കണ്ണിന്റെ പരിക്ക്
ഉചിതമായും സമയബന്ധിതമായും ചികിത്സിച്ചില്ലെങ്കിൽ കണ്ണിനേൽക്കുന്ന ശാരീരികമോ രാസപരമോ ആയ പരിക്കുകൾ കാഴ്ചയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. തടയാൻ കഴിയുന്ന ഏറ്റവും സാധാരണമായ തൊഴിലിട അപകടമാണ് കോർണിയയിൽ തറയ്ക്കുന്ന വസ്തുക്കൾ (കോർണിയൽ ഫോറിൻബോഡി ).[1] കണ്ണിനേൽക്കുന്ന പരിക്കുകളുടെ ഏറ്റവും വ്യക്തമായ ലക്ഷണം ബാധിച്ച കണ്ണുകളുടെ ചുവപ്പും വേദനയുമാണ്. എന്നിരുന്നാലും, ഇത് സാർവത്രികമായി ശരിയല്ല, കാരണം വേഗതയേറിയ ചെറിയ ലോഹ വസ്തുക്കൾ കണ്ണ് തുളച്ച് അകത്ത് കയറിയാൽ ചിലപ്പോൾ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കില്ല. വിട്രിയസിലും റെറ്റിനയിലും വേദന ഉണ്ടാക്കുന്ന നെർവ് എൻഡിങ്ങുകൾ ഇല്ലാത്തതിനാലാണ് ഇത്. അതിനാൽ, ജനറൽ അല്ലെങ്കിൽ അത്യാഹിത വിഭാഗം ഡോക്ടർമാർ, കണ്ണിന്റെ പിൻഭാഗം അല്ലെങ്കിൽ ഇൻട്രാഒക്യുലർ ഫോറിൻബോഡി ഉൾപ്പെട്ട കേസുകൾ ഒരു നേത്രരോഗവിദഗ്ദ്ധൻ്റെ അടുത്തേക്ക് റഫർ ചെയ്യണം. സമഗ്ര നേത്ര പരിശോധനയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ നേത്രരോഗവിഗ്ദന്റെ അടുത്തേക്ക് റഫർ ചെയ്യുമ്പോൾ കണ്ണിൽ ഓയിൻമെന്റ് ഉപയോഗിക്കരുതെന്ന് ശുപാർശ ചെയ്യുന്നു. മണൽ, മരക്കഷ്ണം, ലോഹം, ഗ്ലാസ്, കല്ല് എന്നിവയുടെ കഷ്ണങ്ങൾ എന്നിവയെല്ലാം കണ്ണിന്റെ ആഘാതത്തിന് കാരണമാകുന്നു. ക്രിക്കറ്റ് ബോൾ, ലോൺ ടെന്നീസ് ബോൾ, സ്ക്വാഷ് ബോൾ, ഷട്ടിൽകോക്ക്, മറ്റ് അതിവേഗ വസ്തുക്കൾ എന്നിവയും കണ്ണിൽ പതിച്ച് കണ്ണുകൾക്ക് ക്ഷതമുണ്ടാക്കും. ഒരു മുഷ്ടിമത്സരത്തിലും കണ്ണ് ആഘാതത്തിന് സാധ്യതയുണ്ട്. കുട്ടികളുടെ കളികളായ അമ്പും വില്ലും, തോക്കുകളും, പടക്കങ്ങളും എല്ലാം കണ്ണ് ആഘാതത്തിലേക്ക് നയിച്ചേക്കാം. തലയ്ക്കോ മുഖത്തോ പരിക്കേൽക്കുന്ന റോഡ് ട്രാഫിക് അപകടങ്ങളിലും (ആർടിഎ) കണ്ണിന് പരിക്കേറ്റേക്കാം. അതേപോലെ ജോലിസ്ഥലത്തെ ഉപകരണങ്ങളിൽ നിന്നോ അല്ലെങ്കിൽ സാധാരണ ഗാർഹിക ഉപകരണങ്ങളിൽ നിന്നോ കണ്ണുകൾക്ക് ക്ഷതം ഏൽക്കാം.[2][3] 2013 ൽ മാത്രം അന്യ വസ്തുക്കൾ കണ്ണിൽ പതിച്ച 5.3 ദശലക്ഷം കേസുകൾ സംഭവിച്ചു.[4] അവതരണംസങ്കീർണതകൾകോർണിയൽ വടുക്കൾ, ഹൈഫീമ, ഐറിഡോഡയാലിസിസ്, പോസ്റ്റ് ട്രോമാറ്റിക് ഗ്ലോക്കോമ, യുവിയൈറ്റിസ്, തിമിരം, വിട്രിയസ് ഹെമറേജ്, റെറ്റിന ഡിറ്റാച്ച്മെന്റ് എന്നിവ പോലെ ഒന്നിലധികം സങ്കീർണതകൾ കണ്ണ് പരിക്ക് മൂലം സംഭവിക്കാം. രോഗനിർണയംആവശ്യാനുസരണം ഒരു മാനേജ്മെന്റ് പ്ലാൻ നടപ്പിലാക്കുന്നതിനായി പരിക്കിന്റെ കാഠിന്യം വിലയിരുത്തലാണ് പ്രാഥമിക പരിശോധനയുടെ ലക്ഷ്യം. സാധാരണ നേത്രപരിശോധനയ്ക്ക് ചിലപ്പോൾ ഒരു ടോപിക്കൽ അനസ്തെറ്റിക് ആവശ്യമായി വന്നേക്കാം. പ്രോക്സിമെറ്റാകൈൻ മികച്ച ടോളറൻസ് ഉള്ള ടോപ്പിക്കൽ അനസ്തെറ്റിക് ആണ്.[5] മെഡിക്കൽ ചരിത്രത്തെയും പ്രാഥമിക പരിശോധനയെയും ആശ്രയിച്ച് കണ്ണിന്റെ പരിക്ക് എമർജൻസി അർജൻ്റ് സെമി അർജൻ്റ് എന്നിങ്ങനെ തരം തിരിക്കുന്നു. വർഗ്ഗീകരണം![]() ഐവാളിന് (കോർണിയയും സ്ക്ലേറയും അടങ്ങിയ കണ്ണിന്റെ പുറം പാളി) പരിക്കേറ്റതിനെ അടിസ്ഥാനമാക്കി:
ഇതിൽ ഉൾപ്പെടുന്നവ: എ) ഗ്ലോബ് റപ്ചർ : മൂർച്ചയേറിയ ആഘാതം മൂലമാണ് സംഭവിക്കുന്നത് ബി) ഗ്ലോബ് ലസറേഷൻ : മൂർച്ചയുള്ള വസ്തുക്കൾ മൂലമുണ്ടാകുന്ന പൂർണ്ണ കനത്തിലെ മുറിവ്. ഇതിൽ ഇവ ഉൾപ്പെടുന്നു 1) പെനിട്രേറ്റിങ്ങ് ട്രോമ : പൂർണ്ണ കനത്തിൽ കണ്ണിലേക്ക് തുളച്ചുകയറുന്ന ഇത്തരം മുറിവ് മൂലം കണ്ണിന്റെ ആന്തരിക ഉള്ളടക്കങ്ങളുടെ പ്രൊലാപ്സും സംഭവിക്കാം. അത്തരം പരിക്കുകളെ ഗ്ലോബ് ഫ്രാക്ചർ അല്ലെങ്കിൽ ഗ്ലോബ് റപ്ചർ എന്ന് വിളിക്കാറുണ്ട്, എന്നിരുന്നാലും മൂർച്ചയേറിയ ആഘാതം മൂലവും ഇവ സംഭവിക്കാം. 2) പെർഫൊറേറ്റിങ്ങ് ടോമ: ഉള്ളിലേക്ക് തുളച്ച് കയറിയ ശേഷം പുറത്തേക്ക് പോകുന്ന തരത്തിലുള്ള ഇത്തരം മുറിവു കാരണം രണ്ട് സ്ഥലങ്ങളിൽ ഗ്ലോബ് സമഗ്രത തടസ്സപ്പെടുന്നു. ഇത് തികച്ചും കഠിനമായ കണ്ണ് പരിക്കാണ്. മറ്റ് തരങ്ങളിൽ ഇവ ഉൾപ്പെടുന്നു
എമർജൻസിഎമർജൻസി മിനിറ്റുകൾക്കുള്ളിൽ ചികിത്സിക്കണം. കൺജങ്ങ്റ്റെവ കോർണിയ എന്നിവയുടെ രാസവസ്തുക്കൾ മൂലമുള്ള പൊള്ളൽ ഇതിൽ ഉൾപ്പെടുന്നു. അർജൻ്റ്അർജൻ്റ് കേസ് മണിക്കൂറുകൾക്കുള്ളിൽ പരിഗണിക്കണം. പെനിട്രേറ്റിങ്ങ് ഗ്ലോബ് പരിക്കുകൾ, കോർണിയ ഉരച്ചിലുകൾ, കോർണിയൽ ഫോറിൻ ബോഡി, ഹൈഫെമ (റഫർ ചെയ്യണം); ആഴത്തിലുള്ള ഐ ലിഡ് ലസറേഷനുകൾ, ആർക്ക് ഐ (വെൽഡർസ് ബേൺ) അല്ലെങ്കിൽ സ്നോ ബേൺ പോലുള്ള വികിരണ പൊള്ളൽ; അല്ലെങ്കിൽ, അപൂർവ്വമായി, ട്രോമാറ്റിക് ഒപ്റ്റിക് ന്യൂറോപ്പതി എന്നിവ .ഇതിൽ ഉൾപ്പെടുന്നു. സെമി-അർജൻ്റ്സെമി അർജൻ്റ് കേസുകൾ 1-2 ദിവസത്തിനുള്ളിൽ കൈകാര്യം ചെയ്യണം. അവയിൽ ഓർബിറ്റിൻ്റെ ഒടിവുകൾ, സബ്കൺജങ്റ്റൈവൽ ഹെമറേജുകൾ എന്നിവ ഉൾപ്പെടുന്നു. മാനേജ്മെന്റ്ഇറിഗേഷൻകെമിക്കലുകൾ കണ്ണിൽ വീഴുന്നതിനുള്ള ആദ്യ ചികിത്സ സാധാരണയായി ഐസോടോണിക് സലൈനോ അണുവിമുക്തമായ വെള്ളമോ ഉപയോഗിച്ച് കണ്ണിന്റെ ഇറിഗേഷനാണ് (കഴുകൽ). പാച്ചിംഗ്കണ്ണ് പരിക്കിന്റെ തരം അനുസരിച്ച്, ഒരു പ്രഷർ പാച്ച് അല്ലെങ്കിൽ ഷീൽഡ് പാച്ച് പ്രയോഗിക്കണം. കോൺടാക്റ്റ് ലെൻസ് ധരിക്കുന്നവരിൽ അല്ലാതെ കോർണിയ ഉരച്ചിലുകൾക്കുള്ള ചികിത്സാ രീതിയായി 1987-ൽ വരെ ചെയ്തിരുന്നത് പ്രഷർ പാച്ചുകൾ ആയിരുന്നു എന്നാൽ അമേരിക്കൻ അക്കാദമി ഓഫ് ഒഫ്താൽമോളജി പോലുള്ള അംഗീകൃത ഓർഗനൈസേഷനുകൾ നടത്തിയ ഒന്നിലധികം നിയന്ത്രിത പഠനങ്ങൾ, കോർണിയയിലെ ഉരച്ചിലുകൾ ഭേദമാക്കുന്നതിൽ പ്രഷർ പാച്ചിംഗിന് യാതൊരു വിലയും ഇല്ലെന്നും ചില സന്ദർഭങ്ങളിൽ രോഗശാന്തിക്ക് ഹാനികരമാണെന്നും തെളിയിച്ചിട്ടുണ്ട്. ലളിതമായ കോർണിയ ഉരച്ചിലുകൾ പാച്ച് ചെയ്യുന്നത് കൊണ്ട് രോഗശാന്തി പ്രക്രിയ മെച്ചപ്പെടുത്താനോ വേദന കുറയ്ക്കാനോ ഇടയില്ലെന്ന് ഒരു കോക്രൺ റിവ്യൂ കണ്ടെത്തി.[6] കോൺടാക്റ്റ് ലെൻസ് ഉപയോഗത്തിന്റെ ചരിത്രമുള്ള ഒരു വ്യക്തിയിൽ കോർണിയൽ ഉരച്ചിലിന് ഒരിക്കലും പ്രഷർ പാച്ചിംഗ് ഉപയോഗിക്കരുത്. ഈ സാഹചര്യത്തിൽ, സ്യൂഡോമോണസ് എരുഗിനോസ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു വൈറസ് അണുബാധ വ്യക്തമായും നിർവചിക്കപ്പെട്ടിട്ടുണ്ട്. ഈ അണുബാധകൾ 24 - 48 മണിക്കൂറിനുള്ളിൽ അന്ധതയ്ക്ക് കാരണമാകും. അപൂർവ സന്ദർഭങ്ങളിൽ, അണുബാധ തലച്ചോറിലേക്ക് പ്രവേശിക്കുകയും രോഗിക്ക് മരണമുണ്ടാക്കുകയും ചെയ്യും. ഗ്ലോബ് പെനിട്രേഷന്റെ സന്ദർഭങ്ങളിൽ, പ്രഷർ പാച്ചുകൾ ഒരിക്കലും പ്രയോഗിക്കാൻ പാടില്ല, പകരം ഒരു ഷീൽഡ് പാച്ച് പ്രയോഗിക്കണം, അത് സമ്മർദ്ദം ചെലുത്താതെ കണ്ണിനെ സംരക്ഷിക്കുന്നു. സ്യൂച്ചറിങ്ങ്ഐ ലിഡ് ലസറേഷൻ കേസുകളിൽ സ്യൂച്ചറുകൾ (തുന്നൽ) ആവശ്യമായി വന്നേക്കാം. അവലംബം
|
Portal di Ensiklopedia Dunia