കനിഷ്ക വിമാനാപകടം
കാനഡയിലെ മോൺട്രിയലിൽ നിന്നും ലണ്ടൻ വഴി ജീവനക്കാരുൾപ്പെടെ 329 യാത്രക്കാരുമായി ഡൽഹിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ 23 ജൂൺ1985 നു എയർ ഇന്ത്യാ ഫ്ലൈറ്റ് 182 അറ്റ്ലാന്റിക് സമുദ്രത്തിൽ തകർന്നു വീണ സംഭവമാണ് കനിഷ്ക വിമാനാപകടം.[1] എയർ ഇന്ത്യയുടെ ഫ്ലൈറ്റ് നമ്പർ182 ആണ് ഉദ്ദേശം 31000 അടി (9,400 മീ.)ഉയരത്തിൽ വച്ചു ബോംബ് സ്ഫോടനത്തെത്തുടർന്നു ഛിന്നഭിന്നമായത്. ഈ ദുരന്തം ഐറിഷ് രാജ്യാതിർത്തിയ്ക്കുള്ളിലെ വ്യോമമേഖലയിൽ വച്ചായിരുന്നു. ഇന്ത്യയിൽ ഒഴിവുകാലം ആസ്വദിക്കാനായി പോയിരുന്ന കനേഡിയൻ പൗരന്മാരായിരുന്നു യാത്രക്കാരിൽ അധികവും. 268 കനേഡിയൻ പൗരന്മാരും, 74 ബ്രിട്ടീഷ് പൗരന്മാരും, 24 ഇന്ത്യൻ പൗരന്മാരും വിമാനത്തിലുണ്ടായിരുന്നു.[2] കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കുരുതിയായി ഈ സംഭവം കണക്കാക്കപ്പെടുന്നു.[3] ഐറിഷ് വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തവും കാനഡയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ വിചാരണയുമായിരുന്നു കനിഷ്കയുടേത്. കേസന്വേഷണവും, വിചാരണയും 20 വർഷം കൊണ്ടാണ് പൂർത്തിയായത്. പശ്ചാത്തലംഇന്ത്യാ വിഭജനത്തെ തുടർന്നുണ്ടായ സംഘർഷങ്ങളും മറ്റുമാണ് കനിഷ്ക ദുരന്തത്തിലേക്ക് വഴിവെച്ചതെന്നാണ് ഔദ്യോഗികമായ രേഖകൾ പറയുന്നത്. ഇന്ത്യാ വിഭജനത്തെതുടർന്ന് ഏറ്റവും കൂടുതൽ കഷ്ടതകൾ അനുഭവിക്കേണ്ട വന്ന ഒരു കൂട്ടരാണ് സിഖ് മതാനുയായികൾ. സിഖ് സമുദായത്തിനുവേണ്ടി ഒരു മാതൃദേശം വേണമെന്നു വാദിച്ച ഖാലിസ്ഥാൻ പ്രസ്ഥാനക്കാർ കാനഡയിലേക്കു കുടിയേറിയ സിഖുകാരിൽ ഉൾപ്പെട്ടിരുന്നു. കാനഡ സർക്കാർ ഇവരെക്കുറിച്ച് ബോധവാന്മാരായിരുന്നുവെങ്കിലും ഒരു ഭീഷണിയായി കണ്ടിരുന്നില്ല. കൂടാതെ ഈ കുടിയേറ്റത്തിനിടയിലും സിഖുകാർക്ക് വെള്ളക്കാരിൽ നിന്നും ധാരാളം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.[4] 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തെതുടർന്ന് സിഖുകാർ അഭയാർത്ഥികളായി കാനഡയിലേക്ക് കുടിയേറിയിരുന്നു. പിന്നീട് രൂപംകൊണ്ട ബാബർ ഖൽസ എന്ന തീവ്രവാദസംഘടനയിലെ പല നേതാക്കളും ഇത്തരത്തിൽ അഭയാർത്ഥികളായി കാനഡയിൽ എത്തിച്ചേർന്നതായിരുന്നു. 1980 കളോടെ, ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവർ പ്രദേശം സിഖുകാർ കൂട്ടമായി താമസിക്കുന്ന ഒരു പ്രദേശമായി മാറി. ശത്രുതയും,പ്രതികാരചിന്തയും എല്ലാം ഇവിടെയും ഇവരുടെ ഇടയിൽ വ്യാപകമായിരുന്നു എന്നു പറയപ്പെടുന്നു.[5] ഉത്തരവാദിത്തംസംഭവം നടന്നയുടൻ ഇന്ത്യയിലെ ചില സംഘടനകൾ പത്രമാഫീസുകളിൽ വിളിച്ച് അപകടത്തിന്റെ ഉത്തവാദിത്വം അവകാശപ്പെടുകയുണ്ടായി. ദേശ്മേഷ് റെജിമെന്റ്, ഓൾ ഇന്ത്യ സിഖ് സ്റ്റുഡന്റ്സ് ഫെഡറേഷൻ, കാശ്മീർ ലിബറേഷൻ ആർമി എന്നീ സംഘടനകളാണ് ദുരന്തത്തിന്റെ പിന്നൽ പ്രവർത്തിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ടത്.[6] അട്ടിമറിയുമായി ബന്ധപ്പെട്ട് സിഖ് തീവ്രവാദി സംഘടനയായ ബബ്ബർ ഖൽസ പ്രവർത്തകരായ തൽവീന്ദർ സിങ് പാർമർ,ഇന്ദർജിത് റെയട്ട്,എന്നിവരെയും മറ്റുചിലരെയും പോലീസ് അറസ്റ്റുചെയ്തിരുന്നു.[7] അവലംബം
|
Portal di Ensiklopedia Dunia