ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ദേവ്ഘർ
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ദേവ്ഘർ (എയിംസ് ദേവ്ഘർ) ഇന്ത്യയിലെ ഝാർഖണ്ഡ് സംസ്ഥാനത്ത് ദേവ്ഘർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതുമേഖാല മെഡിക്കൽ സ്കൂളും ആശുപത്രിയുമാണ്. 2019 ൽ പ്രവർത്തനം ആരംഭിച്ച ആറ് എയിംസുകളിൽ ഒന്നാണിത്. എയിംസ് ദില്ലി പോലുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലൂടെയും സർക്കാർ മെഡിക്കൽ കോളേജുകൾ നവീകരിക്കുന്നതിലൂടെയും താങ്ങാനാവുന്നതും വിശ്വസനീയവുമായ തൃതീയ ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തിനായി 2003 ൽ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിക്കുകയും 2006 മാർച്ചിൽ ഔദ്യോഗികമായി പ്രവർത്തനമാരംഭിക്കുകയും ചെയ്ത പ്രധാൻ മന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (PMSSY) സംരംഭത്തിന്റെ ഭാഗമായാണ് എയിംസ് ദേവ്ഘർ സഥാപിക്കപ്പെട്ടത്.[1] ഝാർഖണ്ഡിൽ ഒരു എയിംസ് സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം പ്രാദേശിക ഭരണകൂടം 2016 ജൂണിൽ ആദ്യമായി അവതരിപ്പിച്ചു.[2] ഓഗസ്റ്റിൽ, കേന്ദ്രസർക്കാർ ഈ സ്ഥാപനത്തിന് അനുയോജ്യമായ ഇതര സ്ഥലങ്ങൾക്കൂടി പരിഗണിക്കുവാനുള്ള അഭ്യർത്ഥനയ്ക്ക് മറുപടിയായി, റാഞ്ചിയും ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൾ അനുയോജ്യമായ ഇടം ദേവ്ഘർ ആണെന്ന് പ്രാദേശിക സർക്കാർ പ്രഖ്യാപിച്ചു. 2017 ഫെബ്രുവരി 1 ന്, 2017–2018 ലെ തന്റെ ബജറ്റ് അവതരണത്തിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഝാർഖണ്ഡിലും ഗുജറാത്തിലും എയിംസ് സ്ഥാപിക്കാനുള്ള ഉദ്ദേശ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു.[3] PMSSY യുടെ[4] "ഫെയ്സ് -VI" എന്ന് സൂചിപ്പിക്കപ്പെട്ട ഇതിന്റെ വിശദമായ ഒരു പ്രോജക്റ്റ് റിപ്പോർട്ട് ജൂലൈ[5] മാസത്തിൽ തയ്യാറാക്കുകയും ദേവ്ഘറിലെ സ്ഥലം ഡിസംബറിൽ അന്തിമമായി തീരുമാനിക്കുകയും ചെയ്തു.[6] എയിംസ് സ്ഥാപിക്കുന്നതിന് ആവശ്യമായ 236.92 ഏക്കർ (95.88 ഹെക്ടർ) സ്ഥലം 2018 ഏപ്രിലിൽ പ്രാദേശിക സർക്കാർ കൈമാറുകയും[7] ഒടുവിൽ 2018 മെയ് മാസത്തിൽ കേന്ദ്ര മന്ത്രിസഭ 1,103 കോടി രൂപയുടെ (150 മില്യൺ യുഎസ് ഡോളർ) ബജറ്റിൽ എയിംസിന് അംഗീകാരം നൽകുകയും ചെയ്തു.[8] ആ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപനത്തിന് തറക്കല്ലിട്ടു.[9] ഇൻസ്റ്റിറ്റ്യൂട്ട് പണിയുന്നതിനായി 9.02 ബില്യൺ രൂപ (130 മില്യൺ യുഎസ് ഡോളർ) കരാർ ഒക്ടോബറിൽ NBCC ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി.[10] കാമ്പസ്2019 ഡിസംബർ മാസത്തിൽ നിർമ്മാണം ആരംഭിച്ച സ്ഥിരം കാമ്പസിന്റെ നിർമ്മാണം 12 ശതമാനത്തോളം പൂർത്തിയായതായി PMSSY റിപ്പോർട്ട് ചെയ്തു.[11] കാമ്പസ് 2022 ഫെബ്രുവരിയിൽ പൂർണ്ണമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.[12] താൽക്കാലികമായി, ഇൻസ്റ്റിറ്റ്യൂട്ട് ദേവ്ഘറിലെ പഞ്ചായത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പിടിഐ) കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോസ്റ്റലുകളും ക്ലാസുകളും ക്രമീകരിച്ചിരിക്കുന്നു.[13] അവലംബം
|
Portal di Ensiklopedia Dunia