ഔട്ട്‌ലുക് മാഗസിൻ
ഇന്ത്യയിൽ പ്രചാരത്തിൽ നാലാംസ്ഥാനത്ത് നിൽക്കുന്ന ഒരു ഇംഗ്ലീഷ് വാർത്താമാഗസിനാണ് ഔട്ട്ലുക് മാഗസിൻ. 2007 ലെ നാഷണൽ റീഡർഷിപ്പ് സർവേ പ്രകാരം 1.5 മില്ല്യൻ കോപ്പികൾ ആണ് ഔട്ട്ലുക് മാഗസിൻ വിറ്റഴിക്കുന്നത്. ഇന്ത്യടുഡെ, ദി വീക്ക്, തെഹൽക്ക എന്നിവയാണ് ഔട്ട്ലുക്കുമായി വിപണിമത്സരത്തിലുള്ള മറ്റു മാഗസിനുകൾ. ഔട്ട്ലുക്ക് ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ 1995 ഒക്ടോബറിൽ ന്യൂഡൽഹിയിൽ നിന്നാണ് ഔട്ട്ലുക് മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചത്. വിനോദ് മേഹ്തയാണ് ഔട്ട്ലുക്കിന്റെ സ്ഥാപക പത്രാധിപർ. 2008 ഒക്ടോബറിൽ കൃഷ്ണപ്രസാദ് പത്രാധിപരായി നിയമിക്കപ്പെട്ടു. സന്ദീപൻ ദേപ്, തരുൺ തേജ്പാൽ എന്നിവരായിരുന്നു മുൻകാല പത്രാധിപന്മാർ. ഔട്ട്ലുക് ട്രാവലർ, ഔട്ട്ലുക് മണി , ഹിന്ദിയിലുള്ള ഔട്ട്ലുക് സപ്തഹിക് എന്നിവ ഔട്ട്ലുക്ക് ഗ്രൂപ്പിൽ നിന്ന് പുറത്തിറങ്ങുന്ന മറ്റു പ്രസിദ്ധീകരണങ്ങളാണ്.
കാർഗിൽ അഴിമതി, മാച്ച് ഫിക്സിംഗ് വിവാദം , ടു ജി സ്പെക്ട്രം വിവാദം എന്നീ അനേഷണാത്മക റിപ്പോർട്ടുകൾ ഔട്ട്ലുക്കിനെ പ്രശസ്തമാക്കി. അവലംബം |
Portal di Ensiklopedia Dunia