ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്ബറേലി
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റെയ്ബറേലി (എയിംസ് റായ്ബറേലി) ഒരു ആരോഗ്യ ഗവേഷണ പൊതു സർവ്വകലാശാലയും ആശുപത്രിയുമാണ്. ഉത്തർപ്രദേശിലെ റായ്ബറേലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആശുപത്രിയാണിത്. ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിൽ (എയിംസ്) ഒന്നായ ഇത് 2013 ൽ പാസാക്കപ്പെട്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) നിയമപ്രകാരം ഒരു സ്വയംഭരണ സ്ഥാപനമായും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലൊന്നുമായി 2013 ലാണ് സ്ഥാപിതമായത്. പ്രധാൻ മന്ത്രി സ്വസ്ത്യ സുരക്ഷാ യോജന (PMSSY) സംരംഭത്തിന്റെ "ഫെയ്സ് II" ആയി 2009 ൽ[2] റെയ്ബറേലിയിൽ ഒരു എയിംസ് വിഭാവനം ചെയ്യപ്പെട്ടു.[3] ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) ആക്റ്റ് 2012[4] ന്റെ അംഗീകാരത്തെത്തുടർന്ന് 2013 ൽ ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇൻസ്റ്റിറ്റ്യൂട്ട് ഔദ്യോഗികമായി സ്ഥാപിക്കപ്പെട്ടു. 2018 ൽ ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് (ഒപിഡി) സേവനങ്ങൾ സുസജ്ജമായി.[5] 2020 മാർച്ച് ഈ സ്ഥാപനത്തന്റെ നിർമ്മാണ പൂർത്തീകരണ തീയതിയായി പ്രഖ്യാപിക്കപ്പെട്ടു.[6] പ്രൊഫ. ജഗത് റാം ഡയറക്ടറായ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (PGIMER) മാർഗനിർദേശത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. കാമ്പസ്എയിംസ് റെയ്ബറേലിയുടെ പ്രധാന കാമ്പസ് റെയ്‌ബറേലിയിലെ ഡാൽമൗ റോഡിലെ മുൻഷിഗഞ്ചിലാണ് സ്ഥിതിചെയ്യുന്നത്. ഒപിഡി ബ്ലോക്ക്, മെയിൻ ഹോസ്പിറ്റൽ ബ്ലോക്ക്, മെഡിക്കൽ കോളേജ്, ഭരണ വിഭാഗം, ഹോസ്റ്റലുകൾ, ഫാക്കൽറ്റി, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ ഉൾപ്പെടുന്ന വിവിധ സ്ഥലങ്ങളിലായി പ്രധാന കാമ്പസ് വ്യാപിച്ചിരിക്കുന്നു. എയിംസ് റെയ്ബറേലിയുടെ പാർപ്പിട സമുച്ചയം, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഹോസ്റ്റലുകൾ, ഭക്ഷണ ശാല, ഹോസ്പിറ്റൽ, മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ നിർമ്മാണം 2021 മാർച്ച് മാസത്തിൽ പൂർത്തിയായി. അവലംബം
|
Portal di Ensiklopedia Dunia