കട്ടൻകുടി പള്ളിയിലെ കൂട്ടക്കൊല
1990 ഓഗസ്റ്റ് മൂന്നാം തീയതി, ശ്രീലങ്കയിലെ കട്ടൻകുടി മുസ്ലിം പള്ളിയിൽ ആരാധന നടത്തുകയായിരുന്ന പുരുഷന്മാരും കുട്ടികളും അടങ്ങുന്ന 147 പേരെ എൽ.ടി.ടി.ഇ. വധിച്ചു.[2] വൈകുന്നേരത്തെ പ്രാർത്ഥനക്കായി പള്ളിയിൽ ഒത്തുകൂടിയ ആളുകളെ, യാതൊരു പ്രകോപനവുമില്ലാതെ, എൽ.ടി.ടി.ഇ പള്ളി വളഞ്ഞ് വെടിവെക്കുകയായിരുന്നു. ഈ ക്രൂരമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ, അതു നിഷേധിക്കാനോ എൽ.ടി.ടി.ഇ തയ്യാറായിരുന്നില്ല, മറിച്ച് ശ്രീലങ്കൻ സർക്കാർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെന്നും അവർ ആരോപിച്ചു. പശ്ചാത്തലംഎൽ.ടി.ടി.ഇ യുമായി ശ്രീലങ്കൻ സർക്കാർ നടത്തി വന്ന സമാധാന ചർച്ചകൾ കാര്യമായ പുരോഗതിയിലേക്കു നിങ്ങിയിരുന്നില്ല. എന്നിരുന്നാലും, 1989 ൽ ഒരു താൽക്കാലിക വെടിനിറുത്തലിനു ഇരുപക്ഷങ്ങളും സമ്മതിച്ചിരുന്നു സമാധാന ചർച്ചകളുടെ ഭാഗമായി നിലവിൽ വന്നിരുന്ന വെടിനിറുത്തൽ എൽ.ടി.ടി.ഇ ലംഘിച്ചു. നിരവധി സർക്കാർ സ്ഥാപനങ്ങളും പോലീസ് സ്റ്റേഷനുകളും അവർ ആക്രമിച്ചു. സർക്കാരിനെ സഹായിക്കുന്നു എന്നാരോപിച്ച് മുസ്ലിം സമുദായക്കാരേയും അവർ തിരഞ്ഞു പിടിച്ചാക്രമിച്ചു. ജൂലൈ ഇരുപത്തിനാലാം തീയതി, ബാറ്റിക്കളോവ ജില്ലയിലെ ഒരു പള്ളിയിൽ നാലു മുസ്ലിമുകളെ എൽ.ടി.ടി.ഇ വധിച്ചു. ജൂലൈ 29ന് ബാറ്റിക്കളോവക്കടുത്ത് സമ്മനതുരൈ എന്ന സ്ഥലത്ത് പത്തു പേരെ ആരാധനാ സമയത്തു കൂട്ടക്കൊല ചെയ്തു. കൊളംബോക്കടുത്ത്, മുസ്ലീം വംശജർ കൂടുതലായി താമസിക്കുന്ന ഒരു സ്ഥലമായിരുന്നു കട്ടൻകുടി. 60000 വരുന്ന ജനസംഖ്യയിൽ 90 ശതമാനവും മുസ്ലീം സമുദായക്കാരായിരുന്നു. 1990 ഓഗസ്റ്റിൽ മുസ്ലീമുകളോട് നഗരം വിട്ടു പോകാൻ എൽ.ടി.ടി.ഇ ആവശ്യപ്പെട്ടു, അതല്ലെങ്കിൽ മരണത്തെ നേരിടുക എന്നതായിരുന്നു ഭീഷണി. മുസ്ലിമുകളുടെ വീടുകൾ ആക്രമിക്കുകയും, വ്യാപാരസ്ഥാപനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തു. കൂട്ടക്കൊലഓഗസ്റ്റ് മൂന്നാം തീയതി, മുപ്പതോളം വരുന്ന സായുധരായ തമിഴ് പുലികൾ കട്ടൻകുടിയിലേക്കു പ്രവേശിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തെ പ്രാർത്ഥനാ സമയത്ത് ജനങ്ങൾ പള്ളിയിൽ ഒത്തു കൂടിയിരുന്ന സമയത്താണ്, വേഷപ്രച്ഛന്നരായ തീവ്രവാദികൾ സമീപത്തുള്ള പള്ളികളിലേക്ക ഇരച്ചു കയറിയത്. പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നവർക്കു നേരെ, യന്ത്രവത്കൃതതോക്കുകൾ ഉപയോഗിച്ച് അവർ നിറയൊഴിച്ചു. ഗ്രനേഡുകളും പ്രയോഗിച്ചു.[3][4] പുറകിൽ നിന്നോ, വശങ്ങളിൽ നിന്നോ വെടിയേറ്റാണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടത്. നൂറുപേരോളം കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നതായിരുന്നു ആദ്യ കണക്കുകൾ, എന്നാൽ കൊല്ലപ്പെട്ടവരുടെ സംഖ്യ 147 ഓളം ആയിരുന്നു എന്ന് അവസാന കണക്കുകൾ പറയുന്നു. ദൃക്സാക്ഷികൾപ്രാർത്ഥനക്കായി മുട്ടുകുത്തിയ നേരത്താണ് തീവ്രവാദികൾ പിന്നിൽ നിന്നും വെടിവെച്ചത് എന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട മുഹമ്മദ് ഇബ്രാഹിം എന്ന നാൽപ്പതുകാരൻ പറയുന്നു. ഏതാണ്ട് പതിനഞ്ചു മിനിട്ടോളം വെടിവെപ്പു നീണ്ടു നിന്നു, വെടിവെപ്പവസാനിച്ചപ്പോൾ ചുറ്റും മൃതദേഹങ്ങളാണു കണ്ടതെന്നു മുഹമ്മദ് ന്യൂയോർക്ക് ടൈംസിനോടു പറയുകയുണ്ടായി.[5] ഒരു കുട്ടിയുടെ വായിൽ തോക്കു വെച്ച് ട്രിഗ്ഗർ വലിക്കുന്ന എൽ.ടി.ടി.ക്കാരനെ കണ്ടുവെന്ന് പള്ളിയിൽ നിന്നും തീവ്രവാദികളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ട പതിനേഴുവയസ്സുകാരനായ മുഹമ്മദ് പറയുന്നു. അനന്തരഫലംആക്രമണത്തിൽപ്പെട്ടവർക്ക് ഹെലികോപ്ടർ മുഖേന അടിയന്തര സഹായം ലഭ്യമാക്കാൻ പ്രസിഡന്റ് പ്രേമദാസ സൈന്യത്തിനു നിർദ്ദേശം നൽകി. കുറ്റവാളികളെ പിടിക്കാൻ, സൈന്യം ഊർജ്ജിത ശ്രമങ്ങൾ ആരംഭിച്ചു. ആക്രമണത്തിനുശേഷം, ബോട്ടിൽ ഇന്ത്യയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച തീവ്രവാദികൾക്കു നേരെ, സൈന്യം ഹെലികോപ്ടറിൽ നിന്നും നിറയൊഴിച്ചു. മീരാ മസ്ജിദിൽ ആണു മരണമടഞ്ഞ എല്ലാവരേയും അടക്കം ചെയ്തത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എൽ.ടി.ടി.ഇ തയ്യാറായില്ല. ഇസ്ലാമിക രാഷ്ട്രങ്ങളിൽ നിന്നും ആയുധസഹായം ലഭിക്കാൻ ശ്രീലങ്കൻ സർക്കാർ തന്നെ നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഈ അക്രമണമെന്നും എൽ.ടി.ടി.ഇ പ്രസ്താവിക്കുകയുണ്ടായി. അവലംബം
|
Portal di Ensiklopedia Dunia