കടലുണ്ടി–വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്
കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് ദക്ഷിണേന്ത്യയിലെ കേരള സംസ്ഥാനത്തിന്റെ മലബാർ തീരത്ത് വ്യാപിച്ചുകിടക്കുന്ന ഒരു അഴിമുഖവും കമ്മ്യൂണിറ്റി റിസർവുമാണ്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവായ ഇതിനെ 2018 ഏപ്രിലിൽ കേരള വനംവകുപ്പ് ഇക്കോടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ചരിത്രം17-10-2007 ലെ GO(MS)No.66/2007/F&WL നമ്പരിലുള്ള സർക്കാർ ഉത്തരവ് പ്രകാരം, കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ് 2007 ഒക്ടോബർ 17-ന് സ്ഥാപിതമായി.[1] കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവാണിത്.[2] 2018 ഏപ്രിലിൽ കേരള വനംവകുപ്പ് ഇതിനെ ഇക്കോടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു.[3] ഈ കമ്മ്യൂണിറ്റി റിസർവ് ആകെ 1.5 കി.m2 (16,145,865.6 sq ft) പ്രദേശം ഉൾക്കൊള്ളുന്നു.[1] വിവരണംകേരളത്തിലെ കോഴിക്കോട് ജില്ലയിലെ കടലുണ്ടി ഗ്രാമത്തിലും മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് ഗ്രാമത്തിലും ആയി വ്യാപിച്ചുകിടക്കുന്ന ഒരു അഴിമുഖവും കമ്മ്യൂണിറ്റി റിസർവുമാണ് കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്. കടലുണ്ടി പക്ഷി സങ്കേതവും കടലുണ്ടി, വള്ളിക്കുന്ന് മേഖലയിലെ കണ്ടൽ ചതുപ്പുകളും ഇതിൽ ഉൾപ്പെടുന്നു.[3] കടലുണ്ടി നദിയുടെ ഇരുകരകളിലുമായി 200 മീറ്റർ ചുറ്റളവിൽ കാണപ്പെടുന്ന വിവിധയിനം സസ്യജന്തുജാലങ്ങളും തദ്ദേശവാസികളുടെ പരമ്പരാഗത തൊഴിലുകളും കരകൗശലവസ്തുക്കളും ഉൾപ്പെടെ പ്രദേശത്തിന്റെ പ്രകൃതിവിഭവങ്ങൾ കമ്മ്യൂണിറ്റി റിസർവ് സംരക്ഷിക്കുന്നു.[3] 53 ഇനം ദേശാടന പക്ഷികൾ ഉൾപ്പെടെ 110 ഓളം ജലപക്ഷികൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.[4] തണ്ണീർത്തട പക്ഷികളുടെ വൈവിധ്യവും കനത്ത നരവംശ സമ്മർദ്ദവും കണക്കിലെടുത്താണ് ഇത് സംരക്ഷിത മേഖലയാക്കിയത്.[4] അവലംബം
|
Portal di Ensiklopedia Dunia