കംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഐഫ് മൈക്രോനേഷ്യ (എഫ്.എസ്.എം.), ദി റിപ്പബ്ലിക് ഓഫ് മാർഷൽ ഐലന്റ്സ് (ആർ.എം.ഐ.), ദി റിപ്പബ്ലിക് ഓഫ് പലാവു എന്നീ രാജ്യങ്ങൾ അമേരിക്കൻ ഐക്യനാടുകളുടെ അസോസിയേറ്റഡ് രാജ്യങ്ങൾ ആയി മാറിയ ഉടമ്പടിയുടെ വിശദാംശങ്ങൾ വിവരിക്കുന്ന കരാറിനെയാണ് കംപാക്റ്റ് ഓഫ് ഫ്രീ അസോസിയേഷൻ (സി.ഒ.എഫ്.എ. അല്ലെങ്കിൽ സ്വതന്ത്ര സഹകരണക്കരാർ) എന്നു വിളിക്കുന്നത്. ഇപ്പോൾ പരമാധികാര രാഷ്ട്രങ്ങളായ ഈ മൂന്ന് അസോസിയേറ്റഡ് രാജ്യങ്ങളും മുൻപ് ട്രസ്റ്റ് ടെറിട്ടറി ഓഫ് പസഫിക് ഐലന്റ്സിന്റെ ഭാഗമായിരുന്നു. അമേരിക്കൻ നാവികസേനയുടെ ഭരണത്തിൻ കീഴിൽ 1947 മുതൽ 1951 വരെയുണ്ടായിരുന്നതും അമേരിക്കൻ ആഭ്യന്തരവകുപ്പിൻ കീഴിൽ 1951 മുതൽ 1986 വരെയുണ്ടായിരുന്നതുമായ ഐക്യരാഷ്ട്രസഭ നിർണ്ണയിച്ച ട്രസ്റ്റ് പ്രദേശമാണ് ട്രസ്റ്റ് ടെറിട്ടറി ഓഫ് പസഫിക് ഐലന്റ്സ്. സ്വതന്ത്ര സഹകരണക്കരാറനുസരിച്ച് അമേരിക്കൻ ഐക്യനാടുകൾ പതിനഞ്ച് വർഷത്തേയ്ക്ക് ഈ പ്രദേശങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പുനൽകിയിട്ടുണ്ട്. പ്രതിരോധത്തിന്മേലുള്ള പൂർണ്ണ അധികാരവും ചുമതലകളും ഏറ്റെടുത്തുകൊണ്ടാണ് ഈ സഹായം നൽകുന്നത്. കുറിപ്പുകൾഅവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia