ഔഗ്രാബീസ് വെള്ളച്ചാട്ടം
ദക്ഷിണാഫ്രിക്കയിലെ ഓറഞ്ച് നദിയിൽ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് ഔഗ്രാബീസ് വെള്ളച്ചാട്ടം. ഔഗ്രാബീസ് ദേശീയോദ്യാനത്തിനുള്ളിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. 56മീറ്ററാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. ഇടനാഴിയുടെ അടിയിൽനിന്നും വെള്ളച്ചാട്ടത്തിന്റെ മുകൾ വരെ 480 അടി ഉയരമുണ്ട്. "അൻഖൊയെറെബിസ്" (വലിയ ഒച്ചയുടെ സ്ഥലം) എന്നാണ് ഇവിടെയുണ്ടായിരുന്ന ഖൊയിഖൊയി കൾ ഈ വെള്ളച്ചാട്ടത്തിനെ വിളിച്ചിരുന്നത്. പിന്നീട് ഇവിടെ സ്ഥിരതാമസമാക്കിയ ട്രെക് ബോയേഴ്സ് ആണ് ഔഗ്രാബീസ് എന്ന പേര് ഉരുത്തിരിച്ചെടുത്തത്. 1988 ലെ വെള്ളപ്പൊക്കത്തിൽ ഈ വെള്ളച്ചാട്ടത്തിലൂടെ സെക്കന്റിൽ 7,800 ക്യുബിക് മീറ്റർ (2,80,000 ക്യുബിക് അടി) ജലം ഒഴുകിയിരുന്നു. 2006 ലെ വെള്ളപ്പൊക്കത്തിൽ 6,800 ക്യുബിക് അടി ജലവും ഒഴുകി. നയാഗര വെള്ളച്ചാട്ടത്തിലൂടെ മൂന്നു സീസണിൽ ഒഴുകുന്ന ജലത്തിന്റെ ശരാശരിയെക്കാൾ(2,400 ക്യുബിക് അടി പ്രതി സെക്കന്റ്) മൂന്ന് മടങ്ങ് അധികമാണിത്. കൂടാതെ നയാഗരയുടെ വാർഷിക ശരാശരിയുടെ നാലുമടങ്ങുമാണിത്. നയാഗരയിലെ ജലപാതത്തിന്റെ സർവ്വകാല റെക്കോഡ് 6,800 ക്യുബിക് മീറ്റർ പ്രതി സെക്കന്റാണ്. ചിത്രശാല
ഇതും കാണുകഅവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia