ഓർമ്മ സഹായി പട്ടികാ വ്യുഹംഒരു വലിയ പട്ടിക ഓർമ്മപ്പിശക് കൂടാതെ ആയാസരഹിതമായി ഓർമ്മിച്ചു വയ്ക്കുന്ന ഒരു തന്ത്രമാണ് ഓർമ്മ സഹായി പട്ടികാ വ്യൂഹം (നുമോണിക്ക് പെഗ് സിസ്റ്റം/Mnemonic_peg_system ).സംഖ്യകളോട് ബന്ധപ്പെടുത്തി മുൻകൂട്ടി ഓർത്തുവച്ച വസ്തുക്കളുമായി സഹവർത്തിച്ചു ഓർമ്മയിൽ സൂക്ഷിക്കുകയും ആവശ്യമുള്ള കാര്യം തിരിച്ചെടുക്കുകയും ചെയ്യുന്ന ഒരു വിദ്യയാണ് ഇത്. 1 -10 , 1-100 , 1-1000 ..... അങ്ങനെ തുടങ്ങി ഒരാളുടെ കഴിവ് അനുസരിച്ച് എത്ര വസ്തുക്കൾ വേണമെങ്കിലും ഓർമ്മയിൽ സൂക്ഷിക്കുകയും ആവശ്യമുള്ള ക്രമത്തിലോ ആവശ്യമുള്ള കാര്യം മാത്രമായോ തിരികെ എടുക്കുകയും ചെയ്യാം.പട്ടികാവ്യൂഹം ഒരു തവണ ഓർത്താൽ മതി എന്നതാണ് ഇതിന്റെ മേന്മ. മാത്രവുമല്ല ഒരു പട്ടികാവ്യൂഹം തന്നെ പല കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കുവാൻ ഉപയോഗിക്കാവുന്നതുമാണ്. പട്ടികാവ്യൂഹം ഉദാഹരണം.
മുൻകൂട്ടി തയ്യാറാക്കിയ ഈ പട്ടികയിൽ ഓരോ സംഖ്യയ്ക്കും അതതിന്റെ പ്രാസം അനുസരിച്ചുള്ള ഒരു വസ്തു ഓർത്ത് വച്ചിരിക്കണം. ഉദാഹരണത്തിനു വൺ എന്നതിന് പ്രാസത്തിൽ വരുന്ന ഗൺ (തോക്ക്) എന്ന് ഓർക്കണം.പട്ടികാവ്യൂഹം അവരവരുടെ ഇഷ്ടത്തിനു ഉണ്ടാക്കാവുന്നതാണ്. ആപ്പിൾ,ബട്ടർ,ബ്ലേഡ്,സോപ്പ്,ബ്രെഡ്,പാൽപ്പൊടി,ചന്ദനത്തിരി,തക്കാളി,ഉള്ളി ,സോപ്പ്പൊ ടി തുടങ്ങിയ വസ്തുക്കൾ വാങ്ങാൻ കടയിൽ പോവുന്നു എന്നിരിക്കട്ടെ.പട്ടികാവ്യൂഹത്തിലെ ഓരോ വസ്തുക്കളുമായി ബന്ധിപ്പിക്കുക.
മേൽ സൂചിപ്പിച്ച ഉദാഹരണത്തിൽ നിന്നും "8"എന്ന് ഓർത്താൽ "ഗേറ്റ്" എന്ന് ഓർമ്മ വരുകയും ഗേറ്റിൽ കുത്തി നിർത്തിയിരിക്കുന്ന തക്കാളിയെ പറ്റി ഓർത്തെടുക്കാനും സാധിക്കും.[1][2]
അവലംബം
|
Portal di Ensiklopedia Dunia