ഓഹി കാർച്യേ ബഹ്സൺ
ഫ്രഞ്ച് ഛായാഗ്രാഹകനും ആധുനിക ഫോട്ടോജേർണലിസത്തിന്റെ പിതാവ് എന്നു വിശേഷിപ്പിയ്ക്കപ്പെടുന്നയാളുമായ ഓഹി കാർച്യേ ബഹ്സൺ [Henri Cartier-Bresson]ഒരു തുണി നിർമ്മാതാവിന്റെ പുത്രനായാണ് ജനിച്ചത്. (ഓഗസ്റ്റ് 22, 1908 – ഓഗസ്റ്റ് 3, 2004).തുടക്കകാലത്ത് എണ്ണഛായാചിത്രങ്ങളിലും ,ചിത്രരചനയിലും ആകൃഷ്ടനായിരുന്ന കാർച്യേ പിൽക്കാലത്താണ് നിശ്ചല ഛായാഗ്രഹണത്തിലേയ്ക്കു ശ്രദ്ധ പതിപ്പിച്ചത്. ടാങ്കനിക്ക തടാകത്തിലെ മൂന്നു ആൺകുട്ടികൾ എന്ന ഹംഗേറിയൻ ഛായാഗ്രാഹകനായ മാർട്ടിൻ മുങ്കാക്സിയുടെ ചിത്രം കലാജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി എന്നു കാർച്യേ സൂചിപ്പിയ്ക്കുകയുണ്ടായി. കാർച്യേ തന്റെ തൊഴിൽ മേഖലയിലേയ്ക്കു കടക്കുന്നത് ജോർജ്ജ് അഞ്ചാമന്റെ കിരീടധാരണം ഒരു ഫ്രഞ്ച് മാസികയ്ക്കു വേണ്ടി പകർത്തിക്കൊണ്ടാണ്. അവലംബം* Assouline, P. (2005). Henri Cartier-Bresson: A Biography. London: Thames & Hudson.
പുറംകണ്ണികൾHenri Cartier-Bresson എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia