ഓർബിറ്റ് (ശരീരശാസ്ത്രം)ശരീരശാസ്ത്രത്തിൽ, കണ്ണും അതിന്റെ അനുബന്ധ ഘടനകളും സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ അറ അല്ലെങ്കിൽ സോക്കറ്റാണ് ഓർബിറ്റ് എന്ന് അറിയപ്പെടുന്നത്. "ഓർബിറ്റ്" എന്നത് അസ്ഥി നിർമ്മിത സോക്കറ്റിനെയോ,[1] അല്ലെങ്കിൽ അതിൻ്റെ ഉൾവശത്തെയോ സൂചിപ്പിക്കുന്ന പദമാണ്. [2] പ്രായപൂർത്തിയായ മനുഷ്യനിൽ, ഓർബിറ്റിൻ്റെ അളവ് 30 മില്ലിലിറ്റർ (0.0066 imp gal; 0.0079 US gal), ആണ് അതിൽ കണ്ണ് 6.5 മില്ലിലിറ്റർ (0.0014 imp gal; 0.0017 US gal) വരും. [3] ഓർബിറ്റിനുള്ളിൽ കണ്ണ്, ഓർബിറ്റൽ, റിട്രോബൾബാർ ഫാസിയ, എക്സ്ട്രാ ഒക്യുലാർ പേശികൾ, തലയോട്ടിയിലെ ഞരമ്പുകൾ (II, III, IV, V, VI), രക്തക്കുഴലുകൾ, കൊഴുപ്പ്, ലാക്രിമൽ ഗ്രന്ഥി അതിന്റെ സഞ്ചിയും നാളവും, കൺപോളകൾ, മധ്യ, ലാറ്ററൽ പാൽപെബ്രൽ ലിഗമെന്റുകൾ, ചെക്ക് ലിഗമെന്റുകൾ, സസ്പെൻസറി ലിഗമെന്റ്, സെപ്റ്റം, സിലിയറി ഗാംഗ്ലിയൻ, ഷോർട്ട് സിലിയറി ഞരമ്പുകൾ എന്നിവ അടങ്ങിയിരിക്കുുന്നു. വികസനംഭ്രൂണ വളർച്ചയുടെ മൂന്നാം ആഴ്ചയിൽ ഓർബിറ്റിൻ്റെ വികസനം ആരംഭിക്കുന്നു. ഒപ്റ്റിക് പിറ്റുകൾ ആദ്യം ഡീൻസ്ഫലോണിന്റെ ഇൻവേജിനേഷൻ ആയി പ്രത്യക്ഷപ്പെടുന്നു, അവസാനം നിരവധി ഭ്രൂണകോശങ്ങളിൽ നിന്നുള്ള സംഭാവനകൾക്ക് ശേഷം ഓർബിറ്റ് രൂപീകരിക്കുന്നു.[4] ക്രാനിയൽ ന്യൂറൽ ക്രെസ്റ്റ് സെല്ലുകൾ ഓർബിറ്റൽ എംബ്രിയോജനിസിസിൻ്റെ അടിസ്ഥാന കോശങ്ങളാണെന്ന് കരുതപ്പെടുന്നു, എന്നാൽ ഈ കോശങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ഇടപെടലുകൾ പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ല.[4] ഘടന![]() ഓർബിറ്റ് ഉള്ളിലേക്ക് പോകുമ്പോൾ കൂർത്ത് വരുന്ന കോണാകൃതിയിലുള്ള അല്ലെങ്കിൽ നാല് വശങ്ങളുള്ള പിരമിഡൽ അറകളാണ്. ഓരോന്നിനും ഒരു ബേസ്, ഒരു അഗ്രം, നാല് മതിലുകൾ എന്നിവ ഉണ്ട്.[5] അതിരുകൾഓർബിറ്റിൻ്റെ അതിരുകളും ശരീരഘടനാപരമായ ബന്ധങ്ങളും ഇപ്രകാരമാണ്:[6]
ഉള്ളടക്കംഓർബിറ്റിൽ നേത്രഗോളവും താഴെപ്പറയുന്ന അനുബന്ധ ഘടനകളും അടങ്ങിയിരിക്കുന്നു:[6]
ഓപ്പണിംഗ്സ്രണ്ട് പ്രധാന ഫോറമിന അഥവാ വിൻഡോകൾ, രണ്ട് പ്രധാന ഫിഷറുകൾ അല്ലെങ്കിൽ ഗ്രൂവുകൾ, ഒരു കനാൽ എന്നിവ ഓർബിറ്റിൽ ഉണ്ട്. ഒരു സുപ്രാഓർബിറ്റൽ ഫോറമെൻ, ഇൻഫ്രാഓർബിറ്റൽ ഫോറമെൻ, സുപ്പീരിയർ ഓർബിറ്റൽ ഫിഷർ, ഇൻഫീരിയർ ഓർബിറ്റൽ ഫിഷർ, ഒപ്റ്റിക് കനാൽ എന്നിവയാണ് ഓർബിറ്റിൽ ഉള്ളത്. ഇവയിൽ ഓരോന്നിലും സാധാരണ കണ്ണിന്റെ പ്രവർത്തനത്തിന് നിർണായകമായ ഘടനകൾ ഉണ്ട്. ട്രൈജമിനൽ നാഡിയുടെയോ വി 1 ന്റെയോ ആദ്യത്തെ ഡിവിഷനായ സുപ്രാഓർബിറ്റൽ നാഡി അടങ്ങിയിരിക്കുന്ന സൂപ്പർറോബിറ്റൽ ഫോറമെൻ ഫ്രണ്ടൽ സൈനസിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. ഇൻഫ്രാഓർബിറ്റൽ ഫോറമെനിൽ ട്രൈജമിനൽ നാഡിയുടെ രണ്ടാമത്തെ ഡിവിഷൻ, ഇൻഫ്രാറോബിറ്റൽ നാഡി അല്ലെങ്കിൽ വി 2 എന്നിവ ഉൾക്കൊള്ളുന്നു. ഇത് മാക്സില്ലറി സൈനസിന്റെ മുൻവശത്തെ ഭിത്തിയിൽ ആണ് ഇരിക്കുന്നത്. ഓർബിറ്റിലെ ക്യാൻസറുകളും അണുബാധകളും തലച്ചോറിലേക്കോ മുഖത്തിലെ മറ്റ് ഘടനയിലേക്കോ വ്യാപിക്കുന്നതിനുള്ള പാതകൾ എന്ന നിലയിൽ രണ്ട് ഫോറമിനയും നിർണ്ണായകമാണ്. ബോണി വാൾ![]() മഞ്ഞ = ഫ്രോണ്ടൽ അസ്ഥി പച്ച = ലാക്രിമൽ അസ്ഥി തവിട്ട് = എഥ്മോയിഡ് അസ്ഥി നീല = സൈഗോമാറ്റിക് അസ്ഥി പർപ്പിൾ = മാക്സില്ലറി അസ്ഥി aqua = പാലറ്റിൻ അസ്ഥി ചുവപ്പ് = സ്ഫെനോയ്ഡ് അസ്ഥി teal = നേസൽ അസ്ഥി (ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഓർബിറ്റിൻ്റെ ഭാഗമല്ല) മനുഷ്യരിലെ ഓർബിറ്റൽ കനാലിന്റെ അസ്ഥി നിർമ്മിത ഭിത്തികൾ ഒരൊറ്റ അസ്ഥിയിൽ നിന്നല്ല, മറിച്ച് ഏഴ് ഭ്രൂണശാസ്ത്രപരമായി വ്യത്യസ്ത ഘടനകളുടെ മൊസൈക്ക് ആണ്.[7] പ്രാധാന്യംഓർബിറ്റ് കണ്ണിനെ പിടിച്ചുനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ മെക്കാനിക്കൽ പരിക്കിൽ നിന്ന് ഓർബിറ്റ് കണ്ണിനെ സംരക്ഷിക്കുന്നു. [5] ക്ലിനിക്കൽ പ്രാധാന്യംഓർബിറ്റിൽ ചുറ്റുമുള്ള ഫാസിയ കണ്ണിൻറെ സുഗമമായ ഭ്രമണം അനുവദിക്കുകയും ഓർബിറ്റൽ ഉള്ളടക്കത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഒക്കുലാർ ഗ്ലോബിന് പിന്നിൽ അമിതമായ ടിഷ്യു അടിഞ്ഞുകൂടുകയാണെങ്കിൽ, കണ്ണ് പുറത്തേക്ക് തള്ളിനിൽക്കുകയോ എക്സോഫ്താൽമിക് ആകുകയോ ചെയ്യാം. [5] ![]() എ. കണ്ണീർ ഗ്രന്ഥി / ലാക്രിമൽ ഗ്രന്ഥി, ബി. സുപ്പീരിയർ ലാക്രിമൽ പങ്ക്ടം, സി. സുപ്പീരിയർ ലാക്രിമൽ കനാൽ, ഡി. ടിയർ സാക്ക് / ലാക്രിമൽ സാക്ക്, ഇ. ഇൻഫീരിയർ ലാക്രിമൽ പങ്ക്ടം, എഫ്. ഇൻഫീരിയർ ലാക്രിമൽ കനാൽ, ജി. നാസോളാക്രിമൽ കനാൽ ലാക്രിമൽ ഗ്രന്ഥിയുടെ വലുതാകൽ കണ്ണ് പുറത്തേക്ക് തള്ളിവരുന്നതിന് കാരണമാകുന്നു. വീക്കം (ഉദാ . സാർകോയിഡ്) അല്ലെങ്കിൽ നിയോപ്ലാസം (ഉദാ: ലിംഫോമ അല്ലെങ്കിൽ അഡിനോയിഡ് സിസ്റ്റിക് കാർസിനോമ) എന്നിവ മൂലം ലാക്രിമൽ ഗ്രന്ഥി വലുതാകാം. [8] തിരശ്ചീനമായ റെക്ടസ് പേശികളാൽ രൂപം കൊള്ളുന്ന കോണിനുള്ളിലെ ട്യൂമറുകൾ (ഉദാഹരണത്തിന് ഗ്ലിയോമയും ഒപ്റ്റിക് നാഡിയുടെ മെനിഞ്ചിയോമയും ) കണ്ണ് പുറത്തേക്ക് തള്ളിവരുന്നതിന് കാരണമാകുന്നു. എക്സ്ട്രാ സെല്ലുലാർ മാട്രിക്സ് പ്രോട്ടീനുകളുടെ ശേഖരണവും റെക്ടസ് പേശികളിലെ ഫൈബ്രോസിസും കാരണം ഗ്രേവ്സ് രോഗവും കണ്ണ് പുറത്തേക്ക് തള്ളിവരുന്നതിന് കാരണമാകുന്നു, ഇത് ഗ്രേവ്സ് ഒഫ്താൽമോപ്പതി എന്നറിയപ്പെടുന്നു. ഗ്രേവ്സ് ഒഫ്താൽമോപ്പതിയുടെ വികസനം തൈറോയ്ഡ് പ്രവർത്തനത്തിൽ നിന്ന് സ്വതന്ത്രമാണ്. [9] അധിക ചിത്രങ്ങൾ
അവലംബങ്ങൾ
പുറം കണ്ണികൾ |
Portal di Ensiklopedia Dunia