ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ന്യൂഡൽഹി
ഇന്ത്യയിലെ ന്യൂഡെൽഹി ആസ്ഥാനമായുള്ള ഒരു പൊതു ആശുപത്രിയും മെഡിക്കൽ ഗവേഷണ സർവകലാശാലയുമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് - ന്യൂഡൽഹി (എയിംസ് ന്യൂഡൽഹി). ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഈ സ്ഥാപനം 1956 ലെ എയിംസ് ആക്റ്റിന്റെ നിയന്ത്രണത്തിൽ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു.[2] ചരിത്രംഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ സർവേയുടെ ശുപാർശയെത്തുടർന്ന് 1946 ലാണ് എയിംസ് എന്ന ആശയം ഉടലെടുത്തത്. അതിനുശേഷം തുടർന്നുള്ള വർഷങ്ങളിൽ എയിംസ് (ന്യൂഡൽഹി) സ്ഥാപിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുവരെ നിരവധി വിശിഷ്ട വ്യക്തികൾ ഈ ആശയം ഫലപ്രദമാക്കുന്നതിൽ പങ്കുവഹിച്ചു. കൊൽക്കത്തയിൽ സ്ഥാപിക്കാനായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു നിർദ്ദേശിച്ചുവെങ്കിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ബിദാൻ ചന്ദ്ര റോയി നിരസിച്ചതിനെ തുടർന്നാണ് ഇത് ന്യൂഡൽഹിയിൽ സ്ഥാപിതമായത്.[3]എയിംസ് ദില്ലിയുടെ ശിലാസ്ഥാപനം 1952 ൽ സ്ഥാപിച്ചു. [4] 1956 ഫെബ്രുവരി 18 ന് അന്നത്തെ ആരോഗ്യമന്ത്രി രാജ്കുമാരി അമൃത് കൗർ ലോക്സഭയിൽ ഒരു പുതിയ ബിൽ അവതരിപ്പിച്ചു. അത് ഒടുവിൽ എയിംസ് നിയമമായി മാറി. “ബിരുദാനന്തര പഠനത്തിനും നമ്മുടെ രാജ്യത്ത് ഉയർന്ന നിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ പരിപാലനത്തിനും, നമ്മുടെ യുവാക്കൾക്കും യുവതികൾക്കും ബിരുദാനന്തര ബിരുദം നേടുന്നതിന് പ്രാപ്തരാക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തം രാജ്യത്ത് ഉണ്ടായിരിക്കണം എന്നത് എന്റെ പ്രിയപ്പെട്ട സ്വപ്നങ്ങളിലൊന്നാണ്.” എന്ന് അവർ പറയുകയുണ്ടായി.[5]ന്യൂഡൽഹിയിലെ എയിംസിലെ പഴയതും പുതിയതുമായ പ്രധാന ഒപിഡി ബ്ലോക്കുകൾ അവരുടെ പേരിലാണ്. 1956 മെയ് മാസത്തിൽ ബിൽ അംഗീകരിച്ചപ്പോൾ അത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആക്റ്റ്, 1956 ആയി മാറി.[4] റാങ്കിംഗ്
![]() അന്താരാഷ്ട്ര റാങ്കിംഗ്
ദേശീയ റാങ്കിംഗ്
അവാർഡുകൾ
അവലംബം
പുറംകണ്ണികൾ
All India Institute of Medical Sciences, New Delhi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia