ഓഷ്യാനിയയുടെ ചരിത്രംഓഷ്യാനിയയുടെ ചരിത്രം ഓസ്ട്രേലിയ, ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ, ഫിജി, മറ്റ് പസഫിക് ദ്വീപരാഷ്ടങ്ങൾ എന്നിവയുടെ ചരിത്രമാണ്. ചരിത്രാതീതകാലംഓഷ്യാനിയയുടെ ചരിത്രാതീതകാലം അതിന്റെ പ്രധാനഭാഗങ്ങളായ പോളിനേഷ്യ,മൈക്രോനേഷ്യ,മെലനേഷ്യ,ഓസ്ട്രേലിയ എന്നിവയുടെ ചരിത്രാതീതകാലങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതിൽ വലിയ വ്യത്യാസങ്ങളും കാണാം കാരണം മനുഷ്യവാസം ആരംഭിച്ച വർഷങ്ങളുടെ വ്യത്യാസം തന്നെ.ഓസ്‌ട്രേലിയയിൽ 70000 വർഷം മുൻപ് തന്നെ ജനവാസം തുടങ്ങി എന്നാൽ പോളിനേഷ്യയിൽ കേവലം 30000 വർഷങ്ങളുടെ ചരിത്രമേ ജനപഥത്തിനുള്ളൂ. പോളിനേഷ്യപോളിനേഷ്യൻ ജനങ്ങളുടെ ഭാഷാരീതിയും, പൗരാണിക ശാസ്ത്രത്തിന്റെയും ജീവശാസ്ത്രത്തിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അവർ ഓസ്‌ട്രോനേഷ്യൻ ജനങ്ങളുടെ ഒരു ഉപവിഭാഗമായി പരിഗണിക്കുന്നു. പോളിനേഷ്യൻ ഭാഷകളുടെ ഉറവിടം മലയ ദ്വീപസമൂഹങ്ങളിലൂടെ ചെന്ന് തായ്‌വാനിൽ അവസാനിക്കുന്നു. ബിസി 3000ത്തിനും 1000ത്തിനും ഇടക്ക് ഓസ്‌ട്രോനേഷ്യൻ ഭാഷ സംസാരിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉത്തരപൂർവേഷ്യൻ ദ്വീപസമൂഹങ്ങളിലേക്ക് കുടിയേറിത്തുടങ്ങി. ഇവർ ഉത്തരചൈനയിൽ നിന്ന് എത്തിയ വംശങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. അവിടെനിന്നും ഏകദേശം 8000 വർഷം മുൻപ് അവർ മൈക്രോനേഷ്യയുടെ പശ്ചിമഭാഗങ്ങളിലും മെലനേഷ്യയിലും താവളമുറപ്പിച്ചു. മൈക്രൊനേഷ്യപല സഹസ്രാബ്ദങ്ങൾക്ക് മുൻപ് തന്നെ മൈക്രോനേഷ്യയിൽ ജനവാസം ആരംഭിച്ചതായി കരുതപ്പെടുന്നു.[1]എന്നാൽ ആദ്യ താമസക്കാരെക്കുറിച്ച് ഇന്നും വ്യക്തമായൊരു ചിത്രം ലഭ്യമല്ല. ദ്വീപുകളുടെ വലിപ്പവും താമസക്രമവും, തുടർച്ചയായ കൊടുങ്കാറ്റുകൾ വരുത്തുന്ന നാശനഷ്ടങ്ങളും അവിടെ ഉദ്ഖനനം നടത്തുന്നതിന് വിലങ്ങുതടിയാവുന്നു. ഇതുമൂലം അധികം വിവരങ്ങളും ഭാഷാശാസ്ത്ര വിശകലനത്തിലൂടെ ഉരുത്തിരിഞ്ഞവയാണ്.[2] സെയ്പ്പാൻ ദ്വീപിലാണ് കണ്ടെത്തിയതിൽ ഏറ്റവും പഴക്കം ചെന്ന അവശിഷ്ടങ്ങളുള്ളത്. ബിസി 1500കളിലെ നിർമ്മിതികൾ ആണ് അവ.[3] മൈക്രൊനേഷ്യൻ ജനപഥത്തിന്റെ പൂർവികർ 4000 വർഷം മുൻപ് അവിടെ താമസമുറപ്പിച്ചവരാണ്. വികേന്ദ്രീകൃതമായ മൂപ്പൻ സമ്പ്രദായം അവർ പിന്തുടർന്നിരുന്നു. ഇത് പിന്നീട് പരിണാമം സംഭവിച്ച് യപ്, പോൺപൈ ദ്വീപുകളെ കേന്ദ്രീകരിച്ചുള്ള സാമ്പത്തികവും മതപരവും ആയ സംസ്കാരം ആയിമാറി.[4] പല മൈക്രൊനേഷ്യൻ ദ്വീപുകളുടെയും ചരിത്രാതീതകാലത്തെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.[5] മെലനേഷ്യമെലനേഷ്യൻ ദ്വീപസമൂങ്ങളങ്ങളിലെ ആദ്യ താമസക്കാർ ഇന്നത്തെ പാപ്പുവ ഭാഷ സംസാരിക്കുന്ന മനുഷ്യരുടെ പൂർവികർ ആവാനാണ് സാധ്യത.ഉത്തരപൂർവേഷ്യയിൽ നിന്ന് കുടിയേറിയ ഇവർ ഈ ദ്വീപുകളുടെ കിഴക്കേ അറ്റത്തെ ദ്വീപുകളിൽ വരെ കുടിയേറി. സോളമൻ ദ്വീപസമൂഹം വരെ ഇവർ ചെന്നെത്തി.[6] ഓസ്ട്രലേഷ്യതദ്ദേശീയരായ ഓസ്ട്രലിയക്കാർ ആയിരുന്നു ഓസ്‌ട്രേലിയ വന്കരയിലും അടുത്ത ദ്വീപുകളിലും ആദ്യം ഉണ്ടായിരുന്നത്.[7] ഇവർ ഏകദേശം 70000 വര്ഷം മുൻപ് ആഫ്രിക്കയിൽ നിന്നും ഏഷ്യയിലെത്തി,[8] അവിടെനിന്ന് 50000 വര്ഷം മുൻപ് ഓസ്‌ട്രേലിയയിൽ കുടിയേറിയവരാണ്.[9][10] ഓസ്‌ട്രേലിയൻ വൻകരയിലെയും ടാസ്മാനിയയിലെയും തദ്ദേശീയരെ അബോറിജിനൽ എന്ന് വിളിക്കുന്നു. ഇവരെയും ടോറസ് സ്ട്രൈറ്റ് ദ്വീപവാസികളെയും ചേർത്ത് തദ്ദേശീയ ഓസ്ട്രലിയക്കാർ എന്ന് പറയുന്നു. ഏറ്റവും പഴക്കം ചെന്ന മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ളത് 40000 വർഷം മുൻപത്തെ ആണെങ്കിലും ആദിമമനുഷ്യരുടെ വരവ് എന്നായിരുന്നു എന്നതിനെക്കുറിച്ച് ഗവേഷകർക്കിടയിൽ തർക്കം നിലനിൽക്കുന്നു. ചിലർ 125000 വർഷം മുൻപാണ് അതെന്ന് വാദിക്കുന്നുണ്ട്.[11] ഓസ്‌ട്രേലിയൻ ജനപഥത്തിൽ സംസ്കാരത്തിലും, ആചാരങ്ങളിലും, ഭാഷകളിലും വലിയ നാനാത്വം കാണുന്നു. ഇന്നത്തെ ഓസ്‌ട്രേലിയയിൽ ഈ വിഭാഗങ്ങൾ കൂടുതൽ ഉപവിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നതും കാണാം.[12] അവലംബം
|
Portal di Ensiklopedia Dunia