കടമറ്റത്ത് കത്തനാർ (ടെലിവിഷൻ പരമ്പര)
കടമറ്റത്ത് കത്തനാർ ഒരു ഇന്ത്യൻ ഹൊറർ പരമ്പരയാണ്. ഏഷ്യാനെറ്റിൽ 2004 മുതൽ സംപ്രേഷണം ആരംഭിക്കുകയും ഡിജിറ്റൽ പ്ലാറ്റ്ഫോം ഡിസ്നി+ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ചെയ്യുന്നു.[1][2] കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യമാല എന്ന ഗ്രന്ഥത്തിൽ പറയുന്ന കടമറ്റത്ത് കത്തനാർ എന്ന മാന്ത്രികന്റെ അത്ഭുതപ്രവൃത്തികളാണ് പരമ്പരയ്ക്ക് ഇതിവൃത്തമായത്. ശ്രീ സുബ്രഹ്മണ്യം എന്റർപ്രൈസസ് നിർമ്മാണവും ടി.എസ്. സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ ടി.എസ്. സജി സംവിധാനവും നിർവ്വഹിച്ച പരമ്പരയിൽ കത്തനാരായി വേഷമിട്ടത് പ്രകാശ് പോൾ ആയിരുന്നു. ഭൂതപ്രേതപിശാചുക്കളെ മന്ത്രസിദ്ധികൊണ്ടു കീഴടക്കുന്ന കത്തനാരച്ചനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മാന്ത്രികൻ...മഹാ മാന്ത്രികൻ... എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സംപ്രേഷണം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ പരമ്പരയുടെ റേറ്റിംഗ് കുത്തനെ ഉയർന്നു. ഏഷ്യാനെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റു പരമ്പരകളിലൊന്നായി ഇതുമാറി.[3] ഏറെ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയെ എതിർത്തുകൊണ്ട് മലങ്കര ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു.[1] നിർമ്മാതാവിന്റെ തീരുമാനപ്രകാരം 267 എപ്പിസോഡുകൾക്കുശേഷം പരമ്പരയുടെ സംപ്രേഷണം നിർത്തിവച്ചു. അതേത്തുടർന്ന് ഇതിന്റെ രണ്ടാംഭാഗം ജയ്ഹിന്ദ് ടി.വി.യിലും മൂന്നാം ഭാഗം സൂര്യ ടി.വി.യിലും സംപ്രേഷണം ചെയ്തു. എല്ലാത്തിലും കത്തനാരായി വേഷമിട്ടത് പ്രകാശ് പോൾ തന്നെയായിരുന്നു. ജയ്ഹിന്ദിൽ 70 എപ്പിസോഡുകൾ സംപ്രേഷണം ചെയ്തെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നില്ല. സൂര്യാ ടി.വി.യിൽ കടമറ്റത്തച്ചൻ എന്ന പേരിൽ സംപ്രേഷണം ചെയ്ത പരമ്പരയുടെ സംവിധാനം നിർവ്വഹിച്ചത് ടി.എസ്. സജിയായിരുന്നു. ഏതാണ്ട് നൂറ്റിയൻപതോളം എപ്പിസോഡുകളാണ് അന്നു സംപ്രേഷണം ചെയ്തത്. വർഷങ്ങൾക്കുശേഷം ഏഷ്യാനെറ്റിലും പ്ലസ്സിലും ഈ പരമ്പര പുനഃസംപ്രേഷണം ചെയ്തു. 2016 മാർച്ച് 28 മുതൽ ഏഷ്യാനെറ്റ് പ്ലസ്സിൽ രാത്രി എട്ടുമണിക്ക് പരമ്പര വീണ്ടും സംപ്രേഷണം തുടങ്ങി.[4][5][6] അഭിനയിച്ചവർ
അണിയറപ്രവർത്തകർ
ഇതും കാണുക
അവലംബം
പുറംകണ്ണികൾ
![]() ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/കടമറ്റത്ത്_കത്തനാർ എന്ന താളിലുണ്ട്.
|
Portal di Ensiklopedia Dunia