ഔവർ ഇംഗ്ലീഷ് കോസ്റ്റ്സ്
1852-ൽ ഇംഗ്ലീഷ് പ്രീ-റാഫേലൈറ്റ് ആർട്ടിസ്റ്റ് വില്യം ഹോൾമാൻ ഹണ്ട് (1827-1910) ചിത്രീകരിച്ച എണ്ണച്ചായചിത്രമാണ് സ്ട്രേയ്ഡ് ഷീപ് എന്നും അറിയപ്പെടുന്ന ഔവർ ഇംഗ്ലീഷ് കോസ്റ്റ്സ്. [1] ആർട്ട് ഫണ്ടിലൂടെ നേടിയ ഈ ചിത്രം 1946 മുതൽ ടേറ്റ് ഗാലറിയാണ് കൈവശം വച്ചിരിക്കുന്നത്. ചിത്രകാരൻവില്യം ഹോൾമാൻ ഹണ്ട് [2] ഒരു ബ്രിട്ടീഷ് ചിത്രകാരനായിരുന്നു. ഡാന്റേ ഗബ്രിയേൽ റോസെറ്റി, ജോൺ എവററ്റ് മില്ലൈസ് എന്നിവർക്കൊപ്പം പ്രീ-റാഫലൈറ്റ് ബ്രദർഹുഡ് (1848) സ്ഥാപിച്ചു. പ്രീ-റാഫെലൈറ്റ് ബ്രദർഹുഡ് കലകളുടെ ആത്മീയതയിലേക്കും ആത്മാർത്ഥതയിലേക്കും മടങ്ങിവരണമെന്ന് വാദിക്കുകയും അക്കാദമിക് പെയിന്റിംഗിനെ അവജ്ഞാപൂർവ്വം വീക്ഷിക്കുകയും ഇത് വെറും പഴകിയ ശൈലിയുടെ ആവർത്തനമാണെന്നും അവർ കരുതി.[3][4]ഈ വിശ്വാസങ്ങൾക്കിടയിലും, ഗ്രൂപ്പ് ഇംഗ്ലണ്ടിലെ ഉന്നത പഠന സ്ഥാപനങ്ങൾക്കായി നിരവധി ചിത്രങ്ങൾ സൃഷ്ടിച്ചു. വിക്ടോറിയൻ കാലഘട്ടത്തിൽ (1837–1901) യാഥാസ്ഥിതിക അക്കാദമിക് നിരീക്ഷണം റോയൽ അക്കാദമി പ്രതിനിധീകരിച്ചു. കൂടുതൽ സമൂലമായ തിരഞ്ഞെടുക്കലിൽ വില്യം മോറിസിന്റെ നേതൃത്വത്തിലുള്ള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് എന്ന പ്രസ്ഥാനവും ഉണ്ടായിരുന്നു. വില്യം ഹോൾമാൻ ഹണ്ട് റോയൽ അക്കാദമി ഓഫ് ആർട്‌സിൽ പഠിച്ചെങ്കിലും അതിന്റെ സ്ഥാപകൻ സർ ജോഷ്വ റെയ്നോൾഡ്സ് ഏർപ്പെടുത്തിയ ശൈലി അദ്ദേഹം നിരസിച്ചു.[5][6] അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia