽ പോളിയോ-വാക്സിൻ കാമ്പെയ്ൻഎല്ലാ മെഡിക്കൽ അധികാരികളും സുരക്ഷിതവും ഫലപ്രദവുമാണെന്ന് കരുതുന്ന ആൽബർട്ട് സാബിന്റെ ഓറൽ പോളിയോ വാക്സിൻ ഉപയോഗിച്ചുകൊണ്ട് ലോകത്തു നിന്നും പോളിയോമെയിലൈറ്റിസ് നിർമാർജനം ചെയ്യുന്നതിനുള്ള ലോകാരോഗ്യസംഘടനയുടെയും യുഎന്റെയും ദീർഘകാല ശ്രമത്തെ പോളിയോ വാക്സിനുകൾ സുരക്ഷിതമല്ലെന്ന അഭ്യൂഹങ്ങൾ തടസ്സപ്പെടുത്തി. ഈ ദീർഘകാല പൊതു-ആരോഗ്യ ലക്ഷ്യം കൈവരിക്കാൻ കഴിയുമെങ്കിൽ, വസൂരിക്ക് ശേഷം പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്ന രണ്ടാമത്തെ മനുഷ്യരോഗമായി പോളിയോ മാറിയേനെ. ഒപിവി എയ്ഡ്സ് സിദ്ധാന്തം എയ്ഡ്സിന്റെ ചരിത്രപരമായ ഉത്ഭവവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല അതിന്റെ വക്താക്കൾ ആധുനിക പോളിയോ വാക്സിനുകളുടെ സുരക്ഷ അംഗീകരിച്ചിട്ടുണ്ട്, പക്ഷേ തെറ്റിദ്ധാരണയെ അടിസ്ഥാനമാക്കിയുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും നിലവിലുണ്ട്,[42][43] നൈജീരിയയിൽ അടുത്തിടെ പോളിയോ നിർമ്മാർജ്ജനം പരാജയപ്പെട്ടതിന് ആ അഭ്യൂഹങ്ങളും ഭാഗികമായി കാരണമാണ്.[44] 2003 ആയപ്പോഴേക്കും, പശ്ചിമാഫ്രിക്കയിലെ പോളിയോ കേസുകൾ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ വളരെ കുറച്ച് മാത്രമായി ചുരുങ്ങി. എന്നിരുന്നാലും, നൈജീരിയയിലും ആഫ്രിക്കയിലെ മറ്റു പല രാജ്യങ്ങളിലും ഈ രോഗം വീണ്ടും ഉയർന്നുവന്നിട്ടുണ്ട്, ചില പ്രാദേശിക ജനത തങ്ങളുടെ കുട്ടികൾക്ക് സാബിൻ ഓറൽ വാക്സിൻ നൽകാൻ അനുവദിച്ചില്ല എന്ന് എപ്പിഡെമിയോളജിസ്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക ജനതയുടെ ആശങ്കകൾ പലപ്പോഴും വാക്സിൻ വന്ധ്യതയ്ക്ക് കാരണമാകുമെന്ന ഭയവുമായി ബന്ധപ്പെട്ടിരിക്കുന്നു,[45] കൂടാതെ ഒപിവി-എയ്ഡ്സ് സിദ്ധാന്തത്തെക്കുറിച്ചുള്ള തർക്കം ഇതിന് ആക്കം കൂട്ടിയതായി കരുതുന്നു.[46] 2003 മുതൽ, ഈ ആശയങ്ങൾ മുസ്‌ലിം സമുദായത്തിലെ ചിലർക്കിടയിൽ വ്യാപിച്ചു. "ആധുനിക ഹിറ്റ്‌ലർമാർ, എച്ച്‌ഐവി, എയ്ഡ്‌സ് എന്നിവയ്ക്ക് കാരണമായേക്കാവുന്ന വന്ധ്യതയുണ്ടാക്കുന്ന മരുന്നുകളും വൈറസുകളും ഉപയോഗിച്ച് ഓറൽ പോളിയോ വാക്സിനുകളിൽ മനഃപൂർവ്വം മായം ചേർത്തിട്ടുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു"[44] നൈജീരിയയിലെ സുപ്രീം കൗൺസിൽ ഫോർ ശരീഅത്തിന്റെ ദത്തി അഹമ്മദ് പ്രസ്താവിച്ചു. ഇപ്പോൾ കോംഗോ പോലുള്ള പല സ്ഥലങ്ങളിലും വാക്‌സിൻ-ഡിറൈവ്ഡ് പോളിയോവൈറസുകൾ (സിവിഡിപിവി) മൂലം വൈൾഡ് വൈറസിനേക്കാൾ കൂടുതൽ പോളിയോ പക്ഷാഘാതത്തിന് കാരണമാകുന്നു എന്നത് പോളിയോ നിർമാർജന ശ്രമങ്ങളുടെ വിജയത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[47] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia