കണ്ടശ്ശാംകടവ് ജലോത്സവംഇന്ത്യയിൽ, തൃശൂർ ജില്ലയിലെ കണ്ടശ്ശാംകടവിലെ ഏനാമാക്കൽ തടാകത്തിലും കനോലി കനാലിലും നടക്കുന്ന ഒരു ജനപ്രിയ വള്ളംകളിയാണ് കണ്ടശ്ശാങ്കടവ് വള്ളംകളി. കണ്ടശ്ശാംകടവ് ജലോത്സവം എന്നും ഇതറിയപ്പെടുന്നു. തിരുവോണ നാളിലാണ് മൽസരം നടക്കുന്നത്. ഇതിനെത്തുടർന്ന് 10 ദിവസത്തെ ഉത്സവവും നടക്കുന്നു. മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫിയാണ് നൽകപ്പെടുന്നത്. ഇരുട്ടുകുത്തി, ചുരുളൻ വള്ളങ്ങളുടെ വിഭാഗത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. [1] [2] [3] [4] ചരിത്രം1956 ൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കനോലി കനാലിൽ ആദ്യത്തെ കണ്ടശ്ശാം കടവ് വള്ളംകളി നടന്നത്. രണ്ട് ചുരുളൻ വളളങ്ങൾ മാത്രമാണ് അന്ന് മത്സരത്തിൽ പങ്കെടുത്തത്. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം തുടർച്ചയായി ഇത് നടത്താനായില്ല. 1976 ൽ കണ്ടശ്ശാം കടവ് ജലവാഹിനി ബോട്‌സ്‌ക്ലബ് രൂപീകരിക്കപ്പെട്ടു. 1977 ൽ അവർ രണ്ടാം ഓണത്തിന് വള്ളംകളി സംഘടിപ്പിച്ചു. തുടർന്നങ്ങോട്ട് എല്ലാക്കൊല്ലവും രണ്ടാം ഓണത്തിന് ജലമേള നടക്കാൻ തുടങ്ങി. 1990 വരെ ജലമേള നടന്നുവെങ്കിലും വീണ്ടും നിലച്ചു. 2011-ൽ കേരള സർക്കാർ, തൃശൂർ ജില്ലാ ടൂറിസ്റ്റ് പ്രൊമോഷൻ, മണലൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ പിന്തുണയോടെ ഇത് പുനരാരംഭിച്ചു. ചീഫ് മിനിസ്റ്റേഴ്‌സ് എവർറോളിംഗ് ട്രോഫിക്കായാണ് ഇപ്പോൾ കണ്ടശ്ശാംകടവ് വള്ളംകളി മത്സരം നടക്കുന്നത്. [5] [6] വിജയികൾ
കേരളത്തിലെ മറ്റ് വംശങ്ങൾ
റഫറൻസുകൾ
|
Portal di Ensiklopedia Dunia