ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പട്‌ന
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പട്‌ന (എയിംസ് പട്‌ന), മുമ്പ് ജയ പ്രകാശ് നാരായണൻ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (JPNAIIMS)[2] എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു മെഡിക്കൽ കോളേജും മെഡിക്കൽ റിസർച്ച് പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ടും ആണ്. ബീഹാർ സംസ്ഥാനത്തെ പട്നയിലെ ഫുൾവാരി ഷെരീഫിൽ സ്ഥിതിചെയ്യുന്ന ഇത് ഇന്ത്യയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഒന്നാണ്. പട്ന ഹൈക്കോടതിയുടെ നിരവധി നിരീക്ഷണങ്ങൾക്ക് ശേഷം 2012 സെപ്റ്റംബർ 25 ന് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു.[3] ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ ഈ സ്ഥാപനം സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കുന്നു. വൈസ് പ്രസിഡന്റായിരിക്കെ 2004 ജനുവരി 3 ന് ഭൈറോൺ സിംഗ് ശെഖാവത്താണ് അതിന്റെ തറക്കല്ല് സ്ഥാപിച്ചത്.[4] 2018 ൽ ഇത് പൂർണ്ണമായും പ്രവർത്തനസജ്ജമായി. ചരിത്രം2004 ൽ, ഋഷികേശ്, ഭോപ്പാൽ, പട്ന, ജോധ്പൂർ, ഭുവനേശ്വർ, റായ്പൂർ[5] എന്നിവിടങ്ങളിൽ പുതിയ എയിംസുകൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചുകൊണ്ട് 350 കോടി രൂപയുടെ (2004 എസ്റ്റിമേറ്റ്) തയ്യാറാക്കി 2004 ൽ അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത്[6] തറക്കല്ല് സ്ഥാപിച്ചുവെങ്കിലും കേന്ദ്രത്തിലെ ഭരണമാറ്റം കാരണം നിർമ്മാണത്തിന് കാലതാമസം നേരിട്ടതോടെ ഇതിന്റെ ചെലവ് 3.35 ബില്യൺ രൂപയിൽനിന്ന് (47 മില്യൺ യുഎസ് ഡോളർ) 8.5 ബില്യൺ രൂപയായി (120 മില്യൺ യുഎസ് ഡോളർ) വർദ്ധിച്ചു. പട്‌നയിലെ എയിംസ് അന്നുമുതൽ എട്ട് വർഷത്തിലേറെയായി നിർമ്മാണത്തിലായിരുന്നു.[7] 2012 സെപ്റ്റംബർ മുതൽ ആറ് എയിംസ് സ്ഥാപനങ്ങളെ പ്രവർത്തനക്ഷമമാക്കാൻ അനുവദിച്ചുകൊണ്ടുള്ള ഒരു ഓർഡിനൻസിലൂടെയാണ് എയിംസ് പട്നയുടെ ഔദ്യോഗിക പദവി സജ്ജീകരിക്കപ്പെട്ടത്.[8] 2012 ആഗസ്റ്റ് മാസത്തിൽ ലോക്സഭയിലും[9], സെപ്റ്റംബറിൽ രാജ്യസഭയിലും[10] പാസാക്കിയ അഖിലേന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ഭേദഗതി) ബില്ലിന് പകരമായിട്ടുള്ളതായിരുന്നു ഈ ഓർഡിനൻസ്. AIIMS-P അതിലെ എം.ബി.ബി.എസ്. കോഴ്‌സുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള സീറ്റുകൾ 2012 ലെ 50 ൽ നിന്ന് 2013 ൽ 100 ആക്കി വർദ്ധിപ്പിച്ചു.[11] 2018 മെയ് മാസത്തിൽ ഒരു ബ്ലഡ് ബാങ്കും എട്ട് പുതിയ വകുപ്പുകളും ഉദ്ഘാടനം ചെയ്യപ്പെട്ടു.[12][13] 2018 ഓഗസ്റ്റിൽ എമർജൻസി ആൻഡ് ട്രോമ സെന്ററും, എട്ട് മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകളും ഇൻപേഷ്യന്റ് വിഭാഗത്തിൽ (ഐപിഡി) അധികമായി 250 കിടക്കകളും ഉദ്ഘാടനം ചെയ്യപ്പെട്ടു.[14][15] അവലംബം
|
Portal di Ensiklopedia Dunia