കടൽമണ്ണാത്തി
![]() ![]() ദേശാടനസ്വഭാവമുള്ള ഒരു കടൽപക്ഷിയാണ് കടൽമണ്ണാത്തി. നീളം കൂടിയ ചുവന്ന ചുണ്ടാണ് കടൽ കടൽമണ്ണാത്തികളുടെ പ്രത്യേകത. ശരീരത്തിന് കറുപ്പും വെളുപ്പും നിറവും കാലുകൾക്ക് റോസ് നിറവുമാണ്. ഹെമറ്റോപ്പസ് ഓസ്ട്രിലിഗസ് (Haematopus ostralegus) എന്നാണ് ഇവയുടെ ശാസ്ത്രീയനാമം. ഓയിസ്റ്റർ ക്വാപ്പർ എന്ന ഇംഗ്ലീഷ് നാമത്തിലും കടൽ മണ്ണാത്തിപ്പക്ഷികൾ അറിയപ്പെടുന്നു. ഇവയുടെ പത്തോളം ഉപജാതികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടുവരാറുണ്ട്.[1] രൂപ വിവരണം40-45 സെ. മീറ്റർ വലിപ്പമുണ്ട്. കൊക്കിന് 8-9 സെ.മീറ്റർ വരെ വലിപ്പമുണ്ട്. രണ്ടു ചിറകുകൾ തമ്മിലുള്ള അകലം (wing-span) 80-85 സെ.മീറ്റർ ആണ്. മുകൾഭാഗം കറുപ്പും അടിവശം വെളുപ്പുമാണ്. ഇവ പറക്കുമ്പോൾ ചിറകിലേയും വാലിലേയും വെളുത്ത പാടുകൾ വ്യക്തമായി കാണാം. കാലും കൊക്കുകളും ചുവപ്പാണ്. കൊക്കുകൾ വീതിയുള്ളതും ബലമുള്ളതുമാണ്. ഇതുപയോഗിച്ച് കക്ക, കല്ലുമ്മകായ് എന്നിവയുടെ തോടുകൾ തകർക്കാൻ പറ്റും. എന്നാൽ ഇവ ഒച്ചുകളെ ഭക്ഷിക്കാറില്ല.[2] കൊക്കുകൾ സാധാരണയായി താഴേക്ക് ചൂണ്ടപ്പെട്ടതായി കാണുന്നു. ഒരു പക്ഷെ ഒരിക്കൽ സുന്ദർബന്സിൽ നിന്ന് കണ്ടത് വ്യതിയാനങ്ങൾ ഉണ്ടെങ്കിലും (നീണ്ട കൊക്കുള്ളവയും പ്രാദേശികമായി ഉള്ളവയുടെതിനേക്കാൾ മുകളിലും പ്രാഥമിക കണയിലും കറുപ്പോടുകൂടിയതും) കടൽമണ്ണാത്തിയായി കരുതപ്പെടുന്നു. മാതൃകകളൊന്നും കിട്ടാതതുക്കൊണ്ട് തിരിച്ചറിയൽ വ്യക്തമല്ല. പ്രാദേശിക പക്ഷികൾ ചിലപ്പോൾ ‘റെയ്സ് ബട്ടർലിനി’യായി കരുതപ്പെടുന്നു. പ്രജനനംപ്രജനനം നടത്തുന്നവരുടെ കാലുകൾക്ക് കടും ചുവപ്പ് നിറങ്ങളും, പ്രജനനം നടത്താത്ത പ്രായപൂർത്തിയായവർക്ക് ഇരുണ്ട അഗ്രങ്ങളോട് കൂടിയ കൊക്കും, താടിയിൽ വിസ്തൃതമായ വെളുത്ത വരയും കാണപ്പെടുന്നു കാണപ്പെടുന്നത്പ്രധാനമായും തീരപ്രദേശങ്ങളിലും, ചെറിയ തീരത്തുള്ള ദ്വീപുകളിലും മിക്കവാറും ശൈത്യ കാല സന്ദർശകരയാണ് കാണപ്പെടുന്നത്. തെക്ക് പടിഞ്ഞാറ് അഫ്ഗാനിസ്ഥാനും, പാകിസ്താൻ തീരങ്ങളിൽ നിത്യസന്ദർശകരയും, കിഴക്ക് പടിഞ്ഞാറൻ ഇന്ത്യയിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിൽ മിക്കവാറും വേനൽക്കാലത്തും ഇവ എത്തുന്നുണ്ട്. പ്രാദേശികമായി കെണിയിൽപ്പെടുത്തിയ രീതിയിൽ മാലിദ്വീപിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വഭാവംഉയർന്ന പാറക്കൂട്ടങ്ങളിൽ ഇവ വസിക്കുന്നു. തീര ദേശങ്ങളിൽ ആഹാരം തേടുന്ന ഇവയുടെ ചിലക്കൽ ഉയർന്ന ശബ്ദത്തോടുകൂടിയതും വശ്യവുമാണ്. പറന്നുയരുമ്പോഴും ഇരപ്പിടിക്കുമ്പോഴും ‘ക്ലിപ്പ്- ക്ലിപ്പ്’ എന്ന തരത്തിൽ ഇവ ശബ്ദിക്കുന്നു.[3] അവലംബം
പുറം കണ്ണികൾവിക്കിസ്പീഷിസിൽ Haematopus ostralegus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Wikimedia Commons has media related to Haematopus ostralegus. |
Portal di Ensiklopedia Dunia