ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, മംഗളഗിരി (എയിംസ് മംഗളഗിരി അല്ലെങ്കിൽ എയിംസ്-എം അല്ലെങ്കിൽ എയിംസ്-എംജി) ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ റിസർച്ച് ഉന്നത പൊതുവിദ്യാഭ്യാസ സ്ഥാപനമാണ്. 2014 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട നാല് "ഫേസ്- IV" ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ (എയിംസ്) ഒന്നാണിത്. ഗുണ്ടൂരിനും വിജയവാഡയ്ക്കും ഇടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചരിത്രം2014 ജൂലൈയിലെ[3] തന്റെ ബജറ്റ് പ്രസംഗത്തിൽ അക്കാലത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി "ഫേസ്- IV" എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമായി ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്രയിലെ വിദർഭ മേഖല, ഉത്തർപ്രദേശിലെ പൂർവാഞ്ചൽ മേഖല[4] എന്നിവിടങ്ങളിലായി നാല് പുതിയ എയിംസുകൾ സ്ഥാപിക്കുന്നതിനായി 500 കോടി രൂപയുടെ (2019 ലെ പ്രകാരം 643 കോടി രൂപ അല്ലെങ്കിൽ 90 മില്യൺ യുഎസ് ഡോളർ) ബജറ്റ് പ്രഖ്യാപിച്ചു.[5] 2015 ഒക്ടോബറിൽ 1,618 കോടി രൂപ (2019 ലെ കണക്കുകൾ പ്രകാരം 20 ബില്യൺ ഇന്ത്യൻ രൂപ അല്ലെങ്കിൽ 280 മില്യൺ യുഎസ് ഡോളറിനു തുല്യമായ തുക) ചിലവിൽ മംഗളഗിരിയിലെ എയിംസ് നിർമ്മാണ പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.[6] സ്ഥിരം കാമ്പസിന്റെ നിർമാണ പ്രവർത്തനങ്ങൾ 2017 സെപ്റ്റംബറിൽ ആരംഭിച്ചു.[7] അക്കാദമിക്സ്അതേസമയം, സിദ്ധാർത്ഥ മെഡിക്കൽ കോളേജിലെ താൽക്കാലിക കാമ്പസിൽ നിന്ന് എയിംസ് മംഗളഗിരി 2018-19 അക്കാദമിക് സെഷൻ ആരംഭിച്ചു.[8] സ്ഥിരം കാമ്പസിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം (ഒപിഡി) 2019 മാർച്ചിൽ പ്രവർത്തനം ആരംഭിച്ചു.[9] അവലംബം
|
Portal di Ensiklopedia Dunia