പ്രമുഖ ദക്ഷിണാഫ്രിക്കൻഅത്ലറ്റാണ്ഓസ്കർ പിസ്റ്റോറിയസ് (ജനനം : 22 നവംബർ 1986). കാലുള്ളവർക്കൊപ്പം കൃത്രിമക്കാലുകളിൽ ഒളിമ്പിക്‌സിൽ മത്സരിച്ച് ശ്രദ്ധ നേടി. 'ബ്ലേഡ് റണ്ണർ' എന്നുമറിയപ്പെടുന്നു. ഇരുകാലുകളിലും മുട്ടിനുതാഴേയ്ക്കില്ലാത്ത പിസ്റ്റോറിയസ് കാർബൺ ഫൈബറുകൾ കൊണ്ടുള്ള ബ്ലേഡുകൾ ഘടിപ്പിച്ചാണ് മത്സരങ്ങളിൽ പങ്കെടുക്കാറുള്ളത്. ഭിന്നശേഷിയുള്ളവർക്കായുള്ള പാരാലിമ്പിക്‌സിൽ ആറ് സ്വർണം നേടിയിട്ടുണ്ട്.[2]
ജീവിതരേഖ
ഫൈബർ ഹെമിമീലിയ രോഗത്തോടെ ജനിച്ച പിസ്റ്റോറിയസിന്റെ രണ്ട് കാലും പതിനൊന്ന് മാസം പ്രായമുള്ളപ്പോൾ മുറിച്ചു മുറ്റി. പതിനൊന്നാം വയസ്സിൽ കൃത്രിമക്കാലുകൾ ഘടിപ്പിച്ച പിസ്റ്റോറിയസ് കടുത്ത പരിശീലനത്തിലൂടെ കായിക ലോകത്തിന്റെ ഉയരങ്ങൾ കീഴക്കി.
വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിന് ശേഷമാണ് പിസ്റ്റോറിയസിന് ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ കഴിഞ്ഞത്.[3] ആറുവയസ്സായപ്പോൾ അച്ഛനും അമ്മയും വേർപിരിഞ്ഞു. 15 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു.[4] അദ്ദേഹം ഉപയോഗിക്കുന്ന കാർബൺ ഫൈബർ കൃത്രിമക്കാലുകൾ മത്സരങ്ങളിൽ സാധാരണ അത്‌ലറ്റുകളേക്കാൾ മുൻതൂക്കം നൽകുന്നു എന്നാരോപിച്ച് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷൻ പിസ്റ്റോറിയസിന് വിലക്കേർപ്പെടുത്തിയിരുന്നു. നിയമയുദ്ധത്തിലൂടെ വിലക്ക് മറികടന്നാണ് ഒളിമ്പിക്സിൽ പങ്കെടുത്തത്.[5]
വെടിവെപ്പ്
2013 ലെ വാലൻന്റൈൻ ദിനത്തിൽ കാമുകിയായ റീവ സ്റ്റീൻകാംപ് എന്ന മോഡലിനെ കൊലപ്പടുത്തിയതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. അർദ്ധരാത്രി വീട്ടിലെത്തിയ കാമുകിയെ കള്ളനെന്നു തെറ്റിദ്ധരിച്ച് പിസ്റ്റോറിയസ് വെടിവയ്ക്കുകയായിരുന്നെന്ന് ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു.[5]
നേട്ടങ്ങൾ
കാർബൺ ഫൈബറിൽ നിർമിച്ച കൃത്രിമക്കാലുകളുമായി 2012 ലണ്ടൻ ഒളിമ്പിക്സിൽ 400 മീറ്ററിലും 4 x 400 മീറ്റർ റിലേയിലും പങ്കെടുത്തു.[6] തുടർച്ചയായ മൂന്നു പാരാലിമ്പിക്സ് ഒളിമ്പിക്സുകളിൽ നിന്ന് ആറ് സ്വർണവും ഒന്നുവീതം വെള്ളി, വെങ്കല മെഡലുകളും നേടി. ലണ്ടൻ ഒളിമ്പിക്‌സിൽ ലോക ചാമ്പ്യൻഷിപ്പിൽ റിലേയിൽ വെള്ളി നേടിയ ദക്ഷിണാഫ്രിക്കൻ ടീമിലും അംഗമായിരുന്നു.
Curran, Sarah A.; Hirons, Richard (2012), "Preparing our Paralympians: Research and Development at Össur, UK", Prosthetics and Orthotics International, 36 (3): 366–369, doi:10.1177/0309364612453256{{citation}}: Unknown parameter |month= ignored (help)