കത്തോലിക്കാസഭ
മാർപ്പാപ്പയുടെ നേതൃത്വത്തിൽ ഉണ്ടായ ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ വിഭാഗമാണ് കത്തോലിക്കാസഭ. ആറു പാരമ്പര്യങ്ങളിൽപെട്ട 24 വ്യക്തി സഭകൾ ചേർന്ന കൂട്ടായ്മയാണ് ഇത്. ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം വഹിക്കുന്ന ഈ സഭ, ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടിത മതവിഭാഗമാണ്[7]. 2017- ലെ പൊന്തിഫിക്കൽ ആനുവാരിയോ അനുസരിച്ച് കത്തോലിക്കാ സഭയുടെ ആഗോള അംഗസംഖ്യ 1299368942(130കോടി) അഥവാ ലോകത്തിന്റെ ആകെ ജനസംഖ്യയുടെ ആറിൽ ഒന്ന് ആയിരുന്നു.[8] യേശുക്രിസ്തുവിനാൽ സ്ഥാപിതമായ ഏക വിശുദ്ധ സഭയാണിതെന്നും മെത്രാന്മാർ കൈവയ്പു വഴി തങ്ങൾക്ക് ലഭിക്കുന്ന അധികാരത്താൽ സത്യവിശ്വാസം തുടർന്നു പരിപാലിയ്ക്കുന്നുവെന്നും സഭയുുടെ ഭൗമിക തലവനായ മാർപ്പാപ്പ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണെന്നും കത്തോലിക്ക സഭ പഠിപ്പിക്കുന്നു. പാശ്ചാത്യ സഭയും മാർപ്പാപ്പയുടെ പരമാധികാരത്തെ അംഗീകരിയ്ക്കുന്ന ഇരുപത്തിമൂന്നു പൗരസ്ത്യ കത്തോലിക്കാ സഭകളും ചേർന്നതാണ് കത്തോലിക്കാ സഭ. ചിട്ടയായ ഭരണത്തിനും ശുശ്രൂഷയ്ക്കുമായി ഈ സഭ പല അതിരൂപതകളായും രൂപതകളായും വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരോ മെത്രാന്റെ കീഴിലുള്ള ഈ രൂപതകളുടെ സംഖ്യ 2005ന്റെ അവസാനം 2770 എത്തിയിരുന്നു.[9][10] ചരിത്രംകത്തോലിക്കാ സഭയുടെ സ്ഥാപനത്തിന് അപ്പോസ്തോലിക കാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ഈ സഭ സ്ഥാപിച്ചത് യേശുക്രിസ്തു ആണ്. അപ്പോസ്തോലനായ വിശുദ്ധ പത്രോസാണെന്നാണ് തുടർന്ന് നേതൃത്വം നൽകിയതെന്നതാണ് വിശ്വാസം. ആദ്യമായി കത്തോലിക്കാ സഭ എന്നത് രേഖപ്പെടുത്തിയത് അന്ത്യോഖ്യയിലെ ഇഗ്നേഷ്യസ് ആണ്. അദ്ദേഹം എഴുതിയ “ മെത്രാൻ കാണപ്പെടുന്നിടത്ത് ജനങ്ങൾ ഉണ്ടാവട്ടേ, ക്രിസ്തുവുള്ളിടത്ത് കത്തോലിക്കാ സഭ ഉള്ളതു പോലെ” എന്നാണ് ഇതു സംബന്ധിച്ച ആദ്യ ലിഖിതം. ആദ്യ കാലങ്ങളിലെ പീഡനങ്ങൾക്കും പ്രതിരോധങ്ങൾക്കും ശേഷം നാലാം നൂറ്റാണ്ടായപ്പോഴേക്കും ക്രിസ്തുമതം പരക്കെ അംഗീകരിക്കപ്പെടാൻ തുടങ്ങി. ക്രിസ്തുമതം ഗലേറിയുസ് മക്സിമിയാനുസ് എന്ന റോമാൻ ചക്രവർത്തി ക്രി.വ. 311 ല് നിയമാനുസൃതമാക്കി മാറ്റിയിരുന്നു. കോൺസ്റ്റാന്റിൻ ഒന്നാമൻക്രി.വ. 313 ല് മിലാൻ വിളംബരത്തിലൂടെ മതപരമായ സമദൂര നയം പ്രഖ്യാപിച്ചു. പിന്നീട് ക്രി.വ. 380 ഫെബ്രുവരി 27 -ല് തിയോഡൊസിയുസ് ഒന്നാമൻ ചക്രവർത്തി നിയമം മൂലം ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുകയും മറ്റു മതങ്ങൾ എല്ലാം പാഷാണ്ഡമാക്കുകയും(heretics) ചെയ്തു. [11] എന്നാൽ ഇതിനു ശേഷം സഭക്ക് നിലനില്പിനായി റോമൻ ചക്രവർത്തിമാരെ ആശ്രയിക്കേണ്ട ഗതി വന്നു. നാലാം നൂറ്റാണ്ടായപ്പോഴേക്കും റോമാ സാമ്രാജ്യം പിളർന്ന് പൗരസ്ത്യ റോമാസാമ്രാജ്യം(ബൈസാന്ത്യം) , പാശ്ചാത്യ റോമാ സാമ്രാജ്യം എന്നിങ്ങനെ രണ്ടായിത്തീർന്നു. കോൺസ്റ്റാൻറിനോപ്പിൾ ആദ്യത്തേതിന്റേയും റോം രണ്ടാമത്തേതിന്റേയും തലസ്ഥാനമായി. റോമാ സാമ്രാജ്യത്തിൽ നാലു പാത്രിയാർക്കീസുമാരാണ് ഉണ്ടായിരുന്നത്. ക്രി.വ 451-ലെ പിളർപ്പിനു് ശേഷം റോമാസാമ്രാജ്യത്തിൻ പ്രഥമ തലസ്ഥാനമെന്ന നിലയിൽ റോമൻ പാത്രിയാർക്കീസ് മറ്റെല്ലാ പാത്രിയാർക്കീസുമാരേക്കാളും വിശിഷ്ഠനായി കണക്കാക്കി. കോണ്സ്റ്റാൻറിനോപ്പിൾ പാത്രിയാർക്കീസ് അതിനു തൊട്ടടുത്ത സ്ഥാനവും അലങ്കരിച്ചു പോന്നു. [12] എന്നാൽ ജർമ്മാനിക് വർഗ്ഗത്തിന്റെ ആക്രമണത്തെത്തുടർന്ന് പാശ്ചാത്യ റോമാസാമ്രാജ്യം ശക്തി ക്ഷയിക്കാൻ തുടങ്ങിയത് സഭയെയും ക്ഷീണിപ്പിച്ചു. എന്നാൽ പൗരസ്ത്യ റൊമാ സാമ്രാജ്യം പതിനഞ്ചാം നൂറ്റാണ്ടു വരെ നിലനിന്നു. റോമാ സാമ്രാജ്യം തകർന്നെങ്കിലും ക്രിസ്തുമതത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് കുറവുണ്ടായില്ല. എന്നാൽ റോമാ സാമ്രാജ്യം പുനരുദ്ധരിക്കുക അസാദ്ധ്യമായപ്പോൾ അന്നത്തെ മാർപാപ്പ 751-ല് ഫ്രഞ്ച് രാജാവായ പെപ്പിനെ റോമൻ സാമ്രാട്ടായി അവരോധിച്ചു. രാജഭരണത്തിന്റെ സഹായം ലഭിക്കാനായിരുന്നു ഇത്. പകരമായി ഇറ്റലിയിലെ ‘റാവെന്ന’ രാജ്യത്തിന്റെ രാജപദവി പാപ്പയ്ക്ക് നൽകി. അങ്ങനെ പാപ്പയ്ക്ക് രാജകീയ പദവി ലഭിച്ചു. ക്രി.വ. 1150 കളിൽ കിഴക്കു്(ബൈസാന്ത്യം)-പടിഞ്ഞാറൻ പിളർപ്പു് സഭയിൽ ഉടലെടുത്തു. കുറേ നാളായി നിലനിന്ന സംവേദനത്തിന്റെ അഭാവമാണിതിനെല്ലാം കാരണമായത് എന്നു കരുതപ്പെടുന്നു. ഈ പിളർപ്പ് പാശ്ചാത്യ റോമൻ കത്തോലിക്ക സഭയുടെയും പൗരസ്ത്യ ഓർത്തഡോക്സ് സഭ(ബൈസാന്ത്യൻ സഭ)യുടെയും രൂപീകരണത്തിടയാക്കി. പിന്നീട് 1274 ലും 1439 ലും ഈ സഭകൾ തമ്മിൽ യോജിക്കുവാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയപ്രാപ്തി നേടിയില്ല. പിന്നീട് പാശ്ചാത്യ റോമാസാമ്രാജ്യം പതിയെ ശക്തി പ്രാപിച്ചു. ജർമ്മനി ശക്തമായതോടെ സഭയും ശക്തമായി. എന്നാൽ കുരിശുയുദ്ധങ്ങളും ഇസ്ലാം മതത്തിന്റെ വളർച്ചയും പൗരസ്ത്യ റോമാ സാമ്രാജ്യത്തെ ക്ഷീണിപ്പിച്ചു. ഈ സമയത്തെല്ലാം പാശ്ചാത്യ സഭ പോർത്തുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ശക്തി പ്രാപിച്ചു. എന്നാൽ പതിനാറാം നൂറ്റാണ്ടായപ്പോൾ ആരംഭിച്ച പ്രൊട്ടസ്റ്റന്റ് നവീകരണം പാശ്ചാത്യ സഭയുടെ (റോമൻ കത്തോലിക്ക സഭയുടെ ) അനിഷേധ്യ സ്ഥാനം എടുത്തു കളഞ്ഞു. കേരള സഭ ചരിത്രംഅംഗത്വംകാനോനിക നിയമപ്രകാരം ഒരു വ്യക്തിയ്ക്ക് രണ്ടു വിധത്തിൽ ഈ സഭയിലെ അംഗമാകാം:
സഭയുമായുള്ള ബന്ധം വേർപെടുത്തുവാനായി ഒരു വ്യക്തിയ്ക്ക് ഔദ്യോഗികമായ ചില നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ദൈവദൂഷണം, ദൈവനിഷേധം അല്ലെങ്കിൽ ശീശ്മ എന്നിവ കാരണമാണ് കത്തോലിക്കാ സഭയിലെ അംഗത്വം നഷ്ടപ്പെടുക; പക്ഷേ ഇവ ഒരു വൈദികന്റെയോ ഇടവക വികാരിയുടെയോ മുന്നിൽ ലിഖിതരൂപത്തിൽ നൽകാതെ, അല്ലെങ്കിൽ മറ്റു മാർഗ്ഗങ്ങളിലൂടെ ശക്തമായ വിധത്തിൽ സഭാധികാരികൾക്കു ബോധ്യപ്പെടാതെ അംഗത്വം നഷ്ടപ്പെടുകയില്ല.[14] സഭയുമായി ബന്ധം വേർപെടുത്തിയ ഒരു വ്യക്തിയെ വിശ്വാസപ്രഖ്യാപനമോ കുമ്പസാരമോ വഴി തിരിച്ച് സ്വീകരിയ്ക്കുന്നതാണ്. വിശ്വാസവും പ്രബോധനങ്ങളുംദൈവാസ്തിത്വംഏതൊരു ക്രൈസ്തവ സഭാസമൂഹത്തെയും പോലെ ഈ സഭയും ഏക ദൈവത്തിൽ വിശ്വസിയ്ക്കുന്നു. ദൈവം എല്ലാ സൃഷ്ടികളെക്കാളും ഉപരിയായുള്ളവനും, സ്വയംഭൂവും, അനന്തപൂർണ്ണതയുള്ളവനുമായ അരൂപിയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു. ദൈവത്തിന്റെ അസ്തിത്വം വേദപുസ്തകത്തിന്റെയോ യുക്തിയുടെയോ അടിസ്ഥാനത്തിൽ തെളിയിയ്ക്കാനാവുന്ന ഒന്നാണെന്നും സഭ കരുതുന്നു. ദൈവത്തിനു ആരംഭമില്ല; ദൈവം ഇല്ലായിരുന്ന സമയം ഒരിക്കലും ഉണ്ടായിട്ടില്ല; ഇല്ലാതായിത്തീരാൻ ദൈവത്തിനു സാധിക്കയില്ല; ദൈവം എല്ലായ്പ്പോഴും ജീവിക്കുന്നവനും മരണമില്ലാത്തവനും, മാറ്റമില്ലാത്തവനും ആയിരിക്കും: തന്മൂലം ദൈവം നിത്യനാണെന്ന് കത്തോലിക്കാ സഭ പഠിപ്പിയ്ക്കുന്നു. ഓരോരുത്തനും അർഹിക്കുന്നതുപോലെ നന്മയ്ക്കു പ്രതിസമ്മാനവും, തിന്മയ്ക്കു ശിക്ഷയും ദൈവം നൽകുന്നു. ഈ ലോകത്തിൽ വച്ചു സമ്മാനമോ, ശിക്ഷയോ ഭാഗികമായി ദൈവം നൽകുന്നു; പക്ഷേ പൂർണ്ണമായി നൽകുന്നത് മരണാനന്തരമാണ്. പാപിയെ പശ്ചാത്താപത്തിലേയ്ക്കു ക്ഷണിക്കുകയും അവൻ അതനുസരിച്ച് അനുതപിക്കുമ്പോൾ സന്തോഷപൂർവ്വം അവനോടു പൊറുക്കുകയും ചെയ്യുന്നു. ഏകദൈവത്തിൽ മൂന്നാളുകൾ അഥവാ മൂന്നു സ്വഭാവങ്ങൾ ഉണ്ടെന്നു കത്തോലിക്കാ സഭ പഠിപ്പിക്കുന്നു: അവ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവരാകുന്നു. സൃഷ്ടികർമ്മം പിതാവിന്റെയും, പരിത്രാണകർമ്മം പുത്രന്റെയും, പവിത്രീകരണകർമ്മം പരിശുദ്ധാത്മാവിന്റെയും പ്രവൃത്തികളായി പറഞ്ഞുവരുന്നു.[15] തിരുസഭയുടെ കല്പനകൾ
കൂദാശകൾപാപംമനുഷ്യന്റെ അന്ത്യംകത്തോലിക്ക സഭയിലെ സഭാപാരമ്പര്യങ്ങളും സഭകളുംആറു റീത്തുകളിലായി ലത്തീൻ സഭയും 23 വ്യക്തി സഭകളും ചേർന്ന കൂട്ടായ്മയാണ് കത്തോലിക്കാ സഭ ലാറ്റിൻഅർമേനിയൻ
അലെക്സാഡ്രിയൻ
ബൈസന്റൈൻ
അന്ത്യോഖ്യൻ റീത്ത് (പാശ്ചാത്യ റീത്ത്)
(പൗരസ്ത്യ റീത്ത്) കേരളത്തിലെ കത്തോലിക്കാ സഭകൾഅവലംബം
ഇതും കാണുക |
Portal di Ensiklopedia Dunia