ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി
ഭൗമാന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ്(CO2) നിരീക്ഷിക്കുന്നതിനു വേണ്ടി നാസ വിക്ഷേപിച്ച ബഹിരാകാശ പേടകമാണ് ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി(OCO). 2009 ഫെബ്രുവരി 24൹ നടത്തിയ ആദ്യവിക്ഷേപണം പരാജയപ്പെട്ടിരുന്നു.[1][2] ഇതിനെ തുടർന്ന് ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി-2 (OCO-2) എന്ന രണ്ടാമത്തെ പേടകം 2014 ജൂലൈ 1൹ വിക്ഷേപിക്കാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്.[3][4][5] ഉദ്ദേശ്യങ്ങൾകാർബൺ ഡയോക്സൈഡിന്റെ ഉൽഭവവും വിതരണവും നിരീക്ഷിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ഉദ്ദേശ്യം.[6] ഈ വിവരങ്ങൾ ആഗോള കാർബൺ ചംക്രമണത്തെ കുറിച്ചു കൂടുതൽ മനസ്സിലാക്കുന്നതിൻ വളരെ സഹായകമാവും. പ്രകൃതിയിലെ സ്വാഭാവിക പ്രവർത്തനങ്ങളും മനുഷ്യന്റെ ഇടപെടലുകളും ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നു മനസ്സിലാക്കുന്നതിനും ഓർബിറ്റിംഗ് കാർബൺ ഒബസർവേറ്ററിയുടെ പ്രവർത്തനം സഹായിക്കും. കാർബൺ ഡിയോക്സൈഡ് തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം ഭാവിയിൽ ഭൂമിയുടെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും എത്രത്തോളം സ്വാധീനിക്കും എന്നു മനസ്സിലാക്കി വേണ്ട മുൻകരുതലുകളെടുക്കുന്നതിനും ഈ ദൗത്യം സഹായകമാവും. ![]() ഓർബിറ്റൽ സയൻസ് കോർപ്പറേഷ ആണ് ഈ പേടകം നിർമ്മിച്ചു നൽകിയിട്ടുള്ളത്.[7] രണ്ടു വർഷത്തെ കാലാവധിയാണ് ഇതിനു പ്രതീക്ഷിക്കുന്നത്. ധ്രുവങ്ങൾക്കു മുകളിലൂടെ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി പതിനാറു ദിവസത്തിലൊരിക്കൽ ഭൂമിയുടെ പ്രതലത്തെ പൂർണ്ണമായും വിശകലനത്തിനു വിധേയമാക്കുന്നുണ്ട്. എ-ട്രെയിൻ എന്ന പേരിലറിയപ്പെടുന്ന ഉപഗ്രഹസഞ്ചയത്തിൽ ഇതിനെ കൂടി ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ OCO വിവരങ്ങൾ പഠിക്കുന്ന ശാസ്ത്രജ്ഞർക്ക് മറ്റു വിവരങ്ങൾ ശേഖരിക്കുന്നതിന് മറ്റു ഉപഗ്രഹങ്ങളിലെ ഉപകരണങ്ങൾ കൂടി ഉപയോഗപ്പെടുത്താൻ കഴിയും. ഈ ദൗത്യത്തിനു വേണ്ടിവരുന്ന ആകെ ചെലവ് 25 കോടി അമേരിക്കൻ ഡോളർ ആണ്.[8] നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി ആണ് OCOയെ നിയന്ത്രിക്കുന്നത്. സാങ്കേതികവിദ്യഭൗമാന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള ഒറ്റ ഉപകരണം എന്ന രീതിയിലാണ് ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി രൂപകൽപന ചെയ്തിട്ടുള്ളത്. ഇതിൽ ഉയർന്ന റസലൂഷനിലുള്ള മൂന്ന് സ്പെക്ട്രോമീറ്ററുകൾ സമാന്തരമായി ഘടിപ്പിച്ചിട്ടുണ്ട്. ഈ മൂന്നു സ്പെക്ട്രോമീറ്ററുകളും പൊതുവായി ഒരു ദൂരദർശിനിയാണ് ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലെ വിവിധയിനം വാതകങ്ങളുടെ തന്മാത്രകൾ പ്രകാശസ്പെക്ട്രത്തിലെ പ്രത്യേകഭാഗങ്ങളിലെ ഘടകവർണ്ണങ്ങൾ ആഗിരണം ചെയ്യുന്നുണ്ട്. ഒരു വാതകതന്മാത്ര ഒരു ഘടകാവർണ്ണത്തെയോ അല്ലെങ്കിൽ ആ ഘടകവർണ്ണത്തിന്റെ വ്യത്യസ്തമായ തരംഗദൈർഘ്യങ്ങളിൽ പെടുന്ന ഏതെങ്കിലും ഒരു ഭാഗത്തെയോ ആണ് ആഗിരണം ചെയ്യുന്നത് എങ്കിൽ മറ്റൊരു വാതകത്തിന്റെ തന്മാത്രകൽ മറ്റൊരു തരംഗദൈർഘ്യത്തിലുള്ള പ്രകാശഭാഗത്തെയായിരിക്കും ആഗിരണം ചെയ്യുന്നത്. ഒരു പ്രകാശസ്പെക്ട്രം പരിശോധിക്കുമ്പോൾ ഏതെങ്കിലും പ്രത്യേക തരംഗദൈർഘ്യത്തിലുള്ള പ്രകാശഘടകം കാണുന്നില്ല എങ്കിൽ ആ പ്രകാശം കടന്നു വന്ന അന്തരീക്ഷത്തിൽ ആ കണത്തെ ആഗിരണം ചെയ്യുന്ന വാതകം ഉണ്ട് എന്നു മനസ്സിലാക്കാം. ഈ സങ്കേതം ഉപയോഗിച്ചാണ് ഓർബിറ്റിംഗ് കാർബൺ ഒബ്സർവേറ്ററി പ്രവർത്തിക്കുന്നത്. ഭൂമിയിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ വർണ്ണരാജി ആണ് ഇത് പരിശോധിക്കുക. അബലംബം
|
Portal di Ensiklopedia Dunia