ഓസ്ട്രേലിയൻ ബ്രഷ്-ടർക്കി
![]() ![]() കിഴക്കൻ ഓസ്‌ട്രേലിയയിൽ ഫാർ നോർത്ത് ക്വീൻസ്‌ലാന്റ് മുതൽ ന്യൂ സൗത്ത് വെയിൽസിന്റെ തെക്കൻ തീരത്തുള്ള യൂറോബോഡല്ല വരെ കാണപ്പെടുന്ന മെഗാപോഡിഡേ കുടുംബത്തിൽ നിന്നുള്ള സാധാരണമായ ഒരു പക്ഷിയാണ് ഓസ്‌ട്രേലിയൻ ബ്രഷ്‌ടർക്കി അല്ലെങ്കിൽ ഓസ്‌ട്രേലിയൻ ബ്രഷ്-ടർക്കി അല്ലെങ്കിൽ ഗ്വീല (അലെക്‌ചുറ ലതാമി). സ്‌ക്രബ് ടർക്കി അല്ലെങ്കിൽ ബുഷ് ടർക്കി എന്നും അറിയപ്പെടുന്നു. സൗത്ത് ഓസ്‌ട്രേലിയയിലെ കംഗാരു ദ്വീപിലും ഓസ്‌ട്രേലിയൻ ബ്രഷ്‌ടർക്കിയെ കണ്ടുവരുന്നു. മെഗാപോഡിഡേ കുടുംബത്തിന്റെ നിലവിലുള്ള ഏറ്റവും വലിയ പ്രതിനിധിയാണിത്. ഓസ്‌ട്രേലിയയിൽ വസിക്കുന്ന മൂന്ന് ഇനങ്ങളിൽ ഒന്നാണിത്. പേരിനും അവയുടെ ഉപരിപ്ലവമായ സമാനതകൾ ഉണ്ടായിരുന്നിട്ടും പക്ഷിക്ക് അമേരിക്കൻ ടർക്കികളുമായോ ബുഷ് ടർക്കി എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയൻ ബസ്റ്റാർഡുമായോ അടുത്ത ബന്ധമില്ല. വാട്ടിൽഡ് ബ്രഷ്ടർക്കി, വൈജിയോ ബ്രഷ്ടർക്കി, മല്ലിഫൗൾ എന്നിവയാണ് ഇതിന്റെ ഏറ്റവും അടുത്ത ബന്ധുക്കൾ.
അവലംബം
കൂടുതൽ വായനയ്ക്ക്
പുറംകണ്ണികൾAlectura lathami എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia