ഓവർ-ദ-ടോപ്പ് മീഡിയ സർവ്വീസ്വീഡിയോ ഉൾപ്പടെയുള്ള മീഡിയകൾ ഇന്റർനെറ്റ് വഴി കാഴ്ചക്കാരിലേക്ക് നേരിട്ട് എത്തിക്കുന്ന സേവനമാണ് ഓവർ-ദി-ടോപ്പ് (ഒടിടി) മീഡിയ സേവനം. പരമ്പരാഗതമായി അത്തരം ഉള്ളടക്കത്തിന്റെ കൺട്രോളറുകളോ വിതരണക്കാരോ ആയി പ്രവർത്തിക്കുന്ന കേബിൾ, പ്രക്ഷേപണം, സാറ്റലൈറ്റ് ടെലിവിഷൻ പ്ലാറ്റ്ഫോമുകൾ എന്നിവയെ ഒടിടി മറികടക്കുന്നു.[1][2] കുത്തക മത്സരം ഒഴിവാക്കാൻ ഉദ്ദേശിച്ച് എല്ലാ ആശയവിനിമയങ്ങളും ഡാറ്റയായി കൈമാറുന്ന കാരിയർ ഇല്ലാത്ത സെൽഫോണുകൾ അല്ലെങ്കിൽ ഈ രീതിയിൽ ഡാറ്റ കൈമാറുന്ന ഫോണുകൾക്കായുള്ള ആപ്ലിക്കേഷനുകൾ എന്നിവയെ വിവരിക്കുന്നതിനും ഓടിടി എന്ന പദം ഉപയോഗിക്കുന്നു.[3][4][5][6] ഫിലിം, ടെലിവിഷൻ ഉള്ളടക്കങ്ങൾ കാണാൻ അനുവദിക്കുന്ന സബ്സ്ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള വീഡിയോ ഓൺ ഡിമാൻഡ് (എസ്‌വിഡി) സേവനങ്ങളുടെ പര്യായമാണ് ഈ പദം കൂടുതലും ഉപയോഗിക്കുന്നത്.[6][7] വ്യക്തിഗത കമ്പ്യൂട്ടറുകളിലെ വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ഉപകരണങ്ങളിലെ അപ്ലിക്കേഷനുകൾ (സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും പോലുള്ളവ), ഡിജിറ്റൽ മീഡിയ പ്ലെയറുകൾ (വീഡിയോ ഗെയിം കൺസോളുകൾ ഉൾപ്പെടെ) അല്ലെങ്കിൽ സംയോജിത സ്മാർട്ട് ടിവി പ്ലാറ്റ്‌ഫോമുകളുള്ള ടെലിവിഷനുകൾ എന്നിവയിലൂടെ ഓവർ-ദി-ടോപ്പ് സേവനങ്ങൾ സാധാരണയായി ഉപയോഗിക്കാനാവും.[8] യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ (എഫ്‌സിസി) ഒടിടി സേവനങ്ങളെ മൾട്ടിചാനൽ വീഡിയോ പ്രോഗ്രാമിംഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് (എംവിപിഡി); ഓൺലൈൻ വീഡിയോ ഡിസ്ട്രിബ്യൂട്ടീഴ്സ് (ഒവിഡി) എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.[9] പശ്ചാത്തലംപ്രക്ഷേപണത്തിൽ, ഉള്ളടക്കത്തിന്റെ നിയന്ത്രണത്തിലോ വിതരണത്തിലോ ഒരു മൾട്ടിപ്പിൾ സിസ്റ്റം ഓപ്പറേറ്ററുടെ (എംഎസ്‌ഒ) പങ്കാളിത്തമില്ലാതെ, ഇൻറർനെറ്റിലൂടെ വിതരണം ചെയ്യുന്ന ഓഡിയോ, വീഡിയോ, മറ്റ് മീഡിയ ഉള്ളടക്കം ആണ് ഓവർ-ദി-ടോപ്പ് (ഒടിടി) ഉള്ളടക്കം എന്നറിയപ്പെടുന്നത്. ഇന്റർനെറ്റ് പ്രോട്ടോക്കോൾ (ഐപി) പാക്കറ്റുകളുടെ ഉള്ളടക്കത്തെക്കുറിച്ച് ഇൻറർനെറ്റ് ദാതാവിന് അറിവുണ്ടായിരിക്കാം, പക്ഷേ അവർക്ക് കാണാനുള്ള കഴിവ്, പകർപ്പവകാശം, കൂടാതെ / അല്ലെങ്കിൽ ഉള്ളടക്കത്തിന്റെ മറ്റ് പുനർവിതരണം എന്നിവയ്ക്ക് ഉത്തരവാദിത്തമോ നിയന്ത്രണമോ ഇല്ല. പേ ടെലിവിഷൻ, വീഡിയോ ഓൺ ഡിമാൻഡ്, ഇൻറർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (ഐപിടിവി) എന്നിവയിൽ നിന്നുള്ള ഇൻറർനെറ്റ് സേവന ദാതാവിൽ നിന്ന് (ഐഎസ്‌പി) വീഡിയോ അല്ലെങ്കിൽ ഓഡിയോ ഉള്ളടക്കം വാങ്ങുന്നനും വാടകയ്‌ക്കെടുക്കുന്നതിനും വിരുദ്ധമാണ് ഈ മോഡൽ. [10] ഒരു അന്തിമ ഉപയോക്താവിന് കൈമാറുന്ന ഒരു മൂന്നാം കക്ഷിയിൽ നിന്നുള്ള ഉള്ളടക്കത്തെ ഒടിടി സൂചിപ്പിക്കുന്നു, ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ ലളിതമായി ഐപി പാക്കറ്റുകൾ മാത്രം കൈമാറുന്നു. [11] [12] [13] [14] ഉള്ളടക്ക തരങ്ങൾഒടിടി ടെലിവിഷൻ: സാധാരണയായി ഓൺലൈൻ ടെലിവിഷൻ അല്ലെങ്കിൽ ഇന്റർനെറ്റ് ടെലിവിഷൻ അല്ലെങ്കിൽ സ്ട്രീമിംഗ് ടെലിവിഷൻ എന്ന് വിളിക്കപ്പെടുന്ന ഇത് ഏറ്റവും പ്രചാരമുള്ള ഒടിടി ഉള്ളടക്കമായി തുടരുന്നു. ഒരു ടെറസ്ട്രിയൽ പ്രക്ഷേപണത്തിൽ നിന്നോ ഉപഗ്രഹത്തിൽ നിന്നോ ടെലിവിഷൻ സിഗ്നൽ ലഭിക്കുന്നതിന് വിരുദ്ധമായി ഈ സിഗ്നൽ ഇൻറർനെറ്റിലൂടെയോ സെൽ ഫോൺ നെറ്റ്‌വർക്ക് വഴിയോ ലഭിക്കുന്നു. ഒരു ഫോൺ, പിസി അല്ലെങ്കിൽ സ്മാർട്ട് ടെലിവിഷൻ സെറ്റിലേക്ക് കണക്റ്റുചെയ്‌തിരിക്കുന്ന ഒരു അപ്ലിക്കേഷൻ അല്ലെങ്കിൽ പ്രത്യേക ഒടിടി ഡോംഗിൾ അല്ലെങ്കിൽ ബോക്‌സ് വഴി വീഡിയോ ആക്‌സസ്സ് നിയന്ത്രിക്കുന്നു. ഒടിടി ചാനലുകളിൽ നിന്നുള്ള പരസ്യ വരുമാനം വെബ് ബ്രൌസർ പ്ലഗ്-ഇന്നുകളിൽ നിന്നുള്ളതിനേക്കാളും കൂടുതലാണ്. [15] ഒരേസമയം ഉപയോക്താക്കൾ ഒരു ഒടിടി ഇവന്റ് കണ്ടതിന്റെ റെക്കോർഡ് ആയ 18.6 ദശലക്ഷം ഡിസ്നിയുടെ ഇന്ത്യൻ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ഹോട്ട്സ്റ്റാറിന് അവകാശപ്പെട്ടതാണ്. [16] ഒടിടി മെസ്സേജിങ്: ഒരു മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർ നൽകുന്ന ടെക്സ്റ്റ് മെസേജിംഗ് സേവനങ്ങൾക്ക് പകരമായി തൽക്ഷണ സന്ദേശമയയ്ക്കൽ സേവനങ്ങൾ അല്ലെങ്കിൽ മൂന്നാം കക്ഷികൾ നൽകുന്ന ഓൺലൈൻ ചാറ്റ് എന്നാണ് ഒടിടി മെസ്സേജിങ് നിർവചിച്ചിരിക്കുന്നത്. [17] [18] ഇന്റർനെറ്റ് കണക്റ്റുചെയ്‌ത സ്മാർട്ട്‌ഫോണുകളിൽ വാചക സന്ദേശമയക്കാൻ സഹായിക്കുന്ന ഫെയ്‌സ്ബുക്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ഒരുദാഹരണമാണ്. [19] വൈബർ, വീചാറ്റ്, ഐമെസ്സേജ്, സ്കൈപ്പ്, ടെലഗ്രാം, ഇപ്പോൾ പ്രവർത്തനരഹിതമായ ഗൂഗിൾ അല്ലോ എന്നിവ മറ്റ് ഒടിടി മെസ്സേജിങ് ദാതാക്കളാണ്. [20] ഒടിടി വോയ്സ് കോളിംഗ്: സാധാരണയായി വോയിസ് ഓവർ ഇന്റർനെറ്റ് എന്ന് വിളിക്കപ്പെടുന്ന ഓടിടി വോയിസ് കോളിങ്ങിന് ഉദാഹരണങ്ങളാണ് ഫേസ്ടൈം, സ്കൈപ്പ്, വൈബർ, വാട്ട്സാപ്പ്, വീചാറ്റ്, സൂം എന്നിവ. ആക്സസ് മോഡുകൾഫോണുകൾ ( ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ഉപകരണങ്ങൾ, സ്മാർട്ട് ടിവികൾ ( ഗൂഗിൾ ടിവി, എൽജി ഇലക്ട്രോണിക്സ് ചാനൽ പ്ലസ് എന്നിവ പോലുള്ളവ), [21] സെറ്റ്-ടോപ്പ് ബോക്സുകൾ ( ആപ്പിൾ ടിവി, എൻവിഡിയ ഷീൽഡ്, ഫയർ ടിവി, റോക്കു പോലുള്ളവ) ഗെയിമിംഗ് കൺസോളുകൾ ( പ്ലേസ്റ്റേഷൻ 4, വൈ യു, എക്സ്ബോക്സ് വൺ പോലുള്ളവ ), ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പ്, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകൾ പോലുള്ള ഇന്റർനെറ്റ് കണക്റ്റുചെയ്‌ത ഉപകരണങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഒടിടി ഉള്ളടക്കം കാണാൻ കഴിയും. 2019 ലെ കണക്കനുസരിച്ച്, മൊത്തം ഓടിടി സ്ട്രീമിംഗ് പ്രേക്ഷകരിൽ 45% ത്തിലധികം ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾ വരും, 39% ഉപയോക്താക്കൾ ഒടിടി ഉള്ളടക്കം ആക്സസ് ചെയ്യുന്നതിന് വെബ് ഉപയോഗിക്കുന്നു. [22] അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia