പ്രമുഖ മലയാള നാടകകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു കടവൂർ ജി. ചന്ദ്രൻപിള്ള(26 ഫെബ്രുവരി 1940 - സെപ്റ്റംബർ 2007). 1986 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
ജീവിതരേഖ
കൊല്ലത്തെകടവൂരിൽ കോയിപ്പുറത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപാലപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനാണ്. മാതാ പിതാക്കൾ അകാലത്തിൽ മരിച്ചു. പത്താം ക്ലാസ് പഠനത്തിനു ശേഷം ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും നാടകത്തിലും സജീവമായി. 1956ൽ ശിൽപ്പി എന്നൊരു സാഹിത്യ മാസിക പുറത്തിറക്കി. മൂന്നു ലക്കം പ്രസിദ്ധീകരിച്ചു. ദീർഘകാലം മലയാളരാജ്യത്തിൽ സഹ പത്രാധിപരായിരുന്നു. 1967 ൽ സാഹിത്യപരിഷത്ത് നടത്തിയ നാടക മത്സരത്തിൽ ജീവിതം വഴിമുട്ടി നിൽക്കുന്നു എന്ന നാടകം ഒന്നാം സ്ഥാനം നേടി.[1]കൊല്ലം പബ്ലിക് ലൈബ്രറിയുടെ അഡ്മിനിസ്ട്രേറ്ററായി ദീർഘ കാലം പ്രവർത്തിച്ചു. നാടകങ്ങളോടൊപ്പം നോവലും ചെറുകഥകളുമെഴുതിയിട്ടുണ്ട്.
[2]
ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഒഎൻവിക്കുറുപ്പിനു പബ്ലിക് ലൈബ്രറിയിൽ സ്വീകരണം 2007, രവി മുതലാളി, കാനായി, കളക്ടർ രാധാകൃഷ്ണൻ, കടവൂർ ചന്ദ്രൻ പിള്ള എന്നിവർ സമീപം