ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗുവാഹത്തി
ഇന്ത്യയിലെ അസമിലെ ചാങ്‌സാരി (ഗുവാഹത്തിക്ക് സമീപം) ആസ്ഥാനമായുള്ള ഒരു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എയിംസ്), പൊതു മെഡിക്കൽ കോളേജും ആശുപത്രിയുമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗുവാഹത്തി (എയിംസ് ഗുവാഹത്തി). 2017 മെയ് 26-ന് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇൻസ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ടു.[1] 2023 ഏപ്രിൽ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു.[2] നിലവിൽ 100 എംബിബിഎസ് സീറ്റ് ഉണ്ട്. 50 എംബിബിഎസ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ പഠനം 2021 ജനുവരിയിൽ ആരംഭിച്ചു. അക്കാദമിക്50 എംബിബിഎസ് വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന ആദ്യ ബാച്ചിൻ്റെ അക്കാദമിക് പ്രോഗ്രാം 2021 ജനുവരി 12 ന് അന്നത്തെ ബഹുമാനപ്പെട്ട കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷവർദ്ധൻ ഉദ്ഘാടനം ചെയ്തു.[3] 2020-21 അധ്യയന വർഷത്തിൽ പ്രവർത്തനക്ഷമമായ നാല് എയിംസുകളിലൊന്നായ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കത്തിൽ 50 എംബിബിഎസ് സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഗൗഹാത്തി മെഡിക്കൽ കോളേജിലെ നരകാസുർ ഹിൽടോപ്പിലെ ഒരു താൽക്കാലിക കാമ്പസിൽ ആയിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് തുടക്കത്തിൽ പ്രവർത്തിച്ചിരുന്നത്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഭുവനേശ്വർ ഇതിൻ്റെ മെന്ററായിരുന്നു.[4] 2022 മാർച്ചിൽ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ സ്ഥിര കാമ്പസിലേക്ക് മാറി. 2023 ഏപ്രിൽ 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് മൂന്ന് മെഡിക്കൽ കോളേജുകൾക്കൊപ്പം എയിംസ്, ഗുവാഹത്തി ഉദ്ഘാടനം ചെയ്തു.[5] രോഗി സേവനങ്ങൾഇൻസ്റ്റിറ്റ്യൂട്ടിൽ 25-ലധികം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുള്ള 750 കിടക്കകളുള്ള ആശുപത്രി ഉണ്ടാകും. ഔട്ട്‌പേഷ്യന്റ് സേവനങ്ങൾക്കും ഡയഗ്‌നോസ്റ്റിക് സേവനങ്ങൾക്കും പുറമെയാണിത്. ആയുഷിന് കീഴിൽ സേവനങ്ങൾ നൽകുന്നതിന് പ്രത്യേക സൗകര്യവും ഉണ്ടാകും. അവലംബം
|
Portal di Ensiklopedia Dunia