കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്
കേരളത്തിലെ പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്. വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിന് കീഴിലെ ഏഷ്യയിലെ ഏറ്റവും വലിയ കന്നുകാലി ഗവേഷണകേന്ദ്രമാണിത്. സംഘടനയുടെ ആറ് അന്താരാഷ്ട്ര ഗവേഷണസ്ഥാപനങ്ങളിലൊന്നായി ഇത് അംഗീകാരം നേടി.[1] വയനാട്ടിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാലക്ക് കീഴിലെ കേരളത്തിലെ മികച്ച കന്നുകാലി ഗവേഷണ കേന്ദ്രം കൂടിയാണിത്. കേരള സർക്കാറിന്റെ കാർഷിക വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനം കൂടിയാണ് ഈ കേന്ദ്രം.[2] പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ തിരുവിഴാംകുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. 500 ഓളം ഹെക്ടർ വരുന്ന സർക്കാറധീന വനമേഖലയ്ക്കകത്താണ് കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. ഒരു കിലോമീറ്റർ നീളത്തിൽ വെള്ളിയാർ പുഴ ഇതിനകത്തുകൂടെ ഒഴുകുന്നു. വിവിധവകുപ്പുകളിലായി എട്ട്പേരും എരുമ നെറ്റ്‌വർക്ക് പദ്ധതിയുടെ ഭാഗമായ രണ്ട് പേരും ഉൾപ്പെടെ പത്ത് ശാസ്ത്രജ്ഞർ സേവനമനുഷ്ടിക്കുന്നു. 1972 മുതൽ കേരള കാർഷിക സർവ്വകലാശാലക്ക് കീഴിലെ പ്രധാന കന്നുകാലി ഗവേഷണ കേന്ദ്രമായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ കോഴി വളർത്തൽ ഗവേഷണ വിഭാഗം(poultry science faculty)കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാലക്ക് കീഴിലെ ഈ സ്ഥാപനത്തില് ആരംഭിക്കുകയാണ്. കോഴിവളർത്തലുമായി ബന്ധപ്പെട്ട എല്ലാ ഗവേഷണങ്ങളും ഇവിടെ നടക്കുന്നു[3] ചരിത്രംമദിരാശി സർക്കാർ 1950 ആരംഭിച്ചതാണ് ഈ കേന്ദ്രം. പെരിന്തൽമണ്ണ കേന്ദ്രീകരിച്ചുള്ള മൃഗസംരക്ഷണ വികസനപദ്ധതിക്കു കീഴിലായിരുന്നു ഈ സ്ഥാപനം തുടങ്ങിയത്.1950ൽ ജില്ലാ കന്നുകാലി ഫാമായി പെരിന്തൽമണ്ണയിൽ ആയിരുന്നു പ്രവർത്തനം. 1956 ജൂണിൽ ൽ പെരിന്തൽമണ്ണയിൽനിന്ന് ആസ്ഥാനം സൈലന്റ്വാലിയോട് ചേർന്നുള്ള പ്രകൃതി രമണീയമായ തിരുവിഴാംകുന്നിലേക്ക് മാറ്റുകയും കേരള സർക്കാറിന് കീഴിലെ മൃഗസംരക്ഷണ വകുപ്പിന് കീഴിലാക്കുകയും ചെയ്തു. 1972 ഫെബ്രുവരിയിൽ മണ്ണുത്തി കേരള കാർഷിക സർവ്വകാലാശാലക്ക് കൈമാറി. 1978 ജൂലൈ 14 ന് ഗവേഷണ കേന്ദ്രം പുന:സംവിധാനിച്ചു. 1983 മുതൽ AICRP (All India Coordinated Research Projects)[4] ന്റെ കീഴിലെ കാർഷിക വനമേഖലയാണ്. അപൂർയിനം സസ്യങ്ങളുടെയും മരങ്ങളുടെയും സജീവസാന്നിദ്ധ്യമുള്ള കാർഷിക വനഭൂമിയായി ഈ പ്രദേശത്തെ അംഗീകരിക്കുകയും ഗവേഷണപ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു. കൂടുതൽ കാര്യക്ഷമമായ ഭാവി പ്രവർത്തനങ്ങൾക്കായി നബാർഡിന് വേണ്ടി വെറ്റിനറി വകുപ്പ് തയ്യാറാക്കിയ നിർദ്ദേശങ്ങളിലും ഈ പ്രൊജക്ട് പരാമർശിക്കുന്നു.[5]. 2011 മെയ് ഒന്നിന് തിരുവിഴാകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാലക്ക് കീഴിലേക്ക് മാറ്റിയതായി സർക്കാർ വിജ്ഞാപനം ചെയ്തു.[6]. 2013 ൽ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ അന്താരാഷ്ട്ര ഗേവഷണസ്ഥാപനമായി അംഗീകരിച്ചു. . 2013 മെയ് 30 ഉന്നതതല സംഘം കേന്ദ്രം സന്ദർശിക്കുകയും ഭാവിപദ്ധതികൾ ആസൂത്രണം നടത്തുകയും ചെയ്തു. നെറ്റ്‌വർക്കിൽ അംഗമായ യൂണിവേഴ്‌സിറ്റി ഓഫ് ഓസ്‌ത്രേലിയ പ്രതിനിധി ഡോ.ഡ്രാമെ മാർട്ടിൻ, ബ്രിസ്റ്റൾ യൂണിവേഴ്‌സിറ്റി പ്രതിനിധികളായ ഡോ.ഡിക്കൽ ലീ, ഡോ.ജോൺ ടാൾഡൻ, ലീഡ്‌സ് യൂണിവേഴ്‌സിറ്റി പ്രതിനിധി ഡോ.ഹെൻഡ്രിഗ്രേറ്റ്‌ഹെഡ്, ഐ.സി.എ.ആർ. പ്രതിനിധി ഡോ.സൈജൻ, എന്റർപ്രണർഷിപ്പ് ഡയറക്ടർ ഡോ.എസ്.രാംകുമാർ, സി.എ.ആർ. പ്രതിനിധി ഡോ.ശശീന്ദ്രനാഥ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ലക്ഷ്യം
ഗവേഷണങ്ങളും പഠനങ്ങളുംവെറ്ററിനറി, ഡയറി സയൻസ്, ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് ഇന്റേണൽ ഷിപ്പ് ട്രെയിനിങ്, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പരിശീലനം എന്നിവ കേന്ദ്രത്തിൽ ഇപ്പോൾ നടക്കുന്നുണ്ട്. കേരള വെറ്ററിനറി ആൻഡ് സയൻസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രഥമ ഡയറി സയൻസ് കോളേജായി ഉയർത്താനുള്ള ശ്രമം നടന്നു വരുന്നുണ്ട്. അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി, മലപ്പുറം കീഴുപ്പറമ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ സ്കൂളിലെ വിദ്യാർഥികളുടെ ട്രെയിനിങ് കേന്ദ്രം കൂടിയാണിത്. ഇന്ത്യൻകാർഷിക ഗവേഷണ കൗൺസിലിന്റെ സഹകരണത്തോടെ, എരുമകളിലെ വർഗോദ്ധാരണം ലക്ഷ്യമാക്കിയളള നെറ്റ്വർക്ക് പദ്ധതി വിജയകരമായി നടപ്പാക്കി. തുടർന്നു ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്തു. ഇന്ന് സംസ്ഥാനത്തെ മികച്ച കന്നുകാലി ഗവേഷണ കേന്ദ്രമാണിത്. [7] പ്രധാന പ്രവർത്തനങ്ങൾപശു, എരുമ, ആട് എന്നീ ഇനങ്ങളിൽ നൂറ് കണക്കിന് കന്നുകാലികൾ ഗവേഷണത്തിനും മറ്റുമായി ഇവിടെയുണ്ട്. പാലുൽപാദനവും സങ്കരയിനം കന്നുകാലികളുടെ സംരക്ഷണവും ഇവിടെ നടക്കുന്നു.[8]. പാലിനും പാലുത്പന്നങ്ങൾക്കും പുറമെ നല്ലയിനം ഇറച്ചിക്കാളകളെയും ആടുകളെയും വളർത്തി വിപണിയിലെത്തിച്ച് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. തീറ്റപ്പുൽകൃഷി, മാതൃകാഡയറിഫാം തുടങ്ങി വിവിധ മേഖലകളിലേക്കുകൂടി പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്ന് അധികൃതർ അറിയിക്കുന്നു. [9]. ആയിരം ലിറ്ററോളം പശുവിൽ പാലും കേന്ദ്രത്തിൽ ഉൽപ്പാദിപ്പിക്കുന്നു. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി താലൂക്കിന് വേണ്ട മുഴുവൻ പാലും തൈരും ഉൽപ്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കേരളത്തിന്റെ കാലാവസ്ഥക്ക് അനുയോജ്യമായി സുസ്ഥിര സങ്കരവർഗ കന്നുകാലി പ്രജന പരിപാടി രൂപപ്പെടുത്തുക, വളർത്തു മൃഗങ്ങളുടെ പ്രജനം, പോഷണം, പരിപാലനം എന്നിവയിൽ ഗവേഷണം മുതലായവയും നടത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻകാർഷിക ഗവേഷണ കൗൺസിലിന്റെ സഹകരണത്തോടെ, എരുമകളിലെ വർഗോദ്ധാരണം ലക്ഷ്യമാക്കിയളള നെറ്റ്വർക്ക് പദ്ധതി വിജയകരമായി നടപ്പാക്കി. തുടർന്നു ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്തു. ഇന്ന് സംസ്ഥാനത്തെ മികച്ച കന്നുകാലി ഗവേഷണ കേന്ദ്രമാണിത്. ദൈനംദിനപ്രവർത്തനത്തിന് 61 സ്ഥിരം തൊഴിലാളികളാണുള്ളത്്. ബാക്കിയുളള പ്രവൃത്തികൾക്ക് കരാർത്തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ വേണ്ടത്രരീതിയിൽ തൊഴിലാളികളെ നിയമിക്കുന്നില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.[10] ഭാവി സ്വപ്നങ്ങൾ
അംഗീകാരം
അവലംബം
ചിത്രശാല
Livestock Research Station, Thiruvizhamunnu എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia