ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗോരഖ്പൂർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗോരഖ്പൂർ (എയിംസ് ഗോരഖ്പൂർ) ഉത്തർപ്രദേശ് സംസ്ഥാനത്ത് ഗോരഖ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു മെഡിക്കൽ വിദ്യാലയവും അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ ഒന്നുമാണ്. 2014 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട നാല് "ഫെയ്സ് IV" ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ഒന്നുംകൂടിയാണിത്. ചരിത്രം2014 ജൂലൈയിലെ[2] തന്റെ ബജറ്റ് പ്രസംഗത്തിൽ "ഫോർ ഫേസ്" എന്നു വിളിക്കപ്പെടുന്ന സ്ഥാപന പദ്ധതികളുടെ ഭാഗമായി അക്കാലത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രയിലെ വിദർഭ മേഖല, ഉത്തർഖണ്ഡിലെ പൂർവാഞ്ചൽ[3] എന്നിവിടങ്ങളിലായി നാല് പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിനായി 500 കോടി രൂപയുടെ (2019 ലെ കണക്കുകൾ പ്രകാരം 643 കോടി രൂപ അല്ലെങ്കിൽ 90 മില്യൺ യുഎസ് ഡോളർ) ബജറ്റ് പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ജൂലൈ 22 ന് എയിംസ് ഗോരഖ്പൂരിന് തറക്കല്ലിട്ടു.[4] 2019 ഫെബ്രുവരി 24 ന്[5] ഒരു ഔട്ട്‌പേഷ്യന്റ് വിഭാഗം (ഒപിഡി) ആരംഭിക്കുകയും 2019 ൽ പ്രവർത്തനമാരംഭിക്കുന്ന ആറ് എയിംസിൽ ഒന്നായി വിഭാവനം ചെയ്തുകൊണ്ട് 50 എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് ആ വർഷം അവസാനം ഇവിടെ ആരംഭിക്കുകയും ചെയ്തു.[6] 2020 മാർച്ച് മാസത്തിൽ സുരേഖ കിഷോർ ഇതിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു.[7] അവലംബം
|
Portal di Ensiklopedia Dunia